Malayali Live
Always Online, Always Live

ആദ്യ രണ്ടു ഘട്ടങ്ങളും വിജയം; മൂന്നാം ഘട്ടം പരാജയം; അഭിനയം നിർത്താൻ തീരുമാനിച്ച സംഭവത്തെ കുറിച്ച് നമിത പ്രമോദ്..!!

2,564

മലയാള സിനിമയിലെ യുവ നടിമാരിൽ തിരക്കേറിയ ഒരാൾ ആണ് നമിത പ്രമോദ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷത്തിൽ കൂടിയാണ് നമിത അഭിനയ ലോകത്ത് എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയിത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയത് ആണ് നമിതയുടെ ആദ്യ നായിക വേഷം. ട്രാഫിക് എന്ന ചിത്രത്തിൽ കൂടി നമിത അഭിനയ ലോകത്തേക്ക് എത്തുന്നത്. ശരിക്കും നമിതയുടെ ശ്രദ്ധ നേടിയ ചിത്രം കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ആയിരുന്നു. തുടർന്ന് ഒട്ടേറെ തങ്ങൾക്കു ഒപ്പം ഒട്ടേറെ വിജയ ചിത്രങ്ങൾ ചെയ്തു.

മലയാളത്തിലെ ഭാഗ്യ നായികയായി വരെ താരം മാറിക്കഴിഞ്ഞിരുന്നു. എന്നാൽ ഈ അടുത്ത കാലത്തിൽ വലിയ വിജയങ്ങൾ നേടാൻ താരത്തിന് കഴിഞ്ഞില്ല. അതുപോലെ തന്നെ തമിഴിലും തെലുങ്കിലും നമിത ചിത്രങ്ങൾ ശോഭിച്ചില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. എന്നാൽ സിനിമയിൽ വിജയങ്ങൾ വന്നപ്പോൾ ആഘോഷം ആക്കിയപ്പോൾ പരാജയങ്ങൾ വന്നപ്പോൾ അഭിനയം നിർത്തേണ്ടി വരുന്ന അവസ്ഥയിൽ ആയിരുന്നു താൻ എന്ന് നമിത പ്രമോദ് അഭിമുഖത്തിൽ പറയുന്നു. നമിതയുടെ വാക്കുകൾ ഇങ്ങനെ..

namitha pramod

തന്റെ സിനിമാ ജീവിതത്തിൽ മൂന്ന് ടേണിങ് പോയിന്റുകൾ ഉണ്ട്. ആദ്യത്തെ ടേണിങ് പോയിന്റ് ആദ്യത്തെ സിനിമയായ ട്രാഫിക്ക് ആണ്. രണ്ടാം ടേണിങ് പോയന്റ് പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും ആണ്. അതേസമയം മൂന്നാമത്തെ ടേണിങ് പോയന്റ് പരാജയമായിരുന്നു. ഒരിക്കൽ സിനിമ ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചിരുന്നു. നിലവിൽ താൻ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കാണാൻ ശ്രമിക്കുകയാണ്. വിജയം വരുമ്പോൾ ഒരുപാട് സന്തോഷിക്കേണ്ടെന്ന് തിരിച്ചറിഞ്ഞു.

സിനിമ വിട്ട് പഠനം മാത്രമാക്കാം എന്ന് തീരുമാനിച്ചിരുന്നു അപ്പോഴാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും എന്ന സിനിമയുടെ ഓഫർ വരുന്നത്. നായികമാർക്ക് സിനിമ നിലനിർത്തിക്കൊണ്ട് പോവുക പ്രയാസമാണ്. പുതിയ ഒരുപാട് പേർ വന്നുകൊണ്ടിരിക്കും. ഓരോ സിനിമയിൽ അഭിനയിച്ച് കഴിയുമ്പോഴും അതിലെ കഥാപാത്രം ഉപയോഗിച്ച എന്തെങ്കിലുമൊരു വസ്തു ഞാൻ എടുത്ത് വെക്കാറുണ്ട്. ചിലപ്പോൾ അത് മാലയോ കമ്മലോ കൊലുസോ ആയിരിക്കാം.

Namitha promod

എടുത്ത് വെച്ചതെല്ലാം എന്റെ സ്വകാര്യ കളക്ഷന്റെ ഭാഗമാണ്. പുതിയ തീരങ്ങൾ എന്ന സിനിമയിലെ താമരയുടെ കൊലുസ്സാണ് ഞാൻ എടുത്ത് വെച്ചിട്ടുള്ളത്. അതുപോലെ വിക്രമാദിത്യനിൽ ഗാനരംഗത്തുള്ള കറുത്ത ചുരിദാർ പുള്ളിപ്പുലിയുടെ സമയത്തെ ടെറാക്കോട്ടയുടെ ഒരു കമ്മൽ അങ്ങനെയാണ് എന്റെ കളക്ഷനുകൾ. എല്ലാം നല്ല ഓർമകൾ ആണ്.

പുതിയ തീരങ്ങൾ എന്ന സിനിമ അത്രക്ക് ഹിറ്റ് ആയിരുന്നില്ലെങ്കിലും തനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് ആ സിനിമയിലേത്. കുറേ പരിശ്രമങ്ങൾ ആ കഥാപാത്രത്തിന് പിന്നിലുണ്ടായിരുന്നു. തന്റെ ആദ്യ നായിക കഥാപാത്രമായിരുന്നു താമര എന്നതുകൊണ്ടും തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് അത്. – നമിത പ്രമോദ് പറയുന്നു.