Malayali Live
Always Online, Always Live

പോലീസിനെ പേടിച്ചു ഓടി, അവസാനം പോലീസ് വരേണ്ടി വന്നു രക്ഷിക്കാൻ; സംഭവം ഇങ്ങനെ..!!

4,066

കൊറോണ കാലത്ത് ലോക്ക് ഡൗണ് തുടങ്ങിയത് മുതൽ രസകരനായ സംഭവങ്ങളും നമ്മൾ കാണുന്നു. കൊറോണ ബാധയെ തുടന്നുള്ള ലോക്ക് ഡൗൺ, ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സുരക്ഷയെ കരുതി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൌൺ ആണെങ്കിലും പലരും പോലീസിന്റെ കണ്ണ് വെട്ടിച്ച് കറങ്ങി നടക്കുന്നുണ്ട്. അവരെയൊക്കെ പല മാർഗങ്ങൾ ഉപയോഗിച്ച് വീടിനുള്ളിൽ കയറ്റാൻ പോലീസും കിണഞ്ഞു പരിശ്രമിക്കുകയാണ്. റോന്ത് ചുറ്റലും, സി സി ടി വി ക്യാമെറകളും, ഡ്രോണുകളും ഒക്കെ ആയി നിരവധി വഴികൾ ആണ് പോലീസ് ഇതിനായി ഉപയോഗിക്കുന്നത്.

ഡ്രോണുകളിൽ പതിഞ്ഞ രസകരമായ ദൃശ്യങ്ങൾ കണ്ടു ചിരിയടക്കാൻ കഴിയാഞ്ഞവർ നിരവധി ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. അതുപോലെ രസകരമായ നിരവധി ദൃശ്യങ്ങൾ ഒട്ടനവധി ഇതിനോടകം പുറത്തത് വന്നു കഴിഞ്ഞു.അത് പോലെ തന്നെ അവയിൽ നല്ലൊരു ശതമാനവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്. അത്തരത്തിൽ ഒരു ദൃശ്യം ആണ് ഇവിടെ നൽകുന്നത്. വളരെ രസകരമായ ഈ വീഡിയോ പുറകെ പിടിക്കാൻ ഓടിയ പൊലീസുകാരെ പോലും ചിരിപ്പിച്ചു കളഞ്ഞു.

പോലിസിനെ പേടിച്ചു ഓടി അവസാനം രക്ഷിക്കാൻ പോലീസ് തന്നെ വരേണ്ടി വന്നവരുടെ ഒരു വീഡിയോ ആണ് ഇവിടെ നൽകുന്നത്. ഒടുവിൽ പോലീസ് കൈ കൊടുത്തു കുഴിയിൽ നിന്നും പിടിച്ചു കയറ്റുന്നതും പോലീസ് കാർ തന്നെ ആണ്. ഇതിൽ പ്രായമുള്ള ആൾ ആണ് വളരെ വേഗത്തിൽ ഓടിയത് എന്ന തരത്തിൽ പോലീസുകാർ പറഞ്ഞു ചിരിച്ചു കൊണ്ടാണ് ഇവരെ കുഴിയിൽ നിന്നും പിടിച്ചു കയറ്റുന്നത്. ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.