വന്ദനത്തിന് ശേഷം ഗാഥയെ ലണ്ടനിൽ വെച്ച് കണ്ടപ്പോൾ ഞാനും പ്രിയദർശനും ഞെട്ടിപ്പോയി; ശ്രീനിവാസൻ ആ സംഭവത്തെ കുറിച്ച്..!!
പ്രിയദർശൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് വന്ദനം. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായകൻ. പോലീസ് ഓഫീസറുടെ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രത്തിൽ സുകുമാരി , മുകേഷ് , നെടുമുടി വേണു , ജഗദീഷ് , സോമൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്.
പുതുമുഖ നടി ഗിരിജ ഷെട്ടാർ ആണ് മോഹൻലാലിന്റെ നായികയായി ചിത്രത്തിൽ എത്തിയത്. ഒരു റൊമാന്റിക്ക് ത്രില്ലെർ ശ്രേണിയിൽ ആണ് പ്രിയൻ സിനിമ ഒരുക്കിയത്. 1989 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. ആഗ്ലോ ഇന്ത്യൻ ആയ ഗിരിജ ആദ്യമായും അവസാനമായും ചെയ്ത ചിത്രം കൂടി ആണ് വന്ദനം. എന്നാൽ ഒരു പുതുമുഖ നടിയുടെ കുറവുകൾ ഇല്ലാത്ത ഗംഭീര അഭിനയം തന്നെ ആയിരുന്നു ഗിരിജ ചിത്രത്തിൽ കാഴ്ച വെച്ചത്.
വമ്പൻ വിജയമായ ചിത്രം നിർമ്മിച്ചത് പി കെ ആർ പിള്ള ആയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ഉണ്ണി കൃഷ്ണൻ എന്ന കഥാപാത്രം ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ബാംഗ്ലൂർ എത്തുന്നതും അവിടെ ഗിരിജയുടെ കഥാപാത്രം ഗാഥയെ കാണുന്നതും പ്രണയവും ഒക്കെ വളരെ കോമഡിയിൽ രസകരമായി ആണ് പ്രിയദർശൻ എടുത്തിരിക്കുന്നത്. ലണ്ടനിൽ ആയിരുന്നു ഗിരിജ താമസിച്ചിരുന്നത്.
തുടർന്ന് വന്ദനത്തിന് ശേഷം മലയാളത്തിൽ വേറെ അവസരങ്ങൾ സ്വീകരിക്കാതെ ഇരുന്ന ഗിരിജ ലണ്ടനിലേക്ക് തന്നെ മടങ്ങി. ശ്രീനിവാസൻ സിനിമ വിശേഷങ്ങൾ പറയുന്ന ഒരു ഷോയിൽ നേരത്തെ ഗിരിജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഒരിക്കൽ താനും പ്രിയനും ( പ്രിയദർശൻ ) ലണ്ടൻ സന്ദർശനം നടത്തിയ സമയത്തിൽ ഗിരിജയെ കാണാൻ അവരുടെ വീട്ടിൽ പോയി. വീട്ടിൽ എത്തിയ തങ്ങൾക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.
ഗിരിജ അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ അവരുടെ വീട്ടിൽ നിന്നും തിരിച്ചു വരുന്ന വഴി റോഡിന്റെ സൈഡിൽ വെച്ച് ഞങ്ങൾ വരെ കണ്ടു. ട്രാഫിക്ക് സിഗ്നലിൽ കാത്തു നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടക്കുകയാണ് ഗിരിജ. അക്ഷരാർത്ഥത്തിൽ ഞങ്ങൾ രണ്ടു പേരും ഒരുപോലെ ഞെട്ടി. ലോകം അറിയപ്പെടുന്ന വ്ലോഗർ കൂടി ആയ ഗിരിജ തന്റെ വരുമാനം കണ്ടെത്തി ഇരുന്നത് ഇതുപോലെ ഉള്ള ജോലികൾ ചെയ്തു ആയിരുന്നു.
വന്ദനത്തിന് ശേഷം ഗിരിജയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് കോടി എന്ന പേരിൽ ഒരു ചിത്രം എടുക്കാൻ പ്രിയദർശൻ തീരുമാനിച്ചിരുന്നു. പക്ഷെ അതു പിന്നീട് നടക്കാതെ പോയി. വന്ദനത്തിനുശേഷവും സിനിമയിൽ മികച്ച അവസരങ്ങൾ തേടിയെത്തിയെങ്കിലും ഗിരിജ അതെല്ലാം വേണ്ടെന്ന് വച്ച് എഴുത്തിന്റെ ലോകത്തേക്ക് തിരിയുകയായിരുന്നു. തെലുങ്ക് ചിത്രത്തിൽ കൂടി ആണ് ഗിരിജ അഭിനയ ലോകത്തിൽ എത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഗീതഞ്ജലിയിൽ നായകനായി എത്തിയത് നാഗാർജ്ജുന ആയിരുന്നു.
വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രം തനിക്ക് ലഭിച്ച ഒരു വലിയ ഭാഗ്യമാണെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ ഗിരിജ പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ വ്യക്തിത്വമാണ് തന്നെ ഏറെ ആകർഷിച്ചത് എന്നും അഭിനയമികവു മാത്രമല്ല ക്ഷമ സത്യസന്ധത അർപ്പണ ബോധം ഇതെല്ലാം ലാലിന്റെ പ്രത്യേകതകളായിരുന്നുവെന്നും ഗിരിജ പറയുന്നു.
ഏറെ ബുദ്ധിമാനായ നടനാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് എളുപ്പമായിരുന്നു. ആ ചിത്രത്തിലെ എല്ലാ അഭിനേതാക്കളും കുടുംബം പോലെയായിരുന്നു. അതു തന്നെയാണ് ഓരോ രംഗവും മികച്ചതും രസകരവുമാകാൻ കാരണം.’- ഗിരിജ പറഞ്ഞു.