Malayali Live
Always Online, Always Live

നടക്കാൻ ഇറങ്ങിയപ്പോൾ ഉപദേശം കൊടുത്ത റിയാസ് ഖാന് കിട്ടിയത് മർദനം; സംഭവം ഇങ്ങനെ..!!

3,332

രാവിലെ നടക്കാൻ ഇറങ്ങിയ നടൻ റിയാസ് ഖാന് ആൾക്കൂട്ടത്തിന്റെ മർദ്ദനം ലഭിച്ച വാർത്ത കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മർദനം കിട്ടിയ താരം എന്തായാലും പോലീസിൽ പരാതി നൽകുകയും ചെയ്തു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു 27 വർഷങ്ങൾക്ക് മുമ്പ് റിയാസ് ഖാൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

മലയാളത്തിൽ നായകനായും സഹനടൻ ആയും വില്ലനായും ഒക്കെ തിളങ്ങിയ താരം ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് തമിഴ് സിനിമ മേഖലയിൽ ആണ്. കൊറോണ വൈറസിനെ ചെറുക്കുന്നതിനായി സാമൂഹിക അകലം പാലിക്കാൻ പറഞ്ഞതിനാണ് റിയാസ് ഖാന് നേരെ ആൾകൂട്ടം ആക്രമണം അഴിച്ചു വിട്ടത്. പ്രമുഖ തമിഴ് പാത്രത്തിൽ ആണ് ഇതിനെ കുറിച്ചുള്ള വാർത്ത വന്നത്. വാർത്തയുടെ ഉള്ളടക്കം ഇങ്ങനെ..

റിയാസ് ഖാന്റെ ചെന്നൈ പുനൈയൂരിലെ വസതിക്ക് സമീപം ആണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറുന്നത്. രാവിലെ നടക്കാൻ ഇറങ്ങിയ റിയാസ് ആളുകൾ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയിൽ കേട്ടപ്പോൾ സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. എന്നാൽ ഇത് വാക്ക് തർക്കത്തിലേക്ക് മാറുക ആയിരുന്നു. തുടർന്ന് വാക്ക് തർക്കം മൂർച്ഛിക്കും റിയാസ് ഖാനെ ആൾക്കൂട്ടം തല്ലുകയും ചെയ്തു. പരിക്കുകൾ ഏറ്റ റിയാസ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കാനത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post നടക്കാൻ ഇറങ്ങിയപ്പോൾ ഉപദേശം കൊടുത്ത റിയാസ് ഖാന് കിട്ടിയത് മർദനം; സംഭവം ഇങ്ങനെ..!! appeared first on Malayalarama.