Malayali Live
Always Online, Always Live

സ്വാന്തനത്തിൽ നിന്നും ശിവേട്ടൻ പിന്മാറി; സത്യാവസ്ഥ വെളിപ്പെടുത്തി സജിൻ രംഗത്ത്..!!

2,869

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന സീരിയൽ ആയിരുന്നു സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്. വമ്പൻ ട്വിസ്റ്റുകളും കുടുംബ ബന്ധങ്ങളും അതോടൊപ്പം പ്രണയവും ഒക്കെ കൂട്ടിച്ചേർത്തുള്ള സീരിയൽ മലയാളത്തിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ് നൽകുന്നത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സീരിയൽ സംപ്രേഷണം ഉണ്ടാവില്ല എന്നാണ് കുറച്ചു ദിവസങ്ങൾക്കു മുന്നേ അറിയിച്ചത്. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.

മലയാളത്തിലെ പ്രിയ നടി ഷഫനയുടെ ഭർത്താവു ആയ സജിൻ ആദ്യമായി അഭിനയിക്കുന്ന സീരിയൽ ആണ് സാന്ത്വനം. വമ്പൻ സ്വീകാര്യതയും ഫാൻസും ആണ് സജിൻ ഈ സീരിയൽ വഴി നേടിയെടുത്തത്. സീരിയൽ 200 ആം എപ്പിസോഡിലേക്ക് നീങ്ങുമ്പോൾ ആയിരുന്നു സീരിയൽ ചിത്രീകരണം അടക്കം നിർത്തിവെക്കാൻ സർക്കാർ തീരുമാനം ഉണ്ടായത്.

എന്നാൽ സീരിയൽ സംപ്രേഷണം നിലച്ചതോടെ ആരാധകർ നിരാശയിൽ ആയി. അതെ സമയം സാന്ത്വനത്തിൽ നിന്നും സജിൻ പിന്മാറി എന്ന തരത്തിലുള്ള വാർത്തകൾ എത്തിയത്. വാർത്തയുടെ യഥാർത്ഥ ഉറവിടം അറിയിലെങ്കിൽ കൂടിയും മറ്റൊരു സൂപ്പർ നടൻ ശിവന്റെ വേഷത്തിലേക്ക് എത്തുമെന്നുമായിരുന്നു വാർത്ത.

എന്നാൽ ഈ വാർത്തയെ കുറിച്ച് ഇപ്പോൾ സജിൻ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഈ വാർത്ത എത്തിയതോടെ നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയ വഴിയും ഫോണിൽ കൂടിയും സത്യാവസ്ഥ അറിയാൻ തന്നെ വിളി തുടങ്ങിയത് എന്ന് സജിൻ പറയുന്നു. വിഷയത്തിൽ തന്റെ പ്രതികരണം അറിയിക്കുകയാണ്.

സജിന്റെ വാക്കുകളിലേക്ക്..

ശിവേട്ടൻ എന്ന കഥാപാത്രത്തിൽ താൻ ഇനി പരമ്പരയിൽ ഉണ്ടാവില്ല എന്ന് തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് താനും ശ്രദ്ധിച്ചിരുന്നു. നിരവധി ആളുകൾ വാട്ട്സ് ആപ്പിലും ഫെയിസ് ബുക്കിലും മെസ്സേജുകൾ അയക്കുകയും കാര്യം തിരക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വെറും വ്യാജ വാർത്ത മാത്രമാണ്. ശിവൻ എന്ന കഥാപാത്രത്തിൽ ഞാൻ തന്നെയാണ് തുടരുന്നത്.

ഞാൻ എങ്ങോട്ടും പോയിട്ടില്ല, സർക്കാർ ഇളവുകൾ നൽകുകയാണെങ്കിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ സാധിക്കും, അതിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. സ്നേഹിക്കുന്ന എല്ലാവരോടും ഒരുപാട് നന്നിയുണ്ട് എന്നും സജിൻ വെളിപ്പെടുത്തി. പ്രേഷകരുടെ ശിവേട്ടൻ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് ആരധകർക്കും സമാധാനവും സന്തോഷവും ആയത്.