Malayali Live
Always Online, Always Live

ശരീരത്തെ എത്രത്തോളം കെയർ ചെയ്യുന്നുവോ അത്രത്തോളം സ്നേഹം ശരീരം തിരിച്ചു തരും; വണ്ണം കുറച്ച ചിത്രങ്ങൾ ഷെയർ ചെയ്തു കരിക്ക് സുന്ദരി പറയുന്നത് കണ്ടോ..!!

2,845

കരിക്ക് ചാനലിൽ വന്ന ഒറ്റ എപ്പിസോഡിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരം ആണ് അമേയ. ഒരു പഴയ ബോംബ് കഥ , ആട് 2 എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്ന് ഇരുന്നാൽ കൂടിയും മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വെബ് സീരിസ് കരിക്കിൽ കൂടി ആയിരുന്നു അമേയ എന്ന താരം കൂടുതൽ ശ്രദ്ധ നേടിയത്. അല്ലെങ്കിൽ ആളുകൾ തിരിച്ചു അറിഞ്ഞത് എന്ന് വേണം പറയാൻ.

നിരവധി ബോൾഡ് ഫോട്ടോഷൂട്ടുകളിൽ കൂടി മോഡലിംഗ് രംഗത്തും തിളങ്ങിയിട്ടുള്ള ആൾ ആണ് അമേയ മാത്യുസ്. ഇപ്പോൾ ലോക്ക് ഡൌൺ ആയതോടെ തന്റെ ശരീര ഭാരം കുറച്ചതിനെ കുറിച്ചും അതോടൊപ്പം വണ്ണം കുറഞ്ഞു പോയതിനാൽ തനിക്ക് നഷ്ടമായ ഒട്ടേറെ അവസരങ്ങളെ കുറിച്ചും താരം മനസ്സ് തുറക്കുകയാണ്.

‘വണ്ണം കുറഞ്ഞു പോയതിന്റെ കാരണത്താൽ കുറെ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നുവെന്നും അതിൽ വിഷമം തോന്നിയിട്ടുണ്ടായിരുന്നുവെന്നും അമേയ എഴുതി. കൃത്യമായ വർക്ക് ഔട്ടും ഡയറ്റും എന്നെ അതിൽ നിന്ന് മാറ്റി. എട്ട് കിലോയോളം വണ്ണം കൂട്ടി. അത് കഴിഞ്ഞ് കുറച്ചു കാലം ശരീരം നോക്കാൻ സാധിച്ചില്ല. എന്നാൽ ഈ ലോക്ക് ഡൗൺകാലത്ത് തിരികെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.

62 കിലോയിൽ നിന്ന് 54 കിലോയിലേക്കുള്ള എന്റെ ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മൾ നമ്മുടെ ശരീരത്തെ എത്രത്തോളം കെയർ ചെയ്യുന്നോ അത്രത്തോളം ശരീരം നമ്മുക്ക് തിരിച്ച് സ്നേഹം നൽകും.. അമേയ പറയുന്നു.