Malayali Live
Always Online, Always Live

ആദ്യ വിജയങ്ങൾ പിന്നീട് ഉണ്ടായില്ല; മലയാളത്തിലും തമിഴിലും പരാജയങ്ങൾ മാത്രമായപ്പോൾ; അഭിനയം മടുത്ത ഈ നടിയുടെ ഇപ്പോഴത്തെ ജീവിതം..!!

4,238

സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെയും അതോടൊപ്പം സുരേഷ് ഗോപിയുടെയും നായികയായി തിളങ്ങി താരം ആണ് ശ്രുതിക. സൂര്യ നായകനായി എത്തിയ ശ്രീ എന്ന ചിത്രത്തിൽ നായികയായി ആയിരുന്നു ശ്രുതികയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. തമിഴിൽ ആയിരുന്നു തുടക്കമെങ്കിൽ കൂടിയും സ്വപ്ന തുല്യമായ വിജയ ചിത്രത്തിൽ തന്നെ ആയിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്ക് ഉള്ള എൻട്രി.

എന്നും മലയാളികൾ എപ്പോഴെങ്കിലും കാണുന്ന കണ്ടിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു കുടുംബ വിജയ ചിത്രം തന്നെ ആയിരുന്നു സ്വപ്നം കൊണ്ട് തുലാഭാരം. കുഞ്ചാക്കോ ബോബൻ പ്രണയിക്കുന്ന എന്നാൽ സുരേഷ് ഗോപിയുടെ മനസ്സിൽ ചേക്കേറിയ നായിക ആയിരുന്നു ശ്രുതിക ആ ചിത്രത്തിൽ എത്തിയത്. ശ്രീവിദ്യയും ജനാർദ്ദനനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു.

ഒരേ ഒരു സിനിമ മാത്രം ചെയ്ത് മലയാളത്തിൽ നിന്ന് അപ്രത്യക്ഷമായ നടിമാരിൽ ഒരാളാണ് ഈ പൂച്ചക്കണ്ണുള്ള സുന്ദരിയും. സോഷ്യൽമീഡിയയിൽ നടിയുടെ പുത്തൻചിത്രങ്ങൾ വൈറലായതോടെയാണ് താരത്തെ വീണ്ടും ആരാധകർ തിരഞ്ഞത്. ശ്രുതിക ശിവശങ്കർ എന്നാണ് ശ്രുതികയുടെ മുഴുവൻ പേര്.

സിനിമിലെ തുടർ പരാജയങ്ങൾ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക.പ്രശസ്ത തമിഴ് നടൻ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക അർജ്ജുൻ. മുത്തശ്ശന്റ പാരമ്പര്യം പിന്തുടർന്ന് കൊണ്ട് സിനിമയിലെത്തിയ കൊച്ചുമകൾക്ക് പക്ഷെ സിനിമയിൽ ക്ലച്ച് പിടിക്കാൻ കഴിഞ്ഞില്ല. പതിമൂന്നാം വയസിൽ തന്നെ സിനിമയിൽ നായികയാകാനുള്ള ഓഫറുകൾ ശ്രുതികയ്ക്ക് ലഭിച്ചെങ്കിലും മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ല.

2002 ൽ പുറത്തിറങ്ങിയ ശ്രീ എന്ന ചിത്രത്തിലൂടെയാണ് ശ്രുതികയുടെ അരങ്ങേറ്റം. സൂര്യ നായകനായി എത്തിയ ചിത്രം പക്ഷെ വിജയിച്ചില്ല. തുടർന്ന് വസന്തബാലന്റെ ആൽബം എന്ന സിനിമയിൽ അഭിനയിച്ചു. കമൽ ഹാസൻ എഴുതി നിർമിച്ച നള ദമയന്തി എന്ന ചിത്രത്തിൽ മാധവന്റെ നായികയായി എത്തുമ്പോഴും ശ്രുതികയ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു.

അതിന് ശേഷമാണ് രാജസേനൻ സംവിധാനം ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ നടി മലയാളത്തിലെത്തിയത്. തിത്തിക്കുദു എന്ന ചിത്രവും ചെയ്ത പരാജയപ്പെട്ട ശേഷം ഇത് തനിക്ക് തുടരാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ശ്രുതിക സിനിമ വിട്ടു പോകുകയായിരുന്നു. തുടർന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ചെന്നൈയിലെ എസ് ആർ എം കോളേജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയെടുത്തു. ബിസിനസിലേക്ക് തിരിഞ്ഞ നടി ഇപ്പോൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. എന്നാലും ഇപ്പോഴും പഴയ സുന്ദരി തന്നെയാണ് താരം. ചിത്രങ്ങൾ കണ്ട് ഒരു കുഞ്ഞിന്റെ അമ്മയാണ് എന്ന പറയില്ലെന്നാണ് ആരാധകരുടെ പക്ഷം.