Malayali Live
Always Online, Always Live

പത്മദളാക്ഷൻ എന്ന നടനെ അറിയുമോ; കുഞ്ചന്റെയും കൊച്ചിൻ ഹനീഫയുടെയും അടക്കം പത്ത് താരങ്ങളുടെ യഥാർത്ഥ പേരുകൾ..!!

3,177

സിനിമ താരങ്ങളുടെ വിശേഷങ്ങൾ എന്നും അറിയാൻ മലയാളികൾക്ക് ഒരു ആകാംഷ ഉണ്ട്. അത്തരത്തിൽ താരങ്ങൾക്ക് വെള്ളിത്തിരയിൽ ഉള്ള പേരുകളും യഥാർത്ഥ പേരുകളും പലപ്പോഴും വ്യത്യസ്തമായിരിക്കും. ഗോപാലകൃഷ്ണൻ ദിലീപ് ആയാലും പൂർണ്ണ ഷംന കാസിം ആയതും ഒക്കെ നമുക്ക് അറിയാം. എന്നാൽ നിങ്ങൾക്ക് അരിഞ്ഞതും അറിയാത്തതും ആയ പത്ത് താരങ്ങളുടെ യഥാർത്ഥ പേരുകൾ അറിയാം..

മലയാളം ചലച്ചിത്രമേഖലയിലെ പ്രസിദ്ധരായ നടന്മാർ ആണ് മമ്മൂട്ടിയും, പ്രേം നസീറും. ഇവരുടെ യഥാർഥമായ പേര് വെള്ളിത്തിരയിലെ പേരിൽ നിന്നും വ്യത്യസ്തമാണെന്ന് ഒട്ടുമിക്ക ആൾക്കാർക്കും അറിയാം. തുടക്കകാലത്ത് സ്ഫോടനം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ പേര് സജിൻ എന്നായിരുന്നു എന്ന് എത്ര പേർക്ക് അറിയാം? എന്നാൽ ഇത് മമ്മൂട്ടി പിന്നീട് ഉപേക്ഷിച്ചു.

അബ്ദുൽ ഖാദർ എന്നായിരുന്നു മലയാള ചലച്ചിത്ര മേഖലയെ ഒരു സമയത്ത് അടക്കിവാണ ചിറയിൻകീഴുകാരൻ പ്രേം നസീറിന്റെ പേര്. മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യത ഉണ്ടായിരുന്ന ഒരു നടൻ ആണ് അടൂർ ഭാസി. എന്നാൽ ഹാസ്യ സാമ്രാട്ട് അടൂർ ഭാസിയുടെ ശരിയായ പേര് ഭാസ്കരൻ നായർ എന്നാണ്. വളരെ സ്വീകാര്യത ഉണ്ടായിരുന്ന മറ്റൊരു ഹാസ്യ താരം ആണ് ബഹദൂർ. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ആകട്ടെ കൊച്ചുമൊയിദീൻ കുഞ്ഞാലു എന്നായിരുന്നു.

കടലമ്മ എന്ന ചിത്രത്തിലൂടെ 1963 ഇൽ
മലയാള ചലച്ചിത്ര മേഖലയിൽ എത്തിയ ശങ്കരാടിയുടെ ശരിയായ പേര് ചന്ദ്രശേഖര മേനോൻ എന്നാണ് . കേരള സർക്കാരിന്റെ ഏറ്റവും നല്ല നടനുള്ള പുരസ്കാരം ലഭിച്ച ഇന്ദ്രൻസിന്റെ യഥാർഥ പേര് കെ സുരേന്ദ്രൻ എന്നായിരുന്നു . എന്നാൽ അദ്ദേഹം ഇന്ദ്രൻസ് എന്ന പേര് ഔദ്യോഗികമായി മാറ്റുകയും പാസ്സ്പോർട്ടിൽ വരെ ഇന്ദ്രൻസ് ആകുകയും ചെയ്തു. ചങ്ക് ഫ്രീക്കന്മാരുടെ ദൈവം അയി കരുതപ്പെടുന്ന 1963 ൽ ചലച്ചിത്രമേഖലയിൽ രംഗപ്രവേശനം നടത്തിയ ഫോർട്ടുകൊച്ചി സ്വദേശി കുഞ്ചന്റെ ശരിയായ പേര് മോഹൻദാസ് എന്നാണ്.

കൊച്ചി എന്ന സ്‌ഥലപ്പേരു സ്വന്തം പേരിനോടൊപ്പം നിലനിർത്തിയ ഒറ്റ നടനേയുള്ളു, അത് നമ്മുടെ കൊച്ചിൻ ഹനീഫയാണ്. സലിം അഹമ്മദ് ഘോഷ് എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേരെന്ന് എത്ര പേർക്ക് അറിയാം. ടോം ക്രൂസിനൊപ്പം ഹോളിവുഡിൽ അഭിനയിക്കാൻ വരെ ക്ഷണം കിട്ടിയ ഈയിടെ മരണപ്പെട്ട ശശി കലിംഗയുടെ ശരിയായ പേര് ചന്ദ്രകുമാർ എന്നാണ് . പത്മദളാക്ഷൻ എന്ന പേര് നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ ? കേട്ടിട്ടുണ്ടാകാം ഇടയില്ല. ഇത് ജനപ്രിയ ഹാസ്യ നടൻ കുതിരവട്ടം പപ്പുവിന്റെ യഥാർത്ഥ നാമം ആണ്.