Malayali Live
Always Online, Always Live

ന്യൂ ജനറേഷൻ നായികമാർ ഡാൻസ് ചെയ്യുമോ ഇതുപോലെ. സോഷ്യൽ മീഡിയയിൽ വൈറലായി സോന നായരുടെ ഡാൻസ് വീഡിയോ!!

3,801

1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് സോന നായർ, പിന്നീട് പട്ടണത്തിൽ സുന്ദരനിലെ കോമഡി കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്ത ഒന്നാണ്, ഹിന്ദിയിലും തെലുങ്കിലും ഉൾപ്പെടെ പല ഭാഷകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളായി എത്തിയിട്ടുണ്ടെങ്കിലും ചില ഗ്ലാമർ വേഷങ്ങളുടെ പേരിലാണ് എപ്പോഴും സോനാ നായർ അറിയപ്പെടുന്നത്.

സിനിമാഭിനയം തുടങ്ങിയ കാലം മുതൽ തന്നെ സീരിയൽ രംഗത്തും സജീവമാണ് സോന. അതോടെ മിനിസ്ക്രീൻ പ്രേക്ഷകരുടേയും ഇഷ്ടതാരമായി മാറുകയും ചെയ്തു. ഇപ്പോൾ തമിഴ് സീരിയലുകളിലും താരം അഭിനയിക്കുന്നുണ്ട്.ഗ്ലാമർ വേഷങ്ങളെ പറ്റി ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ നടി സംസാരിച്ചിരുന്നു. തന്നെ ഗോസിപ്പുകളൊന്നും ബാധിക്കാറില്ല, ആക്റ്റിംഗിൽ ഭർത്താവിന്റെ പൂർണ്ണ പിന്തുണയുണ്ട്.

പല ചിത്രങ്ങളുടെയും കഥ അദ്ദേഹമാണ് ആദ്യം കേൾക്കാറുള്ളത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഭർത്താവ് ഉദയൻ ക്യാമറയുടെ മുന്നിൽ വരാറില്ല. അതുകൊണ്ട് തന്നെ പലരും കരുതുന്നത് ഞങ്ങൾ ഡിവോഴ്സ് ചെയ്തു എന്നാണ് എന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം സോന പങ്കുവെച്ച ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sona Nair (@sona_nair_official)