Malayali Live
Always Online, Always Live

ബിഗ് ബോസ്സിൽ നിന്നും ടിമ്പലും പിന്മാറുന്നു; കാരണം ഞെട്ടിക്കുന്നത്..!!

2,618

ബിഗ് ബോസ് ആരാധകർക്ക് ഏറെ ഞെട്ടൽ ഉണ്ടാക്കിയ വാർത്ത ആയിരുന്നു നടൻ മണിക്കുട്ടന്റെ അപ്രതീക്ഷിതമായ പിന്മാറ്റം. ബിഗ് ബോസ് വീട്ടിൽ നിന്നും സമ്മർദ്ദം താങ്ങാൻ കഴിയാതെ മണിക്കുട്ടൻ കഴിഞ്ഞ ദിവസം ആണ് സ്വമേധയാ പിന്മാറിയത്. അതിന് പിന്നാലെ ആണ് ടിമ്പലും പിന്മാറുന്നു എന്ന വാർത്ത എത്തുന്നത്.

ടിമ്പലിന്റെ പിതാവിന്റെ നിര്യാണത്തെ തുടർന്ന് ആണ് ടിമ്പൽ ഷോയിൽ നിന്നും പിന്മാറുന്നത്. ലക്ഷ്മി ജയൻ അടക്കം ഉള്ള ആളുകൾ താരത്തിന്റെ അച്ഛന് ആദരാഞ്ജലികൾ അർപ്പിച്ചു പോസ്റ്റുമായി എത്തിയിരുന്നു. ദില്ലിയിൽ ഇന്ന് പുലർച്ചെയാണ് പിതാവ് മരിച്ചത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് ടിമ്പലിന്റെ അച്ഛൻ.

അമ്മ കട്ടപ്പന സ്വദേശിയുമാണ്. അച്ഛനുമായി ഉൽക്ക അടുപ്പത്തെ കുറിച്ച് പലപ്പോഴും ബിഗ് ബോസ് വീട്ടിൽ ടിമ്പൽ പറയാറുണ്ട്. ഈ സീസണിൽ ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടിയ മത്സരാര്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ. കാൻസർ സർവൈവറും സൈക്കോളജിസ്റ്റുമായ ഡിംപൽ ശാരീരിത സ്ഥിതി വകവെക്കാതെ ഹൗസിലെ മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുന്ന ആളുമായിരുന്നു. ഈ സീസണിൽ ഏറ്റവും ആരാധകരെ നേടിയ മത്സരാര്ഥിയായ മണിക്കുട്ടൻ സ്വന്തം ഇഷ്ട പ്രകാരം കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് വിട പറഞ്ഞിരുന്നു.