Malayali Live
Always Online, Always Live

ആറിൽ ആദ്യം ഔട്ട് ആയത് സൂരജ്; കണ്ണുകൾ നിറഞ്ഞ് അഖിലും സുചിത്രയും..!!

2,784

ബിഗ് ബോസ് വീട്ടിൽ നിന്നും അവസാന ആറിൽ നിന്നും ഒരാൾ പുറത്തായി. ആദ്യം പുറത്തേക്ക് പോകുന്നത് സൂരജ് ആണ്. നൂറുദിനങ്ങൾ ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ കഴിഞ്ഞു എന്നുള്ള നേട്ടത്തോടെ തന്നെയാണ് സൂരജ് പുറത്തേക്ക് പോകുന്നത്. വലിയ ആർമിയുടെ പിന്തുണ ഇല്ലാതെ ബിഗ് ബോസ് വീട്ടിൽ നൂറുദിനങ്ങൾ നിൽക്കാൻ കഴിഞ്ഞ ആൾ കൂടിയാണ് സൂരജ് എന്ന് വേണമെങ്കിൽ പറയാം.

ബിഗ് ബോസ് വീട്ടിൽ ഏറ്റവും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയ ആൾ കൂടിയാണ് സൂരജ്. ആദ്യം ഡൈസിയുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു എങ്കിൽ പിന്നീട് അഖിലിന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറാൻ സൂരജിന് കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം.

riyas salim sooraj big boss

അഖിൽ സൂരജ് സുചിത്ര കോമ്പിനേഷൻ ബിഗ് ബോസ്സിൽ ശക്തമായി നിന്ന് എന്ന് തന്നെ വേണം പറയാൻ. അഖിലിന്റെയും സുചിത്രയും മകൻ എന്ന നിലയിൽ ആണ് സോഷ്യൽ മീഡിയയിൽ അടക്കം സൂരജ് വാഴ്ത്തപ്പെട്ടത്. അവസാന ഘട്ടത്തിൽ തന്റെ പ്രിയ സുഹൃത്തിന് വേണ്ടി വോട്ട് ചോദിക്കാൻ അഖിലും സുചിത്രയും എത്തി എങ്കിൽ കൂടിയും അതൊന്നും ഫലം കണ്ടില്ല എന്ന് മാത്രമല്ല.

സൂരജ് പുറത്തേക്ക് പോകുമ്പോൾ കണ്ണുകൾ നിറഞ്ഞത് സൂരജിന്റെ ആയിരുന്നില്ല മറിച്ച് അഖിലിന്റെയും അതുപോലെ സുചിത്രയുടെയും ആയിരുന്നു. ന്യൂ നോർമൽ ആയ ആളുകൾ എത്തിയ സീസൺ ആയിരുന്നു ഇത്തവണത്തെ ബിഗ് ബോസ്. ഉയരം കുറഞ്ഞ ആൾ എന്ന നിലയിൽ ഒരു സമൂഹത്തിന് തന്നെ പ്രചോദനമായി മാറാൻ ബിഗ് ബോസ് വീട്ടിലെ തന്റെ

പോരാട്ടത്തിൽ കൂടി സൂരജിന് കഴിഞ്ഞു എന്ന് വേണം പറയാൻ. വലിയ ആരാധക പിന്തുണ ഉണ്ടാക്കാൻ കഴിയാതെ ആണ് ആരുടേയും വെറുപ്പ് വാങ്ങാതെ ബിഗ് ബോസ് വീട്ടിൽ നിന്നും അവസാന ആറിൽ എത്തിയ സൂരജിന്റെ മടക്കം.