Malayali Live
Always Online, Always Live

16 വർഷം മുന്നേ ശരത് വിവാഹിതൻ; എനിക്ക് വേറെ റിലേഷൻ; എന്നാൽ ഇപ്പോൾ ഞങ്ങൾ പ്രണയത്തിൽ; രഞ്ജിനി കാമുകനെ കുറിച്ച്..!!

2,866

മലയാളത്തിലെ പ്രിയ നടിയും അവതാരകയും ആണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.

വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു.

ഇപ്പോഴിതാ നീണ്ട 16 വര്ഷമായി പരിചയം ഉള്ള ആളുമായി പ്രണയത്തിൽ ആണെന്ന് പറയുക ആണ് രഞ്ജിനി ഹരിദാസ്. പതിനാറ് വർഷത്തെ സൗഹൃദമായിരുന്നു , അന്ന് ശരത്ത് വിവാഹിതനായിരുന്നു , അന്ന് ഞാൻ മറ്റൊരു റിലേഷനിലും. രണ്ടു പേരും സിംഗിൾ ആവുകയും പിന്നീട് ഇപ്പോൾ പ്രണയത്തിലാവുകയും ചെയ്തു. പക്ഷെ വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ല എന്നും രഞ്ജിനി ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

വിവാഹം കഴിക്കുക എന്നുള്ള ആശയമൊന്നും എനിക്ക് ഇപ്പോഴും സ്വീകാര്യമായ ഒന്നല്ലെന്നും താരം കൂട്ടിച്ചേർത്തു.ഒപ്പം ഇത് തന്റെ ആദ്യത്തെ പ്രണയം അല്ല എന്നും പഴയ പ്രണയങ്ങൾ ഒന്നും എന്തൊക്കെയോ കാരണങ്ങൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും വിജയിച്ചില്ല എന്നും താരം പറയുന്നുണ്ട്. 39 വയസ്സായിട്ടും രഞ്ജിനി ഇതുവരെ വിവാഹിതയായിട്ടില്ല.

എന്തായാലും കാമുകനൊപ്പമുള്ള ചിത്രം ആരധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ പ്രണയദിനത്തിൽ തന്റെ കൂട്ടുകാരനെ പരിചയപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ താരം രംഗത്ത് എത്തിയിരുന്നു.ഇപ്പോഴിതാ രഞ്ജിനിയുടെയും പ്രിയതമന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.