Malayali Live
Always Online, Always Live

അന്നങ്ങനെ പറഞ്ഞതിന് ഞാൻ മാപ്പ് ചോദിക്കുന്നു; സലിം കുമാറിനോട് കയർത്തു സംസാരിച്ചതിന് ക്ഷമ ചോദിച്ചു ജ്യോതി കൃഷ്ണ..!!

3,405

മമ്മൂട്ടി നായകനായി എത്തിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ജ്യോതി കൃഷ്ണ. തുടർന്ന് ദിലീപിനൊപ്പം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ സോഷ്യൽ മീഡിയ യിൽ വീണ്ടും സജീവം ആണ്.

നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദ് ആണ് ജ്യോതിയുടെ ഭർത്താവ്. വിവാഹ ശേഷം താരം ഇപ്പോൾ ഉള്ളത് ദുബായിയിൽ ആണ്. ഇപ്പോഴിതാ സലിം കുമാറിന് കുറിച്ച് പറയുക ആണ് ജ്യോതി. ജ്യോതിയുടെ ഫേസ്ബുക് ചലഞ്ചിൽ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാൽ ചില പ്രശ്നങ്ങൾ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാൻ മടിക്കാതെ സോറി പറഞ്ഞു തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നതിനെ കുറിച്ചാണ് ജ്യോതി കൃഷ്ണൻ മനസ്സ് തന്നത്.

അങ്ങനെ നോക്കിയാൽ തനിക്ക് ആദ്യം സോറി പറയണമെന്ന് തോന്നുന്നത് നടൻ സലിം കുമാറിനോടാണ്. അതിനുള്ള കാരണവും ജ്യോതി വ്യക്തമാക്കിയിരുന്നു. മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽ വെച്ച് സലിം കുമാറുമായി ജ്യോതിക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു. അന്ന് പക്വതയില്ലായ്മ കൊണ്ട് എന്തൊക്കെയോ തിരിച്ചു പറഞ്ഞു.

ഇപ്പോളാണ് എല്ലാത്തിനും ക്ഷമ ചോദിക്കണമെന്ന് തോന്നിയതെന്ന് നടി പറയുന്നത്. അന്ന് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് പറഞ്ഞില്ലെന്നും അന്ന് ഇങ്ങനെയൊന്നും തോന്നിയില്ല.

എന്നാൽ പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാൻ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നെന്നും സോറി ചലഞ്ചിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിൽ ജ്യോതി കൃഷ്ണ പറയുന്നു.