Malayali Live
Always Online, Always Live

ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് സ്വാതി റെഡ്ഡി, വിവാഹമോചിതയാകുന്നു എന്ന വാർത്തയോട് പ്രതികരിച്ച് താരം

2,950

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് പ്രേക്ഷകർക്കും സ്വാതി പ്രിയങ്കരിയായിരുന്നു സ്വാതി റെഡ്ഢി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ മലയാളത്തില്‍ തരംഗമായി മാറിയത്. ഫഹദ് ഫാസിലിന്റെ നായികയായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ നടി കാഴ്ചവെച്ചത്. ആമേന് ശേഷം നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി സ്വാതി റെഡ്ഡി. ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ താരം നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് സ്വാതി വിവാഹ മോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്താണ് വാര്‍ത്തകള്‍ക്കുള്ള മറുപടി താരം നല്‍കിയിരിക്കുന്നത്.

വീഡിയോയില്‍ ഭര്‍ത്താവിന്റെ ഫോട്ടോകള്‍ ആര്‍കൈവ് ചെയ്തു വെയ്ക്കുന്നതായാണ് കാണിക്കുന്നത്. ‘ഹാരിപോര്‍ട്ടര്‍’ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണശകലവും ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. എല്ലാ ഫോട്ടോകളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി എന്ന് ഡോബി ഹാരിപോര്‍ട്ടറോട് പറയുന്ന ഡയലോഗാണ് കുറിച്ചത്.

2018 ലായിരുന്നു സ്വാതി റെഡ്ഡിയുടെ വിവാഹം. പെെലറ്റായ വികാസ് വസുവിനെയായിരുന്നു സ്വാതി വിവാഹം ചെയ്തത്. വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ജയസൂര്യ ചിത്രം തൃശ്ശൂര്‍ പൂരമായിരുന്നു സ്വാതി അഭിനയിച്ച അവസാന മലയാള ചിത്രം. ഡബ്ബിള്‍ ബാരലിന് ശേഷം സ്വാതി അഭിനയിക്കുന്ന മലയാള ചിത്രമായിരുന്നു തൃശ്ശൂര്‍ പൂരം. വിവാഹ ശേഷം സ്വാതിയുടെ തിരിച്ചുവരവും ഈ സിനിമയിലൂടെയായിരുന്നു.