Malayali Live
Always Online, Always Live

വസ്ത്രം ധരിക്കുന്നതല്ല പ്രശ്നം; നിങ്ങളുടെ ചിന്തകൾ മാത്രമാണ്; കരിക്ക് സുന്ദരി അമേയ മാത്യു..!!

2,625

ഒരു പഴയ ബോംബ് കഥ , ആട് 2 എന്നിച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും അമേയ എന്ന താരം കൂടുതൽ ശ്രദ്ധ നേടിയത് കരിക്ക് ടീമിന്റെ വെബ് സീരിസിലെ ഒരു പരമ്പരയിൽ എത്തിയതോടെ ആണ്. മോഡൽ കൂടി ആയ താരം കൂടുതൽ ശ്രദ്ധ നേടുക ആയിരുന്നു.

തന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ കൊണ്ട് എന്നും വിസ്മയം ആയിട്ടുള്ള താരം അര നിക്കറിൽ ഉള്ള തന്റെ പുതിയ ചിത്രത്തിന്റെ ഒപ്പം കുറിച്ചത് ഇങ്ങനെ ആണ്. ‘ നിങ്ങളുടെ പരിമിതി നിങ്ങളുടെ ചിന്തകളിൽ മാത്രം ആണ്. ഓരോ തവണ പിന്മാറണം എന്ന് തോന്നുമ്പോഴും ചിന്തിക്കുക.

നിങ്ങൾ ആരാണെന്നും എവിടെയാണ് നിങ്ങൾ തുടങ്ങിയത് എന്നും.’ അനശ്വര രാജനെ സദാചാര സുഹൃത്തുക്കൾ അധിഷിപ്പിച്ചപ്പോൾ അമേയ അടക്കം ഉള്ള താരങ്ങൾ തങ്ങളുടെ രീതിയിൽ ഉള്ള പ്രതിഷേധവുമായി എത്തി യിരുന്നു.

അന്ന് താരം കുറിച്ചത് , ‘ കാലുകൾ കാണുമ്പോൾ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം , ഈ കാലുകൾ നിങ്ങളെ ചവിട്ടാൻ വേണ്ടി ഉള്ളത് ആണ്.