Malayali Live
Always Online, Always Live

അഞ്ജലിയോട് കുസൃതികൾ കാട്ടി ശിവൻ; ശിവന്റെയും അഞ്ജലിയുടെയും മകൾക്ക് ഈ പേരിടാമെന്ന് കണ്ണൻ; കുഞ്ഞു വേണമെന്ന ആഗ്രഹം പറഞ്ഞ് അപർണ്ണ; നൂറാം എപ്പിസോഡ് ഇങ്ങനെ..!!

2,620

ശിവന്റെയും അഞ്ജലിയുടെയും ആരാധകർക്ക് ആഘോഷിക്കാൻ ഉള്ള നിമിഷങ്ങൾ ആണ് ഇനി ഉണ്ട് എന്നുള്ള സൂചന തന്നെ ആണ് 100 ആം എപ്പിസോഡ് നൽകുന്നത്. മലയാളികൾ നെഞ്ചിലേറ്റിയ സീരിയൽ ആയി മാറിക്കഴിഞ്ഞു മാറിക്കഴിഞ്ഞു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം.

ചിപ്പി രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്. സാധാരണ ഉള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം കഥ പറയുന്നത്. അതുകൊണ്ടു തന്നെ ആണ് ഏറെ കൗമാരക്കാരും ഈ സീരിയലിന് ആരാധകർ ആയി ഉള്ളത്. ഇപ്പോഴിതാ സീരിയൽ 100 ആം എപ്പിസോഡ് കഴിഞ്ഞിരിക്കുകയാണ്. 100 എപ്പിസോഡ് ആയപ്പോൾ പ്രേക്ഷകർ നൽകിയ വലിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സീരിയൽ താരങ്ങൾ ആയ ചിപ്പി , സജിൻ , ഗോപിക , രക്ഷ എന്നിവർ എത്തിയിരുന്നു.

Santhwanam serial

ബാലനും ഭാര്യ ശ്രീദേവിയും അതുപോലെ തന്നെ ഹരിയും ഭാര്യ അപർണ്ണയും ഉള്ള സീനുകൾ ആരാധകർക്ക് ഇഷ്ടം ആണെങ്കിൽ കൂടിയും ശിവനും അഞ്ജലിയും തമ്മിൽ ഉള്ള കോമ്പിനേഷൻ സീനുകൾ ആണ് സീരിയലിന് ഇത്രയേറെ ആരാധകർ ഉണ്ടാക്കിയത് എന്ന് വേണം പറയാൻ. 99 എപ്പിസോഡിൽ ശിവനയെയും അഞ്ജലിയെയും വീട്ടിലേക്ക് വിടുന്ന വിളിക്കാൻ എത്തിയ സീൻ ആയിരുന്നു എങ്കിൽ അവിടെ നിന്ന് തന്നെ ആണ് 100 എപ്പിസോഡ് തുടങ്ങുന്നത്.

എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും അഞ്ജലി ഉണ്ടാക്കിയ ഭക്ഷണം സൂപ്പർ ആണെന്ന് ശിവൻ അപ്രതീക്ഷിതമായി സമ്മതിക്കേണ്ടി വരുന്നതും ഒക്കെ ആണ് ആദ്യം തന്നെ കാണിക്കുന്നത്. തുടർന്ന് ഉള്ള സീനിൽ അഞ്ജലി ശിവന്റെ ഇളയ സഹോദരൻ കണ്ണന് വേണ്ടി തുണികൾ തേച്ചു കൊടുക്കുന്ന രംഗം ആണ്. ഇതിൽ തേക്കുന്നതിന് ഇടയിൽ ആണ് കണ്ണൻ ആയി അഭിനയിക്കുന്ന അച്ചു സുഗത് തന്റെ പേരിലെ പ്രശ്നം പറയുന്നത്.

