Malayali Live
Always Online, Always Live

പ്രണയ പരാജയം ഉണ്ടായിട്ടുണ്ട്; വിവാഹം കഴിക്കാത്തതിന്റെ കാരണമതല്ല; സുബി സുരേഷ്..!!

2,630

മലയാളികൾക്ക് എന്നും ഇഷ്ടമുള്ള അവതാരകയും നടിയുമൊക്കെ ആണ് സുബി സുരേഷ്. നടി ആണെങ്കിൽ കൂടിയും അവതാരകയായി തിളങ്ങി നിന്ന താരം കൂടി ആണ് സുബി. ഈ അടുത്ത് സുബി ഒളിച്ചോടി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരുന്നു. വാർത്ത വൈറൽ ആയതോടെ താൻ എങ്ങും പോയില്ല എന്ന് പറഞ്ഞു സുബി തന്നെ എത്തിയിരുന്നു.

നസീർ സംക്രാന്തിക്ക് ഒപ്പമെത്തുന്ന പ്രോഗ്രാമിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ വീഡിയോ ആയിരുന്നു അത്. ഞങ്ങളുടെ പൂർണ്ണ സമ്മതത്തോടെ ആയിരുന്നു ആ വീഡിയോ എത്തിയത്. അങ്ങനെ ഒരു പ്രൊമോഷൻ വരും എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വീഡിയോ വമ്പൻ വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് തന്നെ അന്വേഷിച്ചു എത്തിയത്. നിരവധി തവണ വിവാഹത്തെ അഭിമുഖീകരിച്ചിട്ടുണ്ട്.

വിവാഹം വേണ്ട എന്ന് വെച്ച ആൾ അല്ല ഞാൻ. പ്രേമിച്ചിട്ടുണ്ടോ ഇനിയും വിവാഹം കഴിക്കുന്നില്ലേ.. നിനക്ക് ഒക്കെ ഒന്ന് കെട്ടിക്കൂടെ.. നീ കല്യാണം കഴിച്ചത് ആണോ.. എന്താണ് കല്യാണം കഴിക്കാത്തത് അങ്ങനെ പോകുന്നു ചോദ്യങ്ങൾ.. കല്യാണം കഴിക്കാത്തതിന് അങ്ങനെ വലിയ കാരണങ്ങൾ ഒന്നുമില്ല. അങ്ങനെ ഒരു മൂഡ് ഇതുവരെ വന്നില്ല. വീട്ടുകാർ സ്വന്തമായി തീരുമാനിച്ചോളാൻ കെയർ തന്നിരുന്നു. കല്യാണം കഴിക്കില്ല എന്ന് ഞാൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.

വീട്ടുകാരുമായി ഇണങ്ങി നിൽക്കാനും യാത്രകളിൽ ഒക്കെ കൂട്ടായി ഒരാൾ ഉള്ളത് നല്ലത് അല്ലെ.. താൻ പ്രേമിച്ചിട്ടുണ്ട് എന്ന് സുബി പറയുന്നു. വീട്ടിൽ നിന്നും വിട്ട് വരെ രാജ്യത്തൊക്കെ പോവേണ്ടി വരും എന്നൊക്കെ ആയപ്പോൾ ആ പ്രേമം വേണ്ട എന്ന് വെക്കുക ആയിരുന്നു. വീട്ടിൽ ഒക്കെ അറിയാമായിരുന്നു. അളിയാ.. അളിയൻ വേറെ കല്യാണം കഴിക്ക്.. സെറ്റ് ആകുമെന്ന് തോന്നുന്നില്ല എന്ന് പറയുകയായിരുന്നു. പുള്ളി വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു. എന്നാൽ തനിക്ക് വിവാഹം കഴിക്കാൻ വേറെ നിബന്ധനകൾ ഒന്നും ഇല്ല എന്നും സുബി പറയുന്നു.