Malayali Live
Always Online, Always Live

കറുപ്പ് മോശം നിറം ആണെന്ന് കരുതുന്നുണ്ടോ; മീര എങ്ങനെ ആണെന്ന് ഞങ്ങൾക്ക് അറിയാം; പുട്ടിയടിച്ചു എത്തിയ മീരക്ക് വിമർശനം..!!

3,626

നിരവധി സ്റ്റേജ് ഷോകളിൽ കൂടിയും ടെലിവിഷൻ റിയാലിറ്റി ഷോകളിൽ കൂടിയും മലയാളികൾക്ക് ഏറെ സുപരിചിതയായ ആൾ ആണ് മീര അനിൽ. ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലെ പ്രധാന ഘടകം ആണ് മീര അനിൽ എന്ന അവതാരക. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു മീരയുടെ വിവാഹം. തിരുവനന്തപുരത്ത് ഒരു അമ്പലത്തിൽ വെച്ച് ആയിരുന്നു വിവാഹം. ബിസിനസ്സുകാരൻ ആയ തിരുവല്ല സ്വദേശി വിഷ്ണു ആണ് വരൻ.

ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആണ് പങ്കെടുത്തത്. വീട്ടുകാർ ആണ് തന്റെ വരനെ കണ്ടെത്തിയത് എന്നും തന്റെ ജന്മദിനത്തിൽ ആണ് വിഷ്ണു തന്നെ കാണാൻ എത്തിയത് എന്നും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നത് അതായിരുന്നു എന്നും പറയുന്നു. ഡിസംബർ 8 നു ആയിരുന്നു പെണ്ണുകാണൽ. തുടർന്ന് ജനുവരിയിൽ വിവാഹ നിശ്ചയം നടന്നു കഴിഞ്ഞു എങ്കിലും ലോക്ക് ഡൌൺ ആയതോടെ ആണ് വിവാഹം നീണ്ടു പോയത്. സെറ്റും മുണ്ടും അണിഞ്ഞാണ് മീര വിവാഹത്തിന് എത്തിയത്.

തുളസി മാലകൾ ആണ് വധു വരന്മാർ പരസ്പരം അണിഞ്ഞത്. ഇതിനു പിന്നാലെ വിവാഹത്തിലെ മറ്റു ചടങ്ങുകളുടെ വിഡിയോയും എത്തിയിരുന്നു. അതികം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ആയി ആയിരുന്നു വിവാഹത്തിന് താരം എത്തിയത്. എന്നാൽ വിവാഹ ചിത്രങ്ങൾ പുറത്തു വന്നതോടെ ആളാണ് മീരയുടെ മേക്കപ്പിനെ കുറിച്ച് വിമർശനങ്ങൾ ഉയർന്നത്. മേക്കപ്പിന്റെയും വസ്ത്ര ധാരണത്തിന്റെയും പേരിൽ നിറത്തെ തന്നെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട് മീര. വിവാഹ ദിനത്തിലെ മേക്കപ്പ് കൂടി പോയി എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.

വിവാഹ ചിത്രങ്ങൾ കണ്ടപ്പോൾ അത് മീര തന്നെ ആണെന്ന് പലർക്കും മനസിലായില്ല എന്നുള്ളതാണ് മറ്റൊരു സത്യം. തടി ഉണ്ടായിരുന്ന താരം മെലിഞ്ഞാണ് താരം വിവാഹത്തിന് എത്തിയത്. മാത്രമല്ല താരത്തിന്റേത് ഡസ്കി സ്കിൻ ടോൺ ആണ്. എന്നാൽ താരത്തിന്റെ വെളുത്ത് സുന്ദരി ആയ ചിത്രങ്ങൾ ആണ് പുറത്തു വന്നത്. എങ്ങനെ ആണ് ഇങ്ങനെ ഒരു പുതിയ രൂപത്തിലേക്ക് ഉയർന്നത് എന്ന് ചോദ്യങ്ങളും ഉയർന്നിരുന്നു. റിമി ടോമിയുടെ വിവാഹ ആശംസ പോസ്റ്റിന് കീഴിൽ ആയി ആണ് ഈ ചോദ്യങ്ങൾ ആരാധകർ ഉയർത്തിയത്.

മീരയുടെ സ്വാഭാവിക ലുക്കിനെ മാറ്റി ഇങ്ങനെ വെളുപ്പിച്ചത് എന്തിനാണ് എന്നായിരുന്നു പലരും ചോദിച്ചത്. സ്കിൻ കളർ മേക്കപ്പ് ഉപയോഗിച്ച് വെളിപ്പിച്ചത് ശരിയായില്ല എന്ന് വിമർശകർ പറയുന്നു. ഇത്രയും വെള്ള പൂശേണ്ടത് ഇല്ല. കോമഡി സ്റ്റാർസ് കാണുന്നവർക്ക് അറിയാം മീര എങ്ങനെ ആണെന്ന് ഉള്ളത്. പരിപാടിയിൽ പലരും കറുത്ത നിറത്തെ വിമർശിക്കാറും ഉണ്ട്. കറുപ്പ് അത്ര മോശം നിറം ആണോ എന്നൊക്കെ വിമർശകർ ചോദിക്കുന്നു. മേക്കപ്പ് അധികം ചെയ്യാത്ത ആൾ ആയിരിക്കേണം വധുവായി വരണമെന്ന് ആയിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. മേക്കപ്പുമായി ബന്ധപ്പെട്ടു ട്രോളുകൾ വാങ്ങി ഇരുന്ന ആൾ ആയിരുന്നു മീര.

മാട്രിമോണിയൽ സൈറ്റിൽ കൂടി ആയിരുന്നു മീരയെ കണ്ടെത്തിയത്. പെണ്ണ് കാണാൻ ചെന്നപ്പോൾ മീര മേക്കപ്പ് അധികം ഇടുമോ എന്നൊക്കെ ആയിരുന്നു വിഷ്ണുവിന്റെ ചിന്ത. എന്നാൽ സിമ്പിൾ ആയി ചെന്ന് വിഷ്ണുവിനെ താൻ ഞെട്ടിക്കുക ആയിരുന്നു എന്ന് മീര പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ട് അത് വിവാഹത്തിന് പാലിക്കാൻ കഴിയാതെ പോയത് എന്ന് വിമർശകർ ചോദിക്കുന്നു. നേരത്തെ നസ്രിയ ഭാമ എന്നിവരും വിവാഹ മേക്കപ്പിന്റെ പേരിൽ വിമർശനം വാങ്ങിയിട്ടുണ്ട്.

Asianet Comedy Stars anchor Meera Anilkumar is married with the love of her life Vishnu ❤️Wishing them a beautiful…

Posted by MoonWedlock on Wednesday, 15 July 2020