Malayali Live
Always Online, Always Live

അമ്മയറിയാതെ സീരിയലിലെ അമ്പാടി അർജുൻ ശരിക്കും ആരാണെന്ന് അറിയുമോ; വിശേഷങ്ങൾ ഇങ്ങനെ…!!

20,587

പുതുമയാർന്ന സീരിയൽ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ കഴിയുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ മികച്ച നിലയിലേക്ക് എത്തുന്ന സീരിയൽ ആണ് അമ്മയറിയാതെ. താൻ ജനിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ തേടി നടക്കുന്ന അലീനയുടെ കഥ പറയുന്ന സീരിയൽ ആണ് അമ്മയറിയാതെ. അധ്യാപികയാണ് അലീന. ശ്രീതു ആണ് ഈ കഥാപാത്രം ചെയ്യുന്നത്.

തമിഴ് നടിയായ താരം ആദ്യമായി മലയാളത്തിൽ എത്തുന്ന സീരിയൽ കൂടി ആണ് അമ്മയറിയാതെ. ഏഷ്യാനെറ്റ് ചാനലിൽ രാത്രി 7.30 ക്കു ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. സീരിയലിൽ നായികയായി എത്തുന്നത് ശ്രീതു കൃഷ്ണൻ ആണ്. ബാലതാരമായി സീരിയൽ രംഗത്ത് എത്തി ഇന്നും സജീവമായി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് ശ്രീതു കൃഷ്ണൻ. പന്ത്രണ്ടാം വയസിൽ തമിഴ് സീരിയൽ വഴി ആയിരുന്നു താരത്തിന്റെ അഭിനയ ലോകത്തിൽ ഉള്ള തുടക്കം.

എന്നാൽ ഏറെ ആരാധകർ ഉള്ള സീരിയലിൽ ഒരു പുതിയ കഥാപാത്രം കൂടി എത്തിയിരിക്കുകയാണ്. അമ്പാടി അർജുൻ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. നിഖിൽ നായർ എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നിഖിൽ. മലയാളികൾക്ക് ഒരു പുതുമുഖം ആണെങ്കിലും തെലുങ്കിലെ ഒരു സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിലാണ്.

കന്നട സീരിയലിലും വളരെ സജീവമാണ് നിഖിൽ. മലയാള സിനിമയിലും സീരിയലിലും തിളങ്ങിയിട്ടുള്ള നടി കീർത്തി ഗോപിനാഖ് ആണ് ഈ സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാണ് അമ്മ അറിയാതെ.

അതേ സമയം സീരിയലിൽ അലീനയുടെ അമ്മ നീരജയുടെ മകളായും അലീനയുടെ അർദ്ധസഹോദരി അപർണ്ണ എന്ന കഥാപാത്രമായും എത്തുന്നത് നടി പാർവതിയാണ്. പ്രശസ്ത ബാല താരം ആണ് പാർവതി. മമ്മുട്ടിയുടെ കൂടെ പട്ടണത്തിൽഭൂതം എന്ന സിനിമയിൽ അഭിനയിച്ചാണ് പാർവതി തുടങ്ങിയത്.