Malayali Live
Always Online, Always Live

അമ്പിളിയുടെ അമ്മയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്; അച്ഛനാണ് തുണി അലക്കലും പത്രം കഴുകലുമടക്കമുള്ള വീട്ടുപണികൾ ചെയ്യുന്നത്..!!

964

അങ്ങനെ വീണ്ടും മലയാള അഭിനയ രംഗത്ത് മറ്റൊരു വിവാഹ മോചനം കൂടി കൊടുമ്പിരി കൊള്ളുകയാണ്. രണ്ടാം വിവാഹം കഴിച്ച അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ ഇരുവരും ഇപ്പോൾ പരസ്യമായ പ്രസ്താവനകൾ നടത്തി കൊണ്ട് ഇരിക്കുകയാണ് എന്ന് വേണം പറയാൻ. ആദ്യം വിവാഹ ജീവിതം തകർന്നു എന്നും ആദിത്യൻ ജയൻ എന്ന തന്റെ ഭർത്താവിന് പരസ്ത്രീ ബന്ധം ആരോപണം ഉന്നയിച്ചു അമ്പിളി ദേവി ആണ് എത്തിയത്.

തുടർന്ന് ഈ വിഷയത്തിൽ വിശദമായ വിവരങ്ങൾ നൽകി ആദിത്യൻ അഭിമുഖം നൽകിയതോടെ ആണ് ഇരുവരുടെയും വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ വലിയ വാർത്ത ആയി മാറുന്നത്. കൊല്ലം ചവറയിൽ ആണ് അമ്പിളി ദേവിയുടെ സ്വന്തം വീട്. അവിടെ തന്നെ ആണ് അമ്പിളി ദേവി താമസിക്കുന്നതും. ഇപ്പോൾ തന്നോട് ആദിത്യൻ വിവാഹ മോചനം ആവശ്യപ്പെട്ടു എന്നും തന്നില്ല എങ്കിൽ ജീവനും ജീവിതവും ഇല്ലാതെ ആക്കും എന്ന് ആദിത്യൻ പറഞ്ഞു എന്നും ആണ് അമ്പിളി പറയുന്നത്.

താൻ പറയുന്ന കാര്യങ്ങൾക്ക് തന്റെ കയ്യിൽ തെളിവുകൾ ഉണ്ട് എന്നും അമ്പിളി ദേവി പറയുന്നു. കഴിഞ്ഞ 16 മാസം ആയി ആദിത്യൻ വിവാഹിതയായ കുട്ടികൾ ഉള്ള മറ്റൊരു സ്ത്രീയുമായി ബന്ധത്തിൽ ആണ് എന്നും താൻ എത്ര പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയിട്ടും ഫലം കണ്ടില്ല എന്നും അമ്പിളി പറയുന്നു. എന്നാൽ അമ്പിളി ദേവി ഈ പറയുന്നത് ഒക്കെ കള്ളങ്ങൾ ആണ് എന്നും അമ്പിളിയുമായി തനിക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടിയും ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഉണ്ടായില്ല എന്നും അമ്പിളി ലോവലുമായി പിരിയുമ്പോൾ തന്നെ വിളിച്ചു എന്നും താൻ കാര്യങ്ങൾ ഒക്കെ മനസിലാക്കി അമ്പിളിക്ക് ഒപ്പം നിന്നു എന്നും അതുപോലെ അമ്പിളിയുടെ അമ്മ വിളിച്ചു സംസാരിച്ചു.

അമ്പിളി യുടെ വീട്ടിൽ കാര്യങ്ങൾ നോക്കുന്നത് അമ്മയാണ് എന്നും അച്ഛൻ രാവിലെ 5 മണിക്ക് എഴുന്നേറ്റ് വീട്ടിൽ ഭക്ഷണം ഒക്കെ ഉണ്ടാക്കി അവരുടെ തുണികൾ ഒക്കെ കഴുകി പത്രം ഒക്കെ കഴുകി നടക്കുന്ന ഒരു പാവം മനുഷ്യൻ ആണെന്നും ഏതാണ് അമ്പിളിയുടെ ഫാമിലി എന്ന് ചവറയിൽ എല്ലാവർക്കും അറിയുന്ന കാര്യം ആണ് എന്നും ആദിത്യൻ പറയുന്നു. അന്ന് അമ്പിളി ദേവി ആദിത്യനെ വിവാഹം ചെയ്തപ്പോൾ ലോവൽ ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. അതുപോലെ തന്നെ തന്റെയും അമ്പിളിയുടെയും ജീവിതം തകർത്തത് ആദിത്യൻ ആണെന്ന് ലോവൽ പരസ്യമായി വെളിപ്പെടുത്തൽ നടത്തുകയും ചെയ്തിരുന്നു.

