Malayali Live
Always Online, Always Live

ക്ഷേത്ര ദർശനം നടത്തി ദിലീപും കാവ്യയും; ഏട്ടന്റെയും ഏട്ടത്തിയുടെയും ഫോട്ടോ വൈറലാക്കി ആരാധകർ…!!

6,253

വീണ്ടും ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഈ അടുത്ത കാലത്തിൽ നാദിർഷായുടെ മകളുടെ വിവാഹത്തിന് എത്തിയ കുടുംബ ചിത്രങ്ങൾ ആരാധകർ ആഘോഷം ആക്കിയിരുന്നു. ഇപ്പോഴിതാ അമ്പലത്തിൽ പോയി ചന്ദന കുറി തൊട്ട് നിൽക്കുന്ന ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

ഏറെ സന്തോഷമെന്നും ഏട്ടനേയും ഏട്ടത്തിയെയും കണ്ടതിൽ സന്തോഷം എന്നൊക്കെ ആണ് ആരാധകർ കുറിച്ചത്. നാദിർഷായുടെ മകളുടെ കല്യാണ വേദിയിൽ തിളങ്ങിയത് ദിലീപ് കാവ്യാ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി എന്നിവർ ആയിരുന്നു. കൂടാതെ നടി നമിത പ്രോമോദിനൊപ്പം മീനാക്ഷി ചെയ്ത ഡാൻസ് വൈറൽ ആയിരുന്നു.

ദിലീപിനെ വിവാഹം കഴിച്ച അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ കാവ്യാ മാധവനെ ആരാധകർ പിന്നീട് കാണുന്നത് സാമൂഹിക മാധ്യമങ്ങൾ വഴി മാത്രം ആയിരുന്നു. വിവാദങ്ങൾ ഏറെ ജീവിതത്തിൽ ദിലീപിന് ഉണ്ടായി എങ്കിൽ കൂടിയും കൈനിറയെ ചിത്രങ്ങളുമായി ദിലീപ് മുന്നേറുക ആണ്.

ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്ന ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ നേരത്തെയും വൈറൽ ആയിരുന്നു. കടുത്ത ഈശ്വര വിശ്വാസി ആണ് ദിലീപ്. സിനിമ മേഖല ഒന്നടങ്കം ആഘോഷം ആക്കിയ വിവാഹം 2016 ൽ നടന്ന കാവ്യയുടെയും ദിലീപിന്റെയും. ഇരുവർക്കും പെൺകുട്ടി ജനിക്കുകയും ചെയ്തു. മഹാ ലക്ഷ്മി എന്നാണ് കുഞ്ഞിന്റെ പേര്.