Malayali Live
Always Online, Always Live

മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ എല്ലാവർക്കും എന്നോട് അസൂയ ആയിരുന്നു; നയന്താരയുടെ വെളിപ്പെടുത്തൽ..!!

5,816

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായിക നടിയാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്നി വിളിപ്പേരുള്ള താരം മലയാളത്തിൽ നിന്നും ആണ് അഭിനയം തുടങ്ങിയത് എങ്കിൽ കൂടിയും താരം ഇപ്പോൾ കൂടുതൽ സജീവം ആയി നിൽക്കുന്നത് തമിഴിലാണ്. തമിഴിൽ ഒറ്റക്ക് വിജയങ്ങൾ നേടാൻ കഴിവ് ഉള്ള താരം കൂടി ആണ് നയന്താര. ഇന്ന് തന്റെ നായകൻ ആരാവണം എന്ന് തീരുമാനിക്കാൻ കഴിവ് ഉള്ള താരം കൂടി ആണ് നയന്താര.

ഇടക്കാലത്തിൽ തമിഴിൽ ഒതുങ്ങി നിന്ന താരം ഇപ്പോൾ തെലുങ്കിലും അതോടൊപ്പം മലയാളത്തിലും സജീവം ആണ്. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് ചുവടു വെക്കുന്നത്. നയൻസ് രണ്ടാമത് നായികയായി എത്തിയത് മോഹൻലാലിന്റേത് ആയിരുന്നു.

വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. കൂടാതെ മമ്മൂട്ടിക്ക് ഒപ്പം ഒട്ടേറെ ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. മലയാളത്തിൽ വലിയ നേട്ടങ്ങൾ ആദ്യ കാലഘട്ടത്തിൽ ഉണ്ടാക്കാൻ കഴിയാതെ പോയ താരം അയ്യാ എന്ന തമിഴ് ചിത്രത്തിൽ കൂടി തമിഴിൽ ആദ്യ ചിത്രത്തിൽ കൂടി തന്റെ വരവ് അറിയിച്ചു എന്ന് വേണം പറയാൻ. അതെ വര്ഷം തന്നെ താരം രജനികാന്തിന്റെ നായികയായി ചന്ദ്രമുഖിയിൽ എത്തിയത്.

2003 അഭിനയ ലോകത്തിൽ എത്തിയ നയൻസ് നീണ്ട 18 വര്ഷം കൊണ്ട് എതിരാളികൾ ഇല്ലാത്ത സാമ്രാജ്യം തന്നെ ആണ് ഉണ്ടാക്കിയത്. ഇന്ത്യൻ സിനിമയുടെ അഭിനയ വിസ്മയം മോഹൻലാലിന് ഒപ്പം രണ്ടു ചിത്രങ്ങളിൽ ആണ് നയൻതാര അഭിനയിച്ചിട്ടുള്ളത്. നാട്ടുരാജാവ് , വിസ്മയ തുമ്പത്തു എന്ന ആണ് ആ ചിത്രങ്ങൾ. മനസ്സിനക്കരെ എന്ന ചിത്രത്തിന് ശേഷം നായികയായി എത്തിയ ചിത്രം ആയിരുന്നു വിസ്മയ തുമ്പത്ത്.

സിനിമ ജീവിതത്തിലെ ആദ്യ കാലഘട്ടത്തിൽ തന്നെ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ആണ് ഏറ്റവും വലിയ സന്തോഷവതിയാണ് ഞാൻ. എന്നാൽ അദ്ദേഹത്തിന്റെ ഒപ്പം ഞാൻ അഭിനയിച്ചതിൽ പലർക്കും എന്നോട് അസൂയ ഉണ്ടായിരുന്നു. അത് എന്നെ ഏറെ വിഷമം ഉണ്ടാക്കിച്ച കാര്യം കൂടി ആയിരുന്നു ഇത്. ഇന്ത്യൻ സിനിമ ലോകത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാൽ ആണെന്ന് നയൻസ് പറയുന്നു.