ബാലചന്ദ്ര മേനോൻ അഭിനയ ലോകത്തിന് സമ്മാനിച്ച മികച്ച നടിയാണ് ശോഭന. നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടി ആണ് താരം. അഭിനയത്തേക്കാൾ ഡാൻസ് പാഷനായി കൊണ്ട് നടക്കുന്ന ശോഭന , സ്റ്റേജ് ഷോകളുടെ തിരക്കുകൾ മൂലം അഭിനയ ലോകത്തിനും ഏറെ കാലം മാറിനിന്നിരുന്നു. മലയാളത്തിൽ പ്രേക്ഷകർ എക്കാലവും ഇഷ്ടപ്പെടുന്ന ജോഡികൾ ആണ് മോഹൻലാൽ – ശോഭനയുടേത്.
അമ്പതിൽ കൂടുതൽ സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും എന്തൊക്കെ തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്യാൻ കഴിയും എങ്കിൽ കൂടിയും തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സിനിമയിൽ ഉണ്ടെന്ന് ശോഭന പറയുന്നു. ഡയലോഗ് ബൈഹാർട്ട് ആക്കി പറയാൻ തനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല എന്ന് ശോഭന പറയുന്നു.
മലയാള സിനിമയിലെ അഭിനയ വിശേഷങ്ങൾ തുറന്നു പറയുന്നതിന്റെ കൂട്ടത്തിൽ ആണ് ശോഭനയുടെ വെളിപ്പെടുത്തൽ.
ഞാൻ മലയാള സിനിമ ചെയ്യുമ്പോൾ നല്ല വേഗത്തിൽ ആണ് കാര്യങ്ങൾ ചെയ്യുന്നത്. ഡയലോഗ് മെമ്മറി എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കടമ്പയായിരുന്നു. പിന്നെ അന്ന് ഡയലോഗ് മെമ്മറി ചെയ്യാൻ കഴിയുന്നവർ ഉൾപ്പെടെ പ്രോംറ്റിംഗ് ചെയ്താണ് സംഭാഷണങ്ങൾ പറഞ്ഞിരുന്നത്. ലാലിനെ പോലെ സംഭാഷണങ്ങൾ ബൈ ഹാർട്ട് ചെയ്തു അഭിനയിക്കുമ്പോൾ എന്റെ ഈ മിസ്റ്റേക്ക് എനിക്ക് ഒരു പ്രോബ്ലമായി തോന്നിയിട്ടില്ല.
ഇനി ലാലിന് അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ സിനിമയിൽ മാത്രമേ എനിക്ക് ഈ പ്രശ്നമുള്ളൂ. സ്റ്റേജ് പെർഫോമൻസ് ചെയ്യുമ്പോള്‍ എത്രയോ വർഷം മുമ്പ് ചെയ്ത പീസ് വർക്കൊക്കെ ഞാൻ നല്ല മെമ്മറിയോടെ ചെയ്യും. സിനിമയിൽ എന്ത് കൊണ്ടോ പ്രോംറ്റിംഗ് ഇല്ലാതെ സംഭാഷണങ്ങൾ കാണാതെ പഠിച്ചു പറയുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു’. ശോഭന പറയുന്നു.