Malayali Live
Always Online, Always Live

സ്റ്റാർ മാജിക്കിൽ ഇനി നോബിയില്ല; കാരണം ഇതാണ്; നിരാശയിൽ ആരാധകർ..!!

3,374

പെട്ടന്ന് ഉള്ള കൗണ്ടറുകൾ അടിക്കാൻ കഴിവുന്ന താരങ്ങൾക്ക് മാത്രമേ സ്റ്റേജ് പ്രോഗ്രാമുകളിൽ അല്ലെങ്കിൽ അത്തരത്തിലുള്ള സ്റ്റാർ റിയാലിറ്റി ഷോകളിൽ അടക്കം നിര സാന്നിധ്യം ആയി നിൽക്കാൻ കഴിയുക ഉള്ളൂ.. അത്തരത്തിൽ ഉള്ള ഒരു താരം ആണ് നോബി മാർക്കോസ്.

മലയാളം സിനിമയിൽ അഭിനേതാവ് കൊമേഡിയൻ എന്നി മേഖലയിൽ ആണ് തിളങ്ങി നിൽക്കുന്നുണ്ട് എങ്കിൽ കൂടിയും താരം ആദ്യ കാലങ്ങളിൽ ശ്രദ്ധ നേടിയത് സ്റ്റേജ് ഷോകൾ വഴി ആയിരുന്നു. തുടർന്ന് ഏഷ്യാനെറ്റിലെ കോമഡി റിയാലിറ്റി ഷോ ആയ കോമഡി സ്റ്റാർസ് എന്ന ഷോയിൽ നോബിയുടെ ടീം വിജയം നേടിയതോടെ ആണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

പുലിമുരുകൻ തുടങ്ങി മുപ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും നോബി എന്ന കൂടുതൽ ശ്രദ്ധ നേടിയത് സ്റ്റാർ മാജിക് എന്ന ഫ്ലവർസ് ചാനലിനെ ഷോയിൽ കൂടി ആണ്. ഇപ്പോഴിതാ നോബി സ്റ്റാർ മാജിക്കിൽ നിന്നും മാറുന്ന എന്ന വാർത്തകൾ ആണ് എത്തുന്നത്. 2010 ൽ ആണ് നോബി അഭിനയ ലോകത്തേക്ക് എത്തുന്നത്.

കോളേജ് ഡയീസ് ആണ് ആദ്യ ചിത്രം. തിരുവനന്തപുരം ആണ് നോബിയുടെ സ്വദേശം. ഇനി മുതൽ ഉള്ള എപ്പിസോഡിൽ നോബി മാർക്കോസ് ഉണ്ടാവില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബിഗ് ബോസ് സീസൺ 3 ൽ താരം ഉണ്ടാവും എന്നാണ് ഏറ്റവും പുതിയ വാർത്ത.

സ്റ്റാർ മാജിക്കിൽ കൗണ്ടർ അടിച്ചു പിടിച്ചു നിൽക്കുന്ന നോബി ബിഗ് ബോസിൽ എത്തുന്നതോടെ അവിടെയും ഒരു ആഘോഷം തന്നെ ആയിരിക്കും എന്നാണ് ആരാധകർ പറയുന്നത്.