അതെ സമയം ജീജ സുരേന്ദ്രൻ ഇരുവരുടെയും വിവാഹ ജീവിതത്തിന് അധികം കാല താമസം ഉണ്ടാകില്ല എന്നും മൂന്നാം വിവാഹം കഴിച്ചു ഞെട്ടിക്കുരുത് എന്നും പറഞ്ഞിരുന്നു. എന്നാൽ അന്ന് അത് വലിയ വിവാദം ആയി എങ്കിൽ കൂടിയും ഇന്ന് ജീജയെ പ്രകീർത്തിക്കുകയും ജീജ പറഞ്ഞത് സത്യം ആണെന്ന് തെളിയുകയും ആണ്. ലോവെലുമായി ഉള്ള വിവാഹത്തിന് മുന്നേ തന്നെ ആദിത്യനും അമ്പിളിയും പ്രണയത്തിൽ ആണെന്ന് ഉള്ളത് ഇപ്പോൾ ആദിത്യൻ തന്നെ സമ്മതിക്കുക ആണ്. ‘അമ്പിളി ദേവിയെ വിവാഹം കഴിച്ച് മൂന്നാമത്തെ ദിവസം മുതൽ ഞാൻ പ്രശ്‌നങ്ങളിലായിരുന്നു. പലതും ഞാൻ ഇറങ്ങിയാണ് പരിഹരിച്ചത്.

അവളെ കുറിച്ച് മോശം പറയാൻ ഉണ്ട്. പക്ഷേ അത് പറഞ്ഞാൽ ഞാൻ പ്രതിയാവും. കാരണം എന്റെ പഴയകാലം വെച്ച് ഇവൻ പറയുന്നതെല്ലാം വെറുതേയാണെന്നും ഞാനാണ് പ്രശ്‌നക്കാരനെന്ന് എല്ലാവരും പറയും. അമ്പിളിയെ മുന്നിലിരുത്തി മാധ്യമങ്ങൾക്ക് മുമ്പിൽ ഞാനൊരു കള്ളം പറഞ്ഞിട്ടുണ്ട്. സ്‌നേഹ തൂവല്‍ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ ഇഷ്ടത്തിലായിരുന്നു. ജീജ സുരേന്ദ്രൻ പറഞ്ഞ കാര്യം സത്യമാണ്. അന്ന് ഭാര്യയും ഭർത്താവുമായി അഭിനയിക്കുന്ന സമയത്ത് ഇഷ്ടത്തിലായിരുന്നെങ്കിലും ചെറിയൊരു പ്രശ്‌നം വന്നു. അന്ന് ലൊക്കേഷനിൽ നിന്നു എന്നെ മാറ്റി നിർത്തി അമ്പിളി സംസാരിച്ചു. അതിന് ഞാൻ മറുപടിയും കൊടുത്തു. ശേഷം അങ്ങനെ കാര്യമായി സംസാരിക്കാറില്ലായിരുന്നു.

രണ്ട് മാസത്തിന് ശേഷം അമ്പിളിയും ലോവലും തമ്മിലുള്ള കല്യാണമാണെന്നാണ് ഞാൻ അറിയുന്നത്. ശരിക്കും ഞാൻ ഷോക്ക് ആയി പോയി. ലോവൽ അമ്പിളിയെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. അവരുടെ കല്യാണം കഴിഞ്ഞ ശേഷം അവരുമായി ബന്ധപ്പെടാൻ പോയിട്ടില്ല. 2014 ന് ശേഷം അമ്പിളി എന്നെ വിളിച്ചു. എന്റെ കുടുംബത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് എന്റെയും വിവാഹ മോചന കേസ് നടന്ന് കൊണ്ടിരിക്കുകയാണ്.

അമ്പിളി വിളിച്ചതിന് പിന്നാലെ അവളുടെ അമ്മയും വിളിച്ച് ലോവലിനെ കുറിച്ചും അദ്ദേഹത്തിന്റെ വീട്ടിലെ ഉപദ്രവങ്ങളെ കുറിച്ചുമൊക്കെ കുറേ കാര്യങ്ങൾ പറഞ്ഞു. അവൾക്ക് വീണ്ടും വർക്ക് വേണണെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ വീണ്ടും ഭാര്