Malayali Live
Always Online, Always Live

കമൽ ഹാസന്റെ ഭാര്യയാവാൻ കൊതിച്ചു; ഭരതന്റെ കുഞ്ഞിനെ വളർത്താൻ ആഗ്രഹിച്ചു; ശ്രീവിദ്യ പ്രണയം കൊണ്ട് മുറിവേറ്റവൾ; ആരെയും അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ..!!

6,102

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരുന്നു ശ്രീവിദ്യ. പ്രത്യേകതകൾ ഉള്ള സൗന്ദര്യം അതുപോലെ ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ള കഴിവ് ഒരിക്കൽ പ്രശസ്ത സംവിധായകൻ കെ ജി ജോർജ്ജ് ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണിത്. കെ ജി ജോർജ് മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമ ലോകം മുഴുവൻ അംഗീകരിച്ച സൗന്ദര്യം ആയിരുന്നു ശ്രീവിദ്യയുടേത്. അന്നത്തെ കാലഘട്ടത്തിൽ മറ്റു പല താരങ്ങൾക്കും സൗന്ദര്യം ഉണ്ടായിരുന്നു എങ്കിൽ കൂടിയും അതോടൊപ്പം മികച്ച അഭിനയ തികവും ഉള്ള താരം ആയിരുന്നു ശ്രീവിദ്യ.

സൗന്ദര്യം മാത്രമല്ല പ്രണയത്തിന്റെ പരിയായം കൂടി ആയിരുന്നു ശ്രീവിദ്യ. തനിക്ക് ഒരാളോട് തോന്നുന്ന കടുത്ത ആരാധന പ്രണയമായി പ്രകടിപ്പിച്ചിരുന്ന സ്ത്രീത്വത്തിന്റെ സുവിശേഷ മുഖം കൂടി ആയിരുന്നു ശ്രീവിദ്യയെന്നു പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ ഒരിക്കൽ അനുസ്മരിച്ചിട്ടുണ്ട്. കമൽ ഹാസനുമായും സംവിധായകൻ ഭരതനുമായും തീവ്രമായ പ്രണയ ബന്ധം ശ്രീവിദ്യ സൂക്ഷിച്ചിരുന്നു. മരണക്കിടക്കയിൽ ബോധത്തിനും അബോധത്തിനുമിടയിൽ ഭരതൻ അന്വേഷിച്ചത് ശ്രീവിദ്യയെ ആയിരുന്നു എന്ന് കെ പി എ സി ലളിത ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിൽ ഒന്നായില്ല എങ്കിൽ കൂടിയും മരിക്കുവോളം ഇരുവരും ആ പ്രണയ കടൽ മനസ്സിൽ കൊണ്ട് നടന്നിരുന്നു. ഭരതന്റെ ഒരു കുഞ്ഞിനെ തനിക്ക് വളർത്താൻ തരുമോ എന്നും താൻ അത് നിരസിച്ചു എന്നും ലളിത ഒരിക്കൽ പറഞ്ഞിരുന്നു. പ്രണയിച്ചും കലഹിച്ചും വേദനിച്ചും മുന്നോട്ട് പോയ ജീവിതം ആയിരുന്നു ശ്രീവിദ്യയുടേത്. സമ്പന്നതയുടെ മടിത്തട്ടിൽ തന്നെ ആയിരുന്നു ശ്രീവിദ്യ എന്ന നടിയുടെ ജനനം. ആർ കൃഷ്ണമൂർത്തിയുടെയും എം എൽ വസന്തകുമാരിയുടെയും മകളായി മദ്രാസിൽ ആയിരുന്നു ശ്രീവിദ്യയുടെ ജനനം.

നൃത്തത്തിന്റെയും സംഗീതത്തിന്റെയും ജീവിതത്തിൽ ആയിരുന്നു താരം വളർന്നത്. തന്റെ പതിമൂന്നാം വയസിൽ തമിഴ് സിനിമയിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. 1969 ൽ എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന ചിത്രത്തിൽ കൂടി ആണ് ശ്രീവിദ്യ മലയാളത്തിൽ എത്തുന്നത്. സത്യന്റെ നായിക ആയിരുന്നു അരങ്ങേറ്റം. ആദാമിന്റെ വാരിയെല്ലിലെ ആലിസ് എന്റെ സൂര്യ പുത്രിയിലെ വസുന്ദരദേവി എന്നിവ ശ്രീവിദ്യ അനശ്വരമാക്കിയ കഥാപാത്രങ്ങൾ ആണ്.

നിരവധി ചിത്രങ്ങളിൽ കൂടി തമിഴികത്തും ശ്രദ്ധ കേന്ദ്രമായി മാറിയ ശ്രീവിദ്യ തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. രചന, ദൈവത്തിന്റെ വികൃതികൾ, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച എന്നി ചിത്രങ്ങളിലെ അഭിനയത്തിന് നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ശ്രീവിദ്യയെ തേടി എത്തി. തീക്കനൽ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുമ്പോൾ അതിന്റെ നിർമാതാവ് ആയ ജോർജ് തോമസുമായി അടുക്കുകയും 1979 ൽ ഇവർ വിവാഹിതർ ആകുകയും ചെയ്തു.

