Malayali Live
Always Online, Always Live

പാടാത്തപൈങ്കിളിയിൽ ശബരിനാഥിന് പകരം എത്തുന്നത് ഈ നടൻ..!!

2,689

ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ കൂടി മലയാളി ഇനി സ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ആണ് ശബരീനാഥ്‌. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെയും കുടുംബവും സഹ പ്രവർത്തകർക്കും മോചനം നേടാൻ കഴിഞ്ഞട്ടില്ല.

യാതൊരു ദുശീലവും ഇല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഏറുന്ന ശബരീനാഥ്‌ ഷട്ടിൽ കളിക്കുന്നതിന് ഇടയിൽ ആയിരുന്നു കുഴഞ്ഞു വീഴുകയും ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്യുന്നത്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിച്ചു വരുമ്പോൾ ആയിരുന്നു താരത്തിന്റെ വിയോഗം. ശബരിനാഥും ഒത്തുള്ള ഓർമ്മകൾ പങ്കുവെച്ചു മറ്റു സഹ പ്രവർത്തകരും താരങ്ങൾ ഉം എല്ലാം എത്തിയിരുന്നു.

സഹ പ്രവർത്തകരുമായി അടുത്ത വധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തി ആണ് ശബരീനാഥ്‌. മിന്നുകെട്ട് എന്ന സീരിയലിൽ കൂടി ആയിരുന്നു ശബരി സീരിയൽ രംഗത്തേക്ക് എത്തുന്നത്. പകരക്കാരനായി ആയിരുന്നു തുടക്കം എങ്കിൽ കൂടിയും തുടർന്ന് നിരവധി അവസരങ്ങൾ ആണ് താരത്തിനായി ലഭിച്ചത്. മുഴുനീള വക്കീൽ വേഷത്തിൽ അഭിനയിക്കണം എന്നായിരുന്നു താരത്തിന്റെ ആഗ്രഹം.

ആ സ്വപ്നം സഫലമാകും മുന്നേ ആയിരുന്നു വിയോഗം. ശബരി അവതരിപ്പിച്ചു കൊണ്ടിരുന്ന ആ വേഷം ചെയ്യാൻ ഇനി ആരാണ് എന്നുള്ള ചോദ്യത്തിന് ഇപ്പോൾ ഉത്തരം ആയിരിക്കുകയാണ്. കാരണം റിപ്പോർട്ട് പ്രകാരം അടുത്ത എപ്പിസോഡ് മുതൽ ശബരിക്ക് പകരം മറ്റൊരു താരം എത്തുന്നു എന്നാണ് അറിയുന്നത്. ശബരിയുടെ കഥാപാത്രം അവതരിപ്പിക്കാനായി പാടാത്ത പൈങ്കിളിയിൽ എത്തുന്നത് നടൻ പ്രദീപ് ചന്ദ്രൻ ആണെന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് പോലീസ് ഓഫീസർ ആയി സുപരിചിതനായ മുഖം ആണ് നടൻ പ്രതീപിന്റെത്. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ ശ്രദ്ധയാ വേഷങ്ങൾ ചെയ്തിട്ടുള്ള താരം കൂടി ആണ് പ്രതീപ്. നിരവധി ഷോയിൽ കൂടി എല്ലാം ശ്രദ്ധ നേടിയ താരം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ഏറെ ആരാധകരെ ഉണ്ടാക്കിയിരുന്നു.