സാന്ത്വനം ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത എത്തി; ഇനി ഈ സീരിയൽ ഉണ്ടാവില്ല എന്ന് അണിയറപ്രവർത്തകർ..!!
മലയാളത്തിൽ ഇന്ന് സിനിമയേക്കാൾ കൂടുതൽ പ്രേക്ഷകർ ഉള്ളത് സീരിയലിന് ആണ്. ടെലിവിഷൻ പരമ്പരകൾ അത്രമേൽ ഇഷ്ടമാണ് ആളുകൾക്ക്. മലയാളത്തിൽ ലീഡിങ് റേറ്റിങ് ഉള്ള സീരിയൽ ഉള്ളത് ഏഷ്യാനെറ്റിന് ആണ്. കഴിഞ്ഞ വര്ഷം തുടങ്ങിയ 197 എപ്പിസോഡുകൾ വരെ എത്തിയ സീരിയൽ ആണ് വാനമ്പാടിക്ക് ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം.
ചിപ്പി രഞ്ജിത് ആണ് സീരിയൽ രാജപുത്രയുടെ ബാനറിൽ നിർമിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സീരിയൽ ഉണ്ടാവില്ല എന്നാണ് ഇന്നലത്തെ എപ്പിസോഡ് കഴിഞ്ഞതോടെ അണിയറപ്രവർത്തകർ അറിയിച്ചത്. മലയാളത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ ആരാധകർ ആയി ഉള്ള സീരിയൽ ആണ് ചിപ്പി നിർമിച്ചു ആദിത്യൻ സംവിധാനം ചെയ്യുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ.
തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്.
അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.
ശിവന്റെയും അഞ്ജലിയുടെയും ആരാധകർ ആണ് ഇപ്പോൾ കൂടുതൽ സങ്കടത്തിൽ ആയത്. ഇരുവരും തമ്മിൽ പ്രണയവും സ്നേഹവും തുടങ്ങിയതിന് പിന്നാലെ ആണ് സീരിയൽ നിർത്തുന്നത്. കൊറോണ കാരണം സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ചയോടെ നിർത്തിയിരുന്നു. അതോടുകൂടി അവസാന വാരം ശനിയാഴ്ച സീരിയൽ എപ്പിസോഡ് കാണിച്ചിരുന്നില്ല.
ഇപ്പോൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ സീരിയൽ ഉണ്ടാവില്ല എന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. അതുപോലെ തന്നെ സൂര്യ ടിവിയിലെ സൂപ്പർ ഹിറ്റ് സീരിയൽ ആയ ഇന്ദുലേഖയും തിങ്കളാഴ്ച മുതൽ ഉണ്ടാവില്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.