Malayali Live
Always Online, Always Live

അവൾ ഡോക്ടറാണ് പേര് ഐശ്വര്യ; പ്രണയിനിയെ കുറിച്ച് മനസ് തുറന്നു അനൂപ് കൃഷ്ണൻ..!!

186

ബിഗ് ബോസ് സീസൺ 3 മലയാളം കൊറോണ കാരണം 95 ദിവസത്തിൽ അവസാനിച്ചു എങ്കിൽ കൂടിയും വോട്ടിങ്ങിൽ കൂടി ഗ്രാൻഡ് ഫിനാലെ നടത്താനുള്ള തയ്യാറെടുപ്പിൽ ആണ് ബിഗ് ബോസ് അണിയറപ്രവർത്തകർ. അതുകൊണ്ടു തന്നെ വോട്ടിങ് തുടങ്ങി കഴിഞ്ഞു. എല്ലാതവണത്തേണിനേക്കാൾ വ്യത്യസ്തമായി ഇത്തവണ കുറച്ചൂടെ മികച്ച മത്സരാർത്ഥികളെ ആണ് ബിഗ് ബോസിൽ ഉലപ്പെടുത്തിയത്.

അത്തരത്തിലുള്ള ഒരാളാണ് സീരിയൽ നടൻ കൂടിയ ആയ അനൂപ്. പട്ടാമ്പി സ്വാദേശിയായ അനൂപ് സ്റ്റേജ് ഷോകളിൽ കൂടിയും അവതാരകനായും ഒക്കെ എത്തിയത് ശേഷം ആയിരുന്നു സീരിയൽ രംഗത്തേക്ക് വരുന്നത്. വീട്ടമ്മാർക്ക് ഏറെ ഇഷ്ടമുള്ള അനൂപ് ബിഗ് ബോസ് വീട്ടിലെ ജനുവിൻ മത്സരാർഥികളിൽ ഒരാൾ കൂടി ആണ്. താൻ പ്രണയത്തിൽ ആണെന്നും അതുപോലെ തന്റെ ഏറ്റവും വലിയ ആഗ്രഹം സഹോദരിയുടെ വിവാഹം ആണെന്നും ഒക്കെ അനൂപ് പലപ്പോഴും ബിഗ് ബോസ് വീട്ടിൽ പറഞ്ഞിട്ടുണ്ട്.

അനൂപിന്റെ പ്രണയിനിയെ ആരാധകർ തേടിത്തുടങ്ങിയത് അനൂപിന്റെ പിറന്നാളിന് ആശംസകൾ എത്തിയതോടെ ആയിരുന്നു. ഈ വീഡിയോയുടെ അവസാനം അനൂപിന്റെ പ്രണയിനി നൽകുന്ന ഒരു സന്ദേശവും ഉൾപ്പെടുത്തിയിരുന്നു. ഈ വീഡിയോ റിലീസ് ചെയ്‌തത് മുതലുള്ള ആരാധകരുടെ സംശയമാണ് ആരാണ് അനൂപിന്റെ പ്രണയിനി എന്ന്. ഇഷ എന്ന പേരല്ലാതെ മറ്റൊന്നും താരം അന്ന് വെളിപ്പെടുത്തിയിട്ടില്ല. സീരിയൽ രംഗത്ത് നിന്നുമുള്ള ആരെങ്കിലുമാണോ അനൂപിന്റെ കാമുകി എന്ന സംശയവും ഇതിനിടെ ഉയർന്നു.

ഇതിനിടെയാണ് ഇഷയുടെ ജന്മദിനം വന്നെത്തിയത്. അനൂപും ബിബി വീട്ടിലെ മറ്റ് മത്സരാർഥികളെല്ലാവരും ചേർന്ന് ഇഷക്ക് ആശംസകൾ നേർന്നിരുന്നു. ഓരോ മത്സരാർ‍ഥിയും ഇഷയ്ക്കായി കാർഡുകൾ എഴുതി തയാറാക്കിയിരുന്നു. അനൂപ് ഇതൊക്കെ വായിക്കുകയുമുണ്ടായി. ഇതിനു ശേഷം വന്ന വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ പ്രണയിനിയെ കുറിച്ച് അനൂപിനെ ചോദിക്കുകയുണ്ടായി.

ഐശ്വര്യ എന്നാണ് പ്രണയിനിയുടെ പേരെന്നും തിരുവനന്തപുരത്ത് വച്ചാണ് പ്രണയം ആരംഭിച്ചതെന്നും അനൂപ് എപ്പിസോഡിൽ പറഞ്ഞു. ഐശ്വര്യ സീരിയൽ മേഖലയിൽ നിന്നുമുള്ള ആളല്ല എന്നും ഡോക്ടറാണെന്നും അനൂപ് അന്ന് വെളിപ്പെടുത്തി. ‘ഒരു ബന്ധുവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അവിടെ ജൂനിയർ ഡോക്ടറായിരുന്നു ഇഷ.

പിന്നീട് സംസാരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങളുടെ ഇംപെര്‍ഫെക്ഷൻസ് വരെ ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി. എന്റെ സഹോദരൻ വിനോദിനെയാണ് ഞാൻ ഫോളോ ചെയ്യുന്നത്. പുള്ളിയും ഒരു ഡോക്ടറിനെയാണ് പ്രണയിച്ചു വിവാഹം കഴിച്ചത്.’ – അനൂപ് പറഞ്ഞു. അതെ സമയം ഷൂട്ടിംഗ് നിർത്തി വെക്കുകയും തുടർന്ന് താരങ്ങൾ എല്ലാവരും നാട്ടിൽ എത്തിക്കഴിഞ്ഞു. അനൂപ് കൊച്ചിയിൽ ആനി വിമാനം ഇറങ്ങിയത്. വോട്ടിങ്ങിൽ ഇപ്പോൾ ആദ്യ അഞ്ചിൽ അനൂപ് ഉണ്ട് എന്നാണ് അനുദ്യോഗിക റിപ്പോർട്ട്.