Malayali Live
Always Online, Always Live

അവസാനം വിവാഹത്തീയതി തീരുമാനിച്ചു; സന്തോഷം പങ്കുവെച്ച് യുവകൃഷ്ണയും മൃദുലയും..!!

2,225

മലയാളികൾക്ക് പ്രത്യേകിച്ച് വീട്ടമ്മക്കാർക്ക് കൂടുതൽ ഇഷ്ടം മിനി സ്ക്രീൻ താരങ്ങളെ ആണ്. അവരെ ആണ് പരമ്പരകൾ വഴി ദിനവും കാണുന്നത്. താരങ്ങളുടെ യഥാർത്ഥ പേരുകൾ അറിയില്ല എങ്കിൽ കൂടിയും കഥാപാത്രങ്ങൾ നോക്കി എല്ലാവരെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു.

എന്നാൽ കാലം മാറിയതോടെ സിനിമ താരങ്ങളേക്കാൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സജീവമായി നിൽക്കുന്നത് സീരിയൽ താരങ്ങൾ ആണ്. അവരുടെ വിശേഷങ്ങൾ അറിയാനും ചാറ്റ് ചെയ്യാനും ഒക്കെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്.

അത്തരത്തിൽ ഒട്ടേറെ ആരാധകർ ഉള്ള താരം ആണ് യുവ കൃഷ്ണയും അതുപോലെ മൃദുല വിജയിയും. സീരിയൽ താരങ്ങൾ ജോഡികൾ ആയി എത്തുമ്പോൾ പ്രത്യേക ഇഷ്ടമുള്ള പ്രേക്ഷകർക്ക് ഏറെ സന്തോഷമുള്ള കാര്യം ആണ് അവർ ജീവിതത്തിൽ ഒന്നിക്കുമ്പോൾ ഉള്ളത്.

2015 മുതൽ അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് തിരുവനന്തപുരം സ്വദേശികൂടിയായ മൃദുല വിജയ്‌. വിജയകുമാറിന്റെയും റാണിയുടേയും രണ്ടു പെൺമക്കളിൽ ഒരാൾ ആണ് മൃദുല , മറ്റൊരാൾ പാർവതി. യുവ കൃഷ്ണക്ക് രണ്ടു സഹോദരിമാർ ആണ് ഉള്ളത്. സംഗീത നൃത്ത അദ്ധ്യാപികയാണ് അമ്മ കൃഷ്ണ വേണി. നന്ദിനി , നദിത എന്നിവരാണ് സഹോദരിമാർ.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് ഇരുവരുടെയും വിവാഹത്തെ പറ്റിയുള്ള വാർത്തകളാണ്. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് ഇരുവരുടെയും. യുവയുടേയും മൃദുലയുടേയും ഒരു കോമൻ സുഹൃത്ത് ആയ സീരിയൽ താരം രേഖ വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.

അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണതുളസി യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. ഇവരുടെ വിവാഹ നിശ്ചയം ഈ അടുത്തിടെയാണ്‌ കഴിഞ്ഞിത്. ടീവി സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിൽക്കുന്ന ആളാണ് മൃദുല കഴിവുള്ള അഭിനേത്രി എന്നതിനപ്പുറം അവർ വളരെ മികച്ചൊരു നർത്തകികൂടിയാണ്.

ഭാര്യ എന്ന സീരിയലിലൂടെയാണ് മൃദുല കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത് ഇപ്പോൾ സീ കേരളത്തിൽ ഹിറ്റയി മാറിക്കൊണ്ടിരിക്കുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ നായിക മൃദുലയാണ്. യുവ കൃഷണ ഒരു മോഡൽ ആണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. 2005 ൽ താരം തക തിമി താ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിൽ യുവയുടെ നായിക മാളവികയാണ് മികച്ച പ്രേക്ഷക പിന്തുണയാണ് സീരിയലിനു ലഭിക്കുന്നത്.

പൂക്കാലം വരവായി എന്ന സീരിയലിൽ സംയുക്ത എന്ന കഥാപാത്രമാണ് മൃദുല അവതരിപ്പിക്കുന്നത്. ഇരുവരുടെയും സീരിയലിൽ അമ്മ കഥാപാത്രമായി എത്തുന്നത് പ്രശസ്ത സീരിയൽ നടി രേഖ രതീഷ് ആണ്. നിശ്ചയം കഴിഞ്ഞതിനുശേഷം താരങ്ങളോട് ആരാധകർ എപ്പോഴും ചോദിക്കുന്ന ചോദ്യം ആണ് നിങ്ങളുടെ വിവാഹം എപ്പോഴാണെന്ന് എന്നാൽ ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകുകയാണ് മൃദുലയും യുവയും.

ഇരുവരുടെയും വിവാഹം ജൂലൈയിൽ ആണെന്നും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ എന്നും മൃദുല പറയുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്.

Malayalam serial news