Malayali Live
Always Online, Always Live

മകൾ തന്നെ കല്യാണം വിളിച്ചത് വാട്ട്സാപ്പിൽ കൂടി; തന്റെ ഹൃദയം തകർത്ത ചെയ്തിക്ക് സായി കുമാർ ചെയ്തത് ഇങ്ങനെ..!!

21,782

മലയാള സിനിമയിൽ മികച്ച ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് സായി കുമാർ. മലയാളത്തിലെ തന്നെ ഹാസ്യതാരമായ ബിന്ദു പണിക്കർ ആണ് സായി കുമാറിന്റെ രണ്ടാം ഭാര്യ. റാംജിറാവു സ്പീകിംഗ് എന്ന സിദ്ധിഖ് ലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആണ് നാടകനടനായ സായി കുമാർ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

മോഹൻലാലിനായി തീരുമാനിച്ച വേഷത്തിൽ ആണ് പിന്നീട് സായി കുമാർ ഏതുകുമ്പോൾ തുടർന്ന് ഹാസ്യ താരത്തിൽ നിന്നും സ്വഭാവ നടനും അവിടെ നിന്നും നിന്നും മലയാളത്തിലെ ഏറ്റവും മികച്ച വില്ലൻ വേഷങ്ങൾ ചെയ്ത താരം കൂടി ആണ് സായി. സിനിമ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കി എങ്കിൽ കൂടിയും സ്വകാര്യ ജീവിതം അത്ര വല്യ വിജയം ആക്കാൻ സായി കുമാറിന് കഴിഞ്ഞില്ല എന്ന് വേണം പറയാൻ.

1986 ൽ ആയിരുന്നു പ്രസന്ന കുമാരിയെ സായി കുമാർ വിവാഹം കഴിക്കുന്നത്. അതിൽ ഒരു മകളും ഉണ്ട് സായി കുമാറിന്. വൈഷ്ണവി എന്നാണ് മകളുടെ പേര്. എന്നാൽ 22 വർഷങ്ങൾക്ക് ശേഷം ഈ ബന്ധം അവസാനിപ്പിച്ച സായി കുമാർ തുടർന്ന് ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്.

2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്യുകയായിരുന്നു. സായി കുമാറിന് ഒപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും ഇപ്പോൾ താമസിക്കുന്നത്. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് അരുന്ധതി. 2009 ലായിരുന്നു സായി കുമാറും ബിന്ദു പണിക്കരും വിവാഹിതരായിട്ടുള്ളത്.

1986 ൽ ആയിരുന്നു സായി കുമാർ പ്രസന്നകുമാരിയെ വിവാഹം ചെയ്തത്. 2017 ൽ ഇവർ വിവാഹമോചിതരായിരുന്നു. സായി കുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ വൈഷ്ണവി സായി കുമാർ അടുത്തിടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഏറെ വിഷമിപ്പിച്ചു ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സായി കുമാർ. വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെ കുറിച്ചുണ്ടായ വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു സായി കുമാർ.

സീറോയിൽ നിന്നും തുടങ്ങി വളർന്നു വന്നയാളാണ് താനെന്നും ഏറെ കാലം അധ്വാനിച്ചതൊക്കെ ആദ്യ ഭാര്യയ്ക്കും മകൾക്കും വേണ്ടിയായിരുന്നു എന്നുമാണ് സായി കുമാർ പറയുന്നത്. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു. പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി തുടങ്ങി. ഇതോടെ ഒരുപാട് വിഷമമായി. ഞാനായിട്ട് അത് തിരുത്തിയില്ല. – സായി കുമാർ പറയുന്നു.

മകളുടെ വിവാഹ ആലോചനയോ നിശ്ചയമോ ഒന്നും എന്നെ അറിയിച്ചില്ല. ഒരിക്കൽ ഞാൻ ഇല്ലാത്തപ്പോൾ വിവാഹം ക്ഷണിക്കാൻ മകൾ ഞാൻ താമസിക്കുന്നിടത്ത് വന്നിരുന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്ട്സ് ആപ്പിൽ കല്യാണ ക്ഷണക്കത്ത് അയച്ചു. ഒരച്ഛൻ അങ്ങനെയാണോ മകളുടെ വിവാഹത്തെ കുറിച്ചറിയേണ്ടത്. അതിഥികളിൽ ഒരാളായി മകളുടെ വിവാഹത്തിൽ പങ്കെടുക്കേണ്ട എന്ന് തോന്നി. അതുകൊണ്ടു ചടങ്ങിൽ പങ്കെടുത്തില്ല – സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സായി കുമാർ പറഞ്ഞു.

സീരിയൽ പരമ്പരയിൽ വെെഷ്ണവി അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. നെഗറ്റിവ് ഷെയിടുള്ള കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു വൈഷ്ണവിയുടെ അഭിനയ അരങ്ങേറ്റം. ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകൾ കൂടിയാണ് വൈഷ്ണവി. വൈഷ്ണവിയുടെ അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്. തന്റെ പ്രായത്തേക്കാള്‍ മുതിര്‍ന്ന ഒരു കഥാപാത്രത്തെയാണ് കൈയ്യെത്തും ദൂരത്തിൽ വൈഷ്ണവി അവതരിപ്പിക്കുന്നത്.