Malayali Live
Always Online, Always Live

എൻ ചെല്ലക്കണ്ണൻ ഉടൻ വരുന്നു; സന്തോഷം പങ്കുവെച്ചു പേളിയും ശ്രീനിഷും..!!

4,535

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്. ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങൾക്ക് കുഞ്ഞോമനയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണെന്ന് കാണിച്ച് പേളി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. രണ്ട് വർഷം മുമ്പ് ഞങ്ങൾ പ്രൊപ്പോസ് ചെയ്തു.

ഇന്ന് അവന്റെ ഒരംശം എന്റെയുള്ളിൽ വളരുന്നു എന്നായിരുന്നു പേളി സോഷ്യൽ മീഡിയയിൽ തന്റെ വയറ് കാണിച്ചുകൊണ്ടുള്ള വീഡിയോയോടൊപ്പം കുറിച്ചിരുന്നത്. അതിന് പിന്നാലെ ശ്രീനിഷ് ഇൻസ്റ്റയിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ഗർഭിണിയായതോടെ പേളി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം ആകുന്നത്. നിരവധി പോസ്റ്റുകളും ആയി ആണ് താരം എത്തുന്നത്. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു സുഖം തന്നെ ആണ് എന്നായിരുന്നു കുഞ്ഞിന്റെ അനക്കാതെ കുറിച്ച് താരം ഇൻസ്റ്റ സ്റ്റോറിൽ കൂടി പങ്കു വെച്ചത്. നിരവധി ഫോട്ടോഷൂട്ടുകൾ അടക്കം താരം ചെയ്തു.

ഗർഭിണി ആയ ശേഷം ഉള്ള യാത്രകൾ ഭക്ഷണം സമയം കളയാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിഷും പേളിയും ബീച്ചിൽ കൂടി നടക്കുന്ന വീഡിയോ ആണ് ശ്രീനിഷ് പങ്കുവെച്ചത്. ആ വീഡിയോ പേളി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ആഡ് ചെയ്തിട്ടും ഉണ്ട്. നീല ചുരിദാർ അണിഞ്ഞു പേളിയും സിമ്പിൾ വസ്ത്രത്തിൽ കൂടെ ശ്രീനിഷും ഉണ്ട്.

പേളിയും ശ്രീനിഷും പ്രധാനവേഷത്തിലെത്തിയ വെബ് സീരീസാണ് പേളിഷ്. സീരിസിലെ എൻ ചെല്ലക്കുട്ടിയേ… എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഈ ഗാനത്തിന്റെ പുതിയ വേർഷൻ അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് താരങ്ങൾ പറയുന്നത്. പാട്ടിന്റെ ആദ്യ വരികൾ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എൻ ചെല്ലക്കുട്ടിയെ എന്ന തുടങ്ങുന്ന ഫീമെയിൽ വേർഷന്റെ മെയിൽ വേർഷൻ എത്തുന്നു എന്നാണ് ശ്രീനിഷ് കുറിച്ചത്. എൻ ചെല്ല കണ്ണനെ എന്നാണ് ഗാനം തുടങ്ങുന്നത്. ഗാനം ഉടൻ എത്തുന്നു എന്നും ശ്രീനിഷ് പറയുന്നു.