Malayali Live
Always Online, Always Live

മലയാളത്തിലെ പ്രശസ്ത നടിമാർ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാറുണ്ട്‌; പത്മപ്രിയ..!!

37,298

തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു മികച്ച ഭരതനാട്യം നർത്തകിയായി ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത് തെലുങ്ക് ചിത്രത്തിൽ കൂടി 2003 ൽ എത്തിയ പത്മപ്രിയ കൂടുതൽ പ്രശസ്തി നേടിയത് മലയാളം തമിഴ് ചിത്രങ്ങളിൽ കൂടിയാണ്. മോഹൻലാൽ മമ്മൂട്ടി ജയറാം സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള പത്മപ്രിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.

പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മപ്രിയ. സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന് താരം പറയുന്നു. അതോടൊപ്പം കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.

എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്.

കാരണം അവർക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി. ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിർമ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാന്‍ തയ്യാറാകും എന്നും പത്മപ്രിയ ചോദിക്കുന്നു.

തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.