Malayali Live
Always Online, Always Live

ശ്രീയ രമേഷിന്റെ പുത്തൻ മേക്കോവർ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ; ചിത്രങ്ങൾ വൈറൽ ആകുന്നു..!!

4,948

വിവാഹ ശേഷം കുടുംബത്തിന് ഒപ്പം വിദേശത്ത് ആയിരുന്നു ശ്രീയ അപ്രതീക്ഷിതമായി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ മഞ്ജു വാരിയർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ എന്നും ഇപ്പോഴും എന്ന ചിത്രത്തിൽ കൂടി ആണ് ശ്രീയ രമേശ് എംഎം താരം അഭിനയ ലോകത്തിലെക്ക് എത്തുന്നത്.

എന്നാൽ പിന്നീട് നിരവധി ചിത്രങ്ങൾ ചെയ്തു എങ്കിൽ കൂടിയും ലൂസിഫർ എന്ന ചിത്രത്തിൽ ചെയ്ത ഗോമതി എന്ന വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും സാരിയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ശ്രീയുടെ മോഡേൺ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

എന്നും ഇപ്പോഴും എന്ന ചിത്രത്തിന് ശേഷം ഒടിയനിലും വേട്ടയിലും ഒപ്പത്തിലും എല്ലാം ചെറിയ വേഷങ്ങൾ ചെയ്തിരുന്നു എങ്കിൽ കൂടിയും ലൂസിഫറിലെ സീരിയൽ നടി ഗോമതിക്ക് വമ്പൻ ആരാധകർ ആണ് ഉള്ളത്. സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ പറയുന്ന ശ്രീയ സൈബർ വിമർശങ്ങൾക്ക് ഇരയാവാറുണ്ട്.