Malayali Live
Always Online, Always Live

ജീവിക്കാനായി ലോട്ടറി കച്ചവടം നടത്തുന്ന അത്ഭുതദ്വീപിലെ നടൻ; ഷണ്മുഖന്റെ പൊള്ളുന്ന ജീവിതം ഇങ്ങനെ..!!

2,727

അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് സുപരിചിതനായ താരം ആണ് ഷണ്മുഖൻ. തുടർന്ന് ഒട്ടേറെ ചിത്രങ്ങൾ നിരവധി വേഷങ്ങൾ ചെയ്യാൻ ഉള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ലോക്ക് ഡൌൺ സയമത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട മേഖലയാണ് സിനിമ. ഇതോടെ കയ്യിൽ ഭാഗ്യദേവതയുമായി തെരുവുകളിൽ അലയുകയാണ് താരം.

തോളിൽ ഒരു ബാഗും തൂക്കി കയ്യിൽ ലോട്ടറിയുമായി നടക്കുന്ന ഷണ്മുഖനെ നമുക്ക് മുവാറ്റുപുഴയിൽ കാണാൻ കഴിയും. എന്നാൽ രസകരമായ സംഭാഷണത്തിൽ കൂടി ആണ് താരം ഉപഭോക്താക്കളെ കണ്ടെത്തുന്നത്.. സിനിമയിൽ നിന്നും ഈ മേഖലയിലേക്ക് എത്തി എങ്കിൽ കൂടിയും അതിന്റെ ദുഃഖങ്ങൾ ഒന്നും ഷണ്മുഖന് ഇല്ല എന്ന് വേണം പറയാൻ.

സിനിമയിൽ അഭിനയിക്കാൻ പോയാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം ഇവിടെ ഉണ്ടെന്നു താരം പറയുന്നു. അമ്മമാത്രം ആണ് 47 കാരനായ ഷണ്മുഖന് ഉണ്ടായിരുന്നത്. എന്നാൽ അമ്മയുടെ വിയോഗത്തോടെ കൂട്ടുകാരന് ഒപ്പം ആണ് ഷണ്മുഖൻ ഇപ്പോൾ. എന്നാൽ ഉയരം കുറവ് ആയത് കൊണ്ട് കൂടുതൽ ദൂരം നടക്കുമ്പോൾ കാലുകൾ കൂട്ടിയിടിച്ചു വീഴുന്നത് മാത്രം ആണ് ആകെ ഉള്ള വേദന എന്ന് താരം പറയുന്നു.

ദണ്ഡ നമസ്കാരം എന്നാണ് താരം ഇതിനെ പറയുന്നത്. വീണു വീണു പല ഭാഗത്തും മുറിവുകൾ ഉണ്ടെന്നും താരം പറയുന്നു.