തുടർന്ന് നിരവധി പ്രശ്‌നങ്ങൾ ജീവിതത്തിൽ വന്നു എന്നും ദാമ്പത്യ ജീവിതത്തിൽ താൻ ഒരുപാട് കഷ്ടപ്പെട്ട് എന്നും സംതൃപ്തമായ ഒരു ദാമ്പത്യ ജീവിതം തനിക്ക് ഇല്ലായിരുന്നു എന്നും ശ്രീവിദ്യ പറഞ്ഞിട്ടുണ്ട്. പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ശ്രീവിദ്യ പലപ്പോഴും സംസാരിച്ചിരുന്നു. എനിക്ക് നല്ല സുഹൃത്തുക്കൾ ഇൻഡസ്ട്രിയിൽ കുറവാണ്. ഓരോ വർഷവും 15 പടമൊക്കെ ഞാൻ ചെയ്തിരുന്നു. ഒമ്പത് വർഷമൊക്കെ അങ്ങനെ കഷ്ടപ്പെട്ട് അഭിനയിച്ചു. വിവാഹജീവിതം അതിനിടയിൽ തകർന്നു.

അതു നിയന്ത്രിക്കാൻ ഉള്ള ശക്തിയെനിക്കില്ലായിരുന്നു ആരോടെങ്കിലും ഉപദേശം ചോദിക്കാനും തോന്നിയില്ല. ഒടുവിൽ ഒരു തീരുമാനം എടുത്തത് പെട്ടെന്നായിരുന്നു. നിര്‍മ്മാതാവായ ജോര്‍ജ് തോമസായിരുന്നു ശ്രീവിദ്യയെ വിവാഹം ചെയ്തത്. തുടക്കത്തില്‍ തന്നെ അസ്വാരസ്യങ്ങളായിരുന്നു ഇവരുടെ ജീവിതത്തില്‍. ഒരിക്കല്‍ അദ്ദേഹമെന്നെ അടിച്ചു അതോടെ ഞാൻ വീട്ടിൽ നിന്നിറങ്ങി.

അടുത്ത ദിവസം മുതൽ തന്നെ ജോലിക്ക് പോവുകയും ചെയ്തു. ചെറിയ കാര്യങ്ങളിൽ ഉലയുന്ന ആളാണ് ഞാൻ പക്ഷേ ജീവിതത്തിൽ ഏറ്റവും വലിയ ഷോക്ക് വന്നപ്പോൾ ഞാൻ കല്ലുപോലെ ഉറച്ചു നിന്നു. എന്റെ ക്ഷമയും ദൈവത്തോടുള്ള അടുപ്പവുമാണ് എന്നെ നിലനിർത്തുന്നതെന്നുമായിരുന്നു അന്ന് ശ്രീവിദ്യ പറഞ്ഞത്. തമിഴിലെ ഹാസ്യ നടന്‍ കൃഷ്ണമൂര്‍ത്തിയുടെയും പ്രസിദ്ധ സംഗീതജ്ഞ എം.എല്‍.വസന്തകുമാരിയുടെയും മകളായി ജനനം. മകളുണ്ടായ വര്‍ഷം തന്നെ അഭിനയം നിര്‍ത്തേണ്ടി വന്നു അച്ഛന്.

മുഖപേശികള്‍ക്കു തളര്‍ച്ച വന്നതാണു കാരണം. കുടുംബം മെല്ലെ പ്രാരബ്ധത്തിലായി. ജ്യേഷ്ഠന്‍ ശങ്കരരാമനും ശ്രീവിദ്യയും അല്ലലറിയാന്‍ തുടങ്ങിയതങ്ങനെയാണ്. അമ്മയുടെ ദിനങ്ങള്‍ തിരക്കേറിയതായിരുന്നു. എനിക്കു മുലപ്പാല്‍ തരാന്‍ പോലും അമ്മക്ക് സമയ ഉണ്ടായിരുന്നില്ല. രാവിലെ റെക്കോര്‍ഡിങ് വൈകിട്ടു കച്ചേരി. അമ്മയെ കാണാന്‍ പോലും കിട്ടിയിരുന്നില്ല. ശ്രീവിദ്യ തന്നെ ഒരിക്കല്‍ പറഞ്ഞു.

കുടുംബത്തില്‍ അച്ഛനുമമ്മയും തമ്മില്‍ വഴക്കായി. പണത്തെ ചൊല്ലിയായിരുന്നു കലഹങ്ങള്‍. അച്ഛനു വരുമാനമില്ല. അമ്മ കച്ചേരിക്കു പോകുന്നു പണം സമ്പാദിക്കുന്നു. ഒരു ബിസിനസ് സംരംഭം തുടങ്ങിക്കൊടുത്ത് അച്ഛന്‍റെ അസ്വസ്ഥതയകറ്റാനുള്ള അമ്മയുടെ ശ്രമവും പരാജയമായി.