ശബരിമലയിൽ പോകാത്തത് സംഘികളെ പേടിച്ചിട്ട്; ആർത്തവ സമയത്ത് അമ്പലത്തിൽ പോയിട്ടുണ്ട്; ശ്രീലക്ഷ്മി അറക്കൽ..!!
സ്ത്രീ ശരീരത്തെ കുറിച്ചും സ്ത്രീകളുടെ സ്വയം ഉള്ള ഭോഗത്തെ കുറിച്ചും എല്ലാം കുറിപ്പുകൾ പരസ്യമായി എഴുതി ശ്രദ്ധ നേടിയിട്ടുള്ള സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമാണ് ശ്രീലക്ഷ്മി അറക്കൽ..
തന്റെ നിലപാടുകൾ എന്നും ഭയം ഇല്ലാതെ തുറന്നു പറയാൻ മടിയില്ലത്ത ഒരു വ്യക്തിത്വം തന്നെ ആണ് ശ്രീലക്ഷ്മിയുടേത്. തന്റെ പ്രസ്താവനകൾ കൊണ്ട് ഒരുപാട് നഷ്ടങ്ങൾ തനിക്ക് സംഭവിച്ചിട്ടുണ്ടെന്നും വഴി പിഴച്ചു പോയെന്ന് പലരും പറഞ്ഞെന്നും അതിന് ഒപ്പം സൗഹൃദങ്ങൾ നഷ്ടമായെന്നും ശ്രീലക്ഷ്മി പറയുന്നു.
വിവാദ അഭിമുഖത്തിന്റെ പൂർണ്ണ രൂപം
അമ്പലങ്ങളിൽ ആർത്തവ സമയങ്ങളിൽ താൻ കേറിയിട്ടുണ്ടെന്നും കേറാൻ പാടില്ല എന്ന് പറയുന്നവർ അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശ്രീലക്ഷ്മി പറയുന്നു. ശബരിമലയിൽ പോകാത്തത് സംഘികളെ പേടിച്ചിട്ടാണെന്നും പോയിരുന്നേൽ അവർ പിടിച്ച് അടിച്ചേനെ എന്നും ശ്രീലക്ഷ്മി പറഞ്ഞു.
ഫാമിലിയിൽ അടക്കുമുള്ളവർ തന്നെ ഇ കാര്യങ്ങൾ പറഞ്ഞു കുറ്റപെടുത്തിയിട്ടുണ്ടെന്നും എന്നാൽ എന്റെ വഴിയിൽ കൂടി മുന്നിട്ട് നീങ്ങാൻ അമ്മ പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.
താൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ആരോഗ്യ മാസിക വായികുമായിരുന്നുവെന്നും അതിൽ നിന്നും ഏറെ അറിവുകൾ അപ്പോൾ ലഭിച്ചിരിന്നുവെന്നും ശ്രീലക്ഷ്മി അറയ്ക്കൽ കൂട്ടിച്ചേർത്തു.