Malayali Live
Always Online, Always Live

പൊല്യൂഷൻ സെർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമോ; വാസ്തവം വെളിപ്പെടുത്തി കേരളം പോലീസ്..!!

3,257

കഴിഞ്ഞ കുറച്ചു ദിവസം ആയി സോഷ്യൽ മീഡിയ, വാട്ട്സ്ആപ്പ് സന്ദേശം വഴി പ്രചരിക്കുന്ന കാര്യം ആണ് പൊല്യൂഷൻ സർഫിക്കറ്റ് ഇല്ലെങ്കിൽ ഓഗസ്റ്റ് 20 മുതൽ വാഹന അപകടങ്ങൾ ഉണ്ടായാൽ കിട്ടില്ല എന്നുള്ളതാണ്. എന്നാൽ ഈ സന്ദേശം വ്യാപകം ആയതോടെ സത്യം വെളിപ്പെടുത്തി കേരള പോലീസ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമോ? വാട്സ്ആപ്പ് സന്ദേശങ്ങളുടെ വാസ്തവം എന്താണ്? അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പരിരക്ഷ ലഭിക്കില്ലേ.

സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്‍സ്‍ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുന്നത്. എന്താണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വാഹനം കൃത്യമായി സര്‍വീസ് ചെയ്‌തു പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ വാഹനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല എന്ന പ്രചാരണം വ്യാജമാണ്.

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമോ?വാട്സ്ആപ്പ് സന്ദേശങ്ങളുടെ വാസ്തവം എന്താണ്?…

Posted by Kerala Police on Sunday, 23 August 2020