Santhwanam serial

ബാല കൃഷ്ണൻ , ഹരി കൃഷ്ണൻ , ശിവരാമ കൃഷ്ണൻ ഇങ്ങനെ ആണ് ഏട്ടന്മാർക്ക് പേരെങ്കിലും തനിക്ക് ആണ് ഏറ്റവും മോശം പേരായ മുരളി കൃഷ്ണൻ എന്നുള്ളത് എന്ന് കണ്ണൻ പറയുന്നു. എല്ലാവരും ഇത് കേട്ട് ചിരിക്കുമ്പോൾ ശിവേട്ടനും അഞ്ജലി ഏട്ടത്തിക്കും ഒരു കുട്ടി ജനിച്ചാൽ എന്ത് പേരാണ് ഇടുകയെന്ന് പരസ്യമായി കണ്ണൻ ചോദിക്കുമ്പോൾ അഞ്ജലിയും ശിവനും ഒരുപോലെ ഞെട്ടുന്നു. തുടർന്ന് പെൺകുട്ടി ആണെങ്കിൽ ശിവാജ്ഞലി എന്ന പേരിടാം എന്നും ആൺ കുട്ടി ആണെങ്കിൽ എന്ത് പേരിടും എന്ന് കണ്ണൻ ചോദിക്കുന്നു.

ഇതെല്ലാം കേൾക്കുന്ന ശിവൻ കണ്ണനോട് രഹസ്യം ചോദിക്കാൻ വിളിക്കുക ആണ്. ഒരു പാന്റ് എടുക്കുക ആണെങ്കിൽ സൈസ് എങ്ങനെ അറിയും എന്നായിരുന്നു ശിവൻ ചോദിക്കുന്നത്. അത് നമ്മൾ പറയുന്ന സൈസിൽ തരും എന്ന് കണ്ണൻ മറുപടി നൽകുന്നു. എന്നാൽ സംശയം തീരാത്ത ശിവൻ എങ്ങനെ സൈസ് അറിയില്ല എങ്കിൽ പാന്റ് വാങ്ങുന്നത് എന്ന് ചോദിക്കുന്നു. അപ്പോൾ അതിന്റെ സൈസ് കടയിൽ നിന്നും എടുക്കും എന്നും ട്രയൽ റൂമിൽ പോയി ഇട്ട് നോക്കാം എന്നും കണ്ണൻ പറയുന്നു. എന്നാൽ ട്രയൽ റൂം എന്താണ് എന്ന് ആയിരുന്നു ശിവന്റെ അടുത്ത ചോദ്യം.

Santhwanam serial

ഇത് കേൾക്കുന്നതോടെ കണ്ണൻ പൊട്ടി ചിരിക്കുകയും പരസ്യമായി അഞ്ജലി അടക്കം ഉള്ളവരോട് ട്രയൽ റൂം എന്താണ് എന്ന് അറിയില്ല ശിവേട്ടന് എന്നുള്ള കാര്യം പറയുകയും ആണ്. അപ്പോൾ ഏട്ടത്തി ആയ ദേവി പറയുന്നു അവനു വേണ്ടി ഇത്രയും കാലം ഡ്രസ്സ് എടുത്തത് തങ്ങൾ ആയിരുന്നു എന്നും അതുകൊണ്ടു ആണ് അവനു അറിയാത്തതു എന്നും ദേവി പറയുന്നു. തുടർന്ന് ഹരിയുടെയും അപ്പുവിന്റെയും രംഗങ്ങൾ ആണ് കാണിക്കുന്നത്. ഹരി സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയും അവൾ കൊച്ചു കുട്ടി അല്ലെ എന്നൊക്കെ പറയുന്നതും ആണ് രംഗം.

ഫോൺ കട്ട് ചെയ്യുന്നതോടെ താൻ കൊച്ചു കുട്ടി അല്ല എന്നും 21 വയസ്സ് ആയി എന്നും തനിക്ക് ഒരു കുഞ്ഞു വേണം എന്നുള്ള ആഗ്രഹവും അപ്പു പറയുന്നു. ഏട്ടത്തി വളർത്തിക്കോളാം എന്ന് പറഞ്ഞ കാര്യവും പറയുമ്പോൾ കുട്ടികൾ ഇല്ലാത്ത ഏട്ടത്തി തങ്ങളെ മക്കളെ പോലെ വളർത്തി വലുതാക്കിയ കാര്യങ്ങൾ ഓർത്തു ഹരിയുടെ കണ്ണുകൾ നിറയുന്നു. തുടർന്ന് ശിവന്റെയും അഞ്ജലിയുടെയും രസകരമായ കിടപ്പു മുറി രംഗങ്ങൾ തന്നെ ആണ് കാണിക്കുന്നത്. ട്രയൽ പോലെ അറിയില്ലേ എന്ന് ചോദിക്കുന്ന അഞ്ചുവിനോട് തനിക്ക് അറിയാത്ത കാര്യങ്ങൾ ചോദിക്കാൻ പാടില്ലേ എന്ന് ശിവൻ ചോദിക്കുന്നു.

Santhwanam serial

അതുപോലെ വിരുന്നിന് തന്റെ വീട്ടിൽ വരുക ആണെങ്കിൽ നല്ല വസ്ത്രം ധരിച്ചു വരണം എന്ന് പറയുന്നു. തുടർന്ന് ഇരുവരും കിടക്കുക ആണെങ്കിൽ കൂടിയും വിരുത്താമ്പാൽ എടുത്ത് അഞ്ജലിയുടെ ദേഹത്ത് ഇട്ട് ഭയപ്പെടുന്നു. പേടിച്ച അഞ്ജലി ഓടി ശിവനൊപ്പം പായയിൽ വന്നു ഇരിക്കുക ആണ്. തുടർന്ന് അത് മറ്റൊന്നും അല്ല വിരുതാമ്പാൽ മാത്രം ആണ് എന്ന് അറിയുന്നതോടെ വീണ്ടും കട്ടിലിൽ നാണം കേട്ട് കിടക്കാൻ പോകുന്നു. തുടർന്ന് പാട്ടി ഓരി ഇടുന്നത് കേട്ട് അഞ്ജലി വീണ്ടും പേടിക്കുന്നു. ജനലുകൾ അടച്ച ശിവൻ ഇതുപോലെ ഉള്ള പഠിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കാതെ ഇരിക്കാൻ നല്ല പാട്ടുകൾ കേട്ട് ഉറങ്ങണം എന്ന് പറയുക ആണ്. തുടർന്ന് അടുത്ത ദിവസത്തെ രംഗങ്ങൾ ആണ് കാണിക്കുന്നത്.

ഹരി പത്രം വായിക്കുമ്പോൾ ജോലിക്ക് പോകാൻ ഉള്ള ഡ്രെസ്സിൽ ആണ് ഇരിക്കുന്നത്. പാന്റും ഷർട്ടും ആണ് വേഷം. രണ്ടിന്റെയും വില ചോദിച്ചു ഞെട്ടുന്ന ശിവൻ തുടർന്ന് ആലോചനയിൽ മുഴുകുന്നു. എന്നാൽ എന്തിനാണ് ഇങ്ങനെ ഡ്രെസിന്റെ വില പതിവില്ലാതെ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ആണ് ഇന്നലെ രാത്രി വസ്ത്രങ്ങൾ ആണ് നമുക്ക് നല്ല മനുഷ്യൻ ആകുന്നത് എന്ന് തോന്നിക്കുന്നത് എന്ന കാര്യം ശിവൻ പറയുന്നു. ഇത് പിന്നിൽ നിന്നും കേൾക്കുന്ന അഞ്ജലിക്ക് വല്ലാത്ത ആകാംഷ ഉണ്ടാക്കുന്നു.

ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. അഞ്ജലിയുടെ വേഷം കയ്യടി ലഭിക്കാൻ ഉള്ള കാരണം അഞ്ജലിയുടെ ശബ്ദം തന്നെ ആണ്. പാർവതി പ്രകാശ് ആണ് അഞ്ജലിക്ക് വേണ്ടി ശബ്ദം നൽകി ഇരിക്കുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്.

Santhwanam serial

ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്.

തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.