സംഗീത ലോകത്തിന് ഒരിക്കലും തിരുത്താൻ കഴിയാത്ത ഒരു തീരാനഷ്ടം കൂടി. അതെ എസ് പി ബാലസുബ്രഹ്മണ്യം ഇനി ഓർമ. കോവിഡ് ബാധിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുക ആയിരുന്നു.
ഭാര്യയും മകനും അടക്കമുള്ള അടുത്ത കുടുംബാംഗങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നു. കോവിഡ് ബാധിതനായ എസ് പി ബി ചികിത്സ കഴിഞ്ഞ മടങ്ങിയതിന് ശേഷം വീണ്ടും രോഗം മൂർച്ഛിക്കുക ആയിരുന്നു.
ചെന്നൈയിലെ എം ജി എം ഹെൽത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ് പി ബി കൃതൃമ ശ്വാസത്തിൽ കൂടി ആയിരുന്നു ജീവൻ നില നിർത്തി ഇരുന്നത്.
പൂർണ്ണമായും ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ ആയിരുന്നു എന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
സ്ഥിതി മോശം ആണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിനായി പ്രാർത്ഥനയിൽ ആണെന്നും ആശുപത്രിയിൽ സന്ദർശനം നടത്തിയത് ശേഷം നടൻ കമൽ ഹാസൻ.
കഴിഞ്ഞ മാസം 5 നു ആശുപത്രിയിൽ ആയതിന് പിന്നാലെ ആരോഗ്യം മോശം ആയെങ്കിലും പിനീട് വളരെ ഏറെ മെച്ചപ്പെട്ടിരുന്നു. ഈ മാസം 7 നു കോവിഡ് മുക്തനായി എങ്കിൽ കൂടിയും ശ്വാസകോശത്തിന് സാരം ആയ തകരാർ ബാധിച്ചത് കൊണ്ട് വെന്റിലേറ്ററിൽ തുടരുക ആയിരുന്നു.
കോവിഡ് മുക്തനായിരുന്നു എസ് പി ബി എന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 40000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.