Malayali Live
Always Online, Always Live

അച്ഛൻ ഷാലിന്‌ വാങ്ങി നൽകിയ ഉടുപ്പ് കണ്ടോ; ഇത്രയും കാലം ഇടാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി ശാലിൻ സോയ..!!

2,799

മലയാളത്തിൽ ബാലതാരമുതൽ അഭിനയ മികവുകൾ കൊണ്ട് ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ ആണ് ശാലിൻ സോയ. മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ. താരത്തിന്റെ പുത്തൻ മേക്കോവർ കണ്ടു ഞെട്ടിയിരിക്കയാണ് 68 കിലോ ഭാരം ഉണ്ടായിരുന്ന ശാലിൻ ഇപ്പോൾ 55 കിലോ ആയിരിക്കുകയാണ്.

പുത്തൻ ചിത്രങ്ങൾ അടിപൊളി ആണെന്നും കലക്കി എന്നും ആരാധകർ പറയുന്നു. മല്ലൂസിംഗ് , മാണിക്യ കല്ല് , കർമ്മയോദ്ധ എന്നിവയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. എന്നാൽ താരം ഇപ്പോൾ തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് വേണം പറയാൻ. മിനി സ്‌കേർട്ടിൽ എത്തിയ താരം കുറിച്ചത്.

അച്ഛൻ നേരത്തെ വാങ്ങി തന്നത് ആണെങ്കിൽ കൂടിയും ഇപ്പോഴാണ് ഇടാൻ കഴിഞ്ഞത് എന്നായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. പണ്ട് താൻ ഹോളിവുഡ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ ഒരു വലിയ ആരാധികയായിരുന്ന തനിക്ക് അവർ ധരിച്ചിരുന്നത് പോലെയുള്ള ഒരു സ്‌കേർട്ട് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ശാലിൻ തന്റെ കുറിപ്പിലൂടെ പറയുന്നു.

സെലീനയോടുള്ള തന്റെ ഇഷ്ടം അറിയാമായിരുന്ന തന്റെ അച്ഛൻ ഈ സ്‌കേർട്ട് തനിക്ക് സമ്മാനിച്ചതെന്നും അന്ന് തടി കൂടുതലായിരുന്നതിനാൽ അത് ധരിക്കാൻ സാധിച്ചിരുന്നില്ലെന്നും ശാലിൻ വിശദീകരിക്കുന്നു.
എന്നാൽ ഏറെ കഷ്ടപ്പാടുകൾ സഹിച്ച് തടി കുറയ്ക്കാൻ സാധിച്ചതിനാൽ ഇപ്പോൾ വസ്ത്രം തനിക്ക് പാകമാണെന്നും നടി സന്തോഷത്തോടെ വ്യക്തമാക്കുന്നുണ്ട്.

ഓട്ടോഗ്രാഫ് എന്ന സീരിയൽ വഴി ആണ് ശാലിൻ എന്ന താരം അഭിനയ ലോകത്തിൽ ശ്രദ്ധ നേടുന്നത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്. ആക്ഷൻ കില്ലാഡി സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. തന്റേതായ ഡയറ്റ് പ്ലാനുകളിൽ കൂടി ആണ് താരം വണ്ണം കുറച്ചത്.