Malayali Live
Always Online, Always Live

വീട്ടുകാരുടെ സമ്മതംപോലും നോക്കാതെ വിഷ്ണുവിനെ വിവാഹം കഴിച്ചത് അവന്റെ പണമോ സ്റ്റാറ്റസോ നോക്കിയല്ല; പ്രകൃതി അനുശ്രീയുടെ വാക്കുകൾ..!!

24,110

ഓമന തിങ്കൾ പക്ഷി എന്ന സീരിയൽ വഴി സീരിയൽ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം ആണ് അനുശ്രീ. ഇതുവരെ അമ്പതോളം സീരിയലിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിലെ തിരക്കേറിയ താരങ്ങളിൽ ഒരാൾ കൂടി ആണ്. പ്രകൃതി എന്ന പേരിൽ ആണ് സീരിയൽ ലോകത്തിൽ അനുശ്രീ അറിയപ്പെടുന്നത്. ഇപ്പോൾ നായിക നിരയിലേക്ക് ഉയർന്ന താരം തുടക്കം കുറിച്ചത് ബാലതാരമായി ആയിരുന്നു.

അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചാണ് വിഷ്ണുവും അനുശ്രീയും പരിചയപ്പെടുന്നത്. അസിസ്റ്റന്റ് ക്യാമറാമാൻ ആയ വിഷ്ണുവിനെ വിവാഹം കഴിച്ചതിനെ കുറിച്ച് പ്രകൃതി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അനുശ്രീ വിവാഹം കഴിക്കുന്നത് വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു. ചില ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹ വിശേഷങ്ങളും പങ്കുവെച്ചു എത്തിയിരിക്കുകയാണ് പ്രകൃതി.

നീണ്ട നാളത്തെ പ്രണയം ആയിരുന്നു തങ്ങളുടേത് എന്ന് പ്രകൃതി പറയുന്നു. ചിന്താവിഷ്ടയായ സീത എന്ന പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി വിഷ്ണുവിനെ കാണുന്നത്. എന്നാൽ വിഷ്ണു അതിനു മുന്നേ തന്നെ കണ്ടിട്ടുണ്ടെന്നും താൻ അത് ശ്രദ്ധിച്ചില്ല എന്നും പ്രകൃതി പറയുന്നു. തന്നെ ഇഷ്ട്ടപ്പെട്ട വിഷ്ണു അവിടെ വെച്ച് തന്നെ പ്രൊപ്പോസ് ചെയ്‌തെങ്കിലും താൻ മറുപടി ഒന്നും പറഞ്ഞിരുന്നില്ല. അങ്ങനെ വർഷങ്ങൾ കടന്ന് പോയി.

മൂന്ന് വർഷങ്ങൾക്ക് ശേഷം അരയന്നങ്ങളുടെ വീട് എന്ന സീരിയലിൽ വർക്ക് ചെയ്യാൻ എത്തുമ്പോഴാണ് വീണ്ടും വിഷ്ണുവുമായി കണ്ടു മുട്ടുന്നത്. അവിടെ വെച്ച് തങ്ങൾ കൂടുതൽ അടുത്തറിയുകയും നല്ല സുഹൃത്തുക്കൾ ആയി മാറുകയും ചെയ്തു. ആ സൗഹൃദം പിന്നീട് ഞങ്ങൾ പോലുമറിയാതെ പ്രണയമായി മാറി. രണ്ടു പേരും അടുത്തറിഞ്ഞപ്പോൾ ഒരുമിച്ചു ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. അങ്ങനെയാണ് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരാകുന്നത്.

ഞങ്ങൾ പ്രണയത്തിലായി എന്ന് തിരിച്ചറിഞ്ഞതോടെ ആണ് ഇരുവരുടെയും വീട്ടിൽ അറിയിക്കാം എന്ന് തീരുമാനിക്കുന്നത്. വിഷ്ണുവിന്റെ വീട്ടുകാർക്ക് സമ്മതമായിരുന്നു എന്നാൽ തന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു എന്ന് പ്രകൃതി പറയുന്നു. വിഷ്ണു തന്റെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും ഒന്നും വർക്ക് ഔട്ട് ആയില്ല. അങ്ങനെ വീട്ടുകാരുടെ സമ്മതത്തിനായി ഒരു വർഷത്തോളം കാത്തിരുന്നു. എന്നിട്ടും സമ്മതിക്കാതെ വന്നതോടെ ആണ് ഇറങ്ങി പോകാൻ തീരുമാനിക്കുന്നത്.

ഞാൻ വിഷ്ണുവിന്റെ കൂടെ പോകുകയാണ് എനിക്ക് വേറെ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. വിഷ്ണുവിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്ന് പ്രകൃതി പറയുന്നു. ഒരു കൊല്ലത്തോളം ഞങ്ങൾ മിണ്ടാതെ ഇരുന്നു നോക്കി. എന്നിട്ടും തങ്ങളുടെ ഇടയിലെ അടുപ്പം ഒരു തരി പോലും കുറഞ്ഞില്ല.

വിഷ്ണുവിന്റെ സ്റ്റാറ്റസോ ജോലിയോ പൈസയോ സമ്പാദ്യമോ ഒന്നും നോക്കിയല്ല താൻ അവനെ സ്നേഹിച്ചതെന്ന് പ്രകൃതി പറയുന്നു. വിഷ്ണുവിന്റെ രീതികളും സ്വഭാവവും ആണ് തന്നെ ഏറെ ആകർഷിച്ചത് എന്ന് പ്രകൃതി പറയുന്നു. കാലടി ആണ് പ്രകൃതിയുടെ നാട്, വിഷ്ണു പൂജപ്പുര സ്വദേശിയാണ്. ഇരുവരും ഇപ്പോൾ പുതിയ വീടെടുത്തു താമസിക്കുകയാണ്.