Malayali Live
Always Online, Always Live

അപർണ്ണയുടെ ശാഠ്യങ്ങൾക്ക് വില കൊടുക്കാതെ ഹരി; ശിവയോട് ഇഷ്ടം തുടങ്ങി അഞ്ജലി; സാന്ത്വനം ഇങ്ങനെ..!!

10,669

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സാന്ത്വനം സീരിയൽ നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്.

ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. അതുകൊണ്ടു ഒക്കെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച് കഴിഞ്ഞു സാന്ത്വനം സീരിയൽ. സീരിയൽ ഇപ്പോൾ രസകരവുമായ മുഹൂർത്തങ്ങൾ ആയിരുന്നു എങ്കിൽ. ഇനി അങ്ങോട്ട് സങ്കീർണ്ണമാണ് സാന്ത്വനം സീരിയൽ.

ഹരിയും അഞ്ജലിയും തമ്മിൽ ആയിരുന്നു വിവാഹം തീരുമാനിച്ചത്. അഞ്ജലിക്കും ഇഷ്ടം ഹരി യെ വിവാഹം കഴിക്കാൻ ആയിരുന്നു. എന്നാൽ വിവാഹ മണ്ഡപത്തിലേക്ക് മറ്റൊരു അതിഥി എത്തുന്നതോടെ ആണ് ട്വിസ്റ്റുകളുടെ പെരുമഴ ആകുന്നത്. വിവാഹ മണ്ഡപത്തിലേക്ക് ഹരിയുടെ കാമുകി എത്തുകയും തന്നെ വിവാഹം കഴിച്ചില്ല എങ്കിൽ ജീവൻ അവസാനിപ്പിക്കും എന്ന് പറഞ്ഞതോടെ ആണ് ആദ്യ ട്വിസ്റ്റ് നടക്കുന്നത്. തുടർന്ന് ഹരിയും അപർണ്ണയും തമ്മിൽ ഉള്ള വിവാഹം തീരുമാനിക്കുന്നു.

കതിർമണ്ഡപത്തിൽ അഞ്ജലി എത്തുമ്പോൾ ഹരിയില്ല. പകരം തന്റെ ബന്തശത്രുവായ ശിവയെ വിവാഹം കഴിക്കേണ്ടി വരുന്നു. വിവാഹം കഴിഞ്ഞതോടെ എല്ലാം ശുഭമായി അവസാനിച്ചു എന്നാകുമ്പോൾ ആണ് പുതിയ ട്വിസ്റ്റുകൾ. വിവാഹം കഴിഞ്ഞു വീട്ടിൽ എത്തി എങ്കിൽ കൂടിയും വലിയ പ്രശ്നങ്ങൾ ആണ് ഇരു മരുമക്കളും വീട്ടിൽ ഉണ്ടാക്കുന്നത്. ഹരി യെ ഇഷ്ടം തോന്നി ആണ് അപർണ വിവാഹം കഴിച്ചത് എങ്കിൽ പരസ്പരം താല്പര്യം ഇല്ലാതെ ആണ് അഞ്ജലിയും ശിവയും ഒന്നിക്കുന്നത്. എന്നാൽ വീട്ടിൽ എത്തിയതോടെ സ്ഥിതി ഗതികൾ മാറി മറിയുന്ന കാഴ്ച ആണ് ഉള്ളത്.

ഹരിയുടെ ഭാര്യയായി എത്തുന്ന അപർണ തന്റെ പണത്തിന്റെ അഹങ്കാരം കാണിക്കാൻ തുടങ്ങി. ആദ്യ സമയങ്ങളിൽ മൗനമായി ഇരുന്ന ഹരി എന്നാൽ ഇപ്പോൾ പ്രതികരിക്കുന്ന ഘട്ടത്തിലേക്ക് മാറിയിരിക്കുന്നത്. എന്നെയും എന്റെ സഹോദരങ്ങളെയും വേര്പിരിക്കാൻ ഉള്ള ശ്രമം ആണെങ്കിൽ വീട്ടിൽ നീ ഇറങ്ങി പൊക്കോ എന്ന് വരെ ഹരി പറയുന്നത്. എന്നാൽ അഞ്ജലി എന്ന അഞ്ചു ആകട്ടെ മനം മാറ്റാൻ അമ്മയും നാത്തൂനും എത്തിയിട്ട് പോലും അവരുടെ കാര്യങ്ങൾക്ക് ഒപ്പം നിൽക്കാതെ താൻ ഈ വീട്ടിലെ മരുമകൾ ആണെന്ന് പറഞ്ഞു കഴിഞ്ഞു.

എന്നാൽ അതോടൊപ്പം കീരിയും പാമ്പും പോലെ ഉള്ള അഞ്ജലിയും ശിവയും തമ്മിൽ ചെറിയ ഇഷ്ടം അഞ്ജലിക്ക് ഹരിയോട് ഉണ്ടെന്നു കാണിക്കുന്നു. അതെ സമയം അപർണ കാരണം കൃഷ്ണ സ്റ്റോഴ്സ് പോളിയും എന്നാണു വരും എപ്പിസോഡുകളിൽ കാണാൻ പോകുന്നത്. ചിപ്പി ആണ് ശ്രീദേവിയുടെ വേഷത്തിൽ എത്തുന്നത്. ഗോപിക അനിൽ ആണ് അഞ്ജലി. ഗിരീഷ് നമ്പ്യാർ ആണ് ഹരികൃഷ്ണൻ ആയി എത്തുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. നടി ഷഫ്‌നയുടെ ഭർത്താവ് ആണ് സജിൻ.