Malayali Live
Always Online, Always Live

നിറവയറിൽ പേളി മാണിയുടെ കിടിലൻ ഡാൻസ്; ബേബി മാമ ഡാൻസ് കളിക്കുന്ന വീഡിയോ പകർത്തി ഭർത്താവ് ശ്രീനിഷ്..!!

3,483

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്. ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം തങ്ങൾക്ക് കുഞ്ഞോമനയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്ന് കാണിച്ച് പേളി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. രണ്ട് വർഷം മുമ്പ് ഞങ്ങൾ പ്രൊപ്പോസ് ചെയ്തു. ഇന്ന് അവന്റെ ഒരംശം എന്റെയുള്ളിൽ വളരുന്നു എന്നായിരുന്നു പേളി സോഷ്യൽ മീഡിയയിൽ തന്റെ വയറ് കാണിച്ചുകൊണ്ടുള്ള വീഡിയോയോടൊപ്പം കുറിച്ചിരുന്നത്.

അതിന് പിന്നാലെ ശ്രീനിഷ് ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ഗർഭിണിയായതോടെ പേളി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം ആകുന്നത്. നിരവധി പോസ്റ്റുകളും ആയി ആണ് താരം എത്തുന്നത്. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു സുഖം തന്നെ ആണ് എന്നായിരുന്നു കുഞ്ഞിന്റെ അനക്കാതെ കുറിച്ച് താരം ഇൻസ്റ്റ സ്റ്റോറിൽ കൂടി പങ്കു വെച്ചത്.

നിരവധി ഫോട്ടോഷൂട്ടുകൾ അടക്കം താരം ചെയ്തു. ഗർഭിണി ആയ ശേഷം ഉള്ള യാത്രകൾ ഭക്ഷണം സമയം കളയാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കു വെച്ചത്. അതും നിറവയറിൽ. വീഡിയോ പകർത്തിയത് മറ്റാരും അല്ല. ഭർത്താവ് ശ്രീനിഷ് തന്നെ ആണ്. ബേബി മമ്മ ഡാൻസ് എന്ന ക്യാപ്ഷൻ വെച്ച് കൊണ്ട് ആയിരുന്നു താരത്തിന്റെ വീഡിയോ പോസ്റ്റ് വന്നത്. അടുക്കളയിൽ നിന്നുമാണ് ഡാൻസ് തുടങ്ങുന്നത്.

രാത്രിയിൽ ഫുഡ് കഴിക്കാൻ എഴുന്നേറ്റതിന് ശേഷം തോന്നിയ ഐഡിയ ആയിരിക്കും ഇതെന്നാണ് കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നത്. വെളുപ്പിന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടതോടെ പേളിക്ക് ഉറക്കം പോലുമില്ലേ എന്ന ചോദ്യവുമായി ആരാധകരുമെത്തി. ഇത്രയും പിന്തുണയുമായി നിൽക്കുന്ന ഭർത്താവ് ശ്രീനിഷിനെ കുറിച്ചും അഭിപ്രായങ്ങളും നിറയുകയാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇത്രയേറെ വാർത്ത ആകുന്ന മറ്റൊരു താരവും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇല്ല എന്ന് വേണം പറയാൻ.