അത്രമേൽ വിശ്വസിച്ചിരുന്ന ഒരാളിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല പിന്നീട് ഞാൻ എൻറെ ജീവിതത്തിൽ നിന്നുതന്നെ ആ വ്യക്തിയെ ഒഴിവാക്കി
അത്രമേൽ വിശ്വസിച്ചിരുന്ന ഒരാളിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല പിന്നീട് എട ഞാൻ എൻറെ ജീവിതത്തിൽ നിന്നുതന്നെ ആ വ്യക്തിയെ ഒഴിവാക്കി
ഒരു സമയത്ത് വളരെയധികം ആരാധകരുള്ള ഒരു നടിയായിരുന്നു രശ്മി സോമൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തൻ്റെ കഴിവ് തെളിയിച്ച ഒരു നടി കൂടിയാണ് .
മിനിസ്ക്രീനിൽ കൂടിയാണ് താരത്തെ ആളുകൾ ഒത്തിരി സ്നേഹിച്ചു തുടങ്ങിയത്. അതുകൊണ്ടുതന്നെ താരത്തിൻ്റെ ഒട്ടു മിക്ക സീരിയലുകളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്,കൃഷ്ണലീല, സമയം, താലി, അക്ഷയപാത്രം, സ്വരരാഗം തുടങ്ങിയവ താരത്തിന് ഒരുപാട് ആരാധകരെ സൃഷ്ടിച്ച സീരിയലുകൾ ആയിരുന്നു.
താര ത്തിൻറെ എല്ലാ കഥാപാത്രങ്ങളും മലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുതത് ആണ്.നീണ്ട ഇടവേളക്ക് ശേഷം അനുരാഗം എന്ന പരമ്പരയിൽ കൂടിയാണ് താരം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.താരം തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ യുമായി പങ്കുവയ്ക്കാറുണ്ട്,
താരം ഒരുപാട് കളിയാക്കലുകൾ സോഷ്യൽ മീഡിയ വഴി നേരിട്ടിട്ടുണ്ട്. അതുപോലെ ഇപ്പോൾ നേരിട്ട കളിയാക്കലുകളെ കുറിച്ചും ബോഡി ശൈമിങ്ങിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ കൂടി പങ്കുവയ്ക്കുകയാണ് താരം.
മനസ്സ് വേദനിപ്പിക്കുന്ന തരത്തിലുള്ള വിമർശനങ്ങൾ താൻ കേട്ടിട്ടുണ്ടെങ്കിലും പലതും കേൾക്കാത്ത പോലെ നടക്കുമായിരുന്നു താനെന്നാണ് നടി പറയുന്നത്.തൻറെ തടിയെ കുറിച്ചും സൗന്ദര്യത്തെ പറ്റിയും ഉള്ള വിമർശനങ്ങൾ നടി നേരിട്ട് ഉണ്ടെന്നും താരം പറയുന്നു,
തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവം നടി ആരാധകരുമായി പങ്കുവയ്ക്കുകയാണ്,
തന്നെ അടുത്ത അറിയാവുന്ന വളരെ നല്ല സുഹൃത്തായിരുന്നു ഒരാളിൽനിന്നും മോശമായ സംഭവം ഉണ്ടായി. ഒരിക്കൽ ഒത്തിരി ആൾക്കാർ കൂടി നിന്ന സ്ഥലത്ത് വെച്ച് തൻ്റെ വണ്ണത്തെ പറ്റി മോശമായ രീതിയിൽ കളിയാക്കി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നും അങ്ങനെ കേട്ടപ്പോൾ വല്ലാതെ തളർന്നു പോയ അവസ്ഥയായിരുന്നു. തിരിച്ചൊന്നും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്ത് പറയണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥയായിരുന്നു അന്ന്.
അയാളെ തൻറെ ജീവിതത്തിൽ നിന്നും ഒഴിവാക്കി എന്നും എന്തുതന്നെ സംഭവിച്ചാലും സ്വയം നമ്മൾ നമ്മുടെ ജീവിതവും ശരീരവും സ്നേഹിക്കണം എന്നാൽ മാത്രമേ മറ്റുള്ളവരെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റത്തുള്ളൂ എന്നും നടി കൂട്ടി ചേർത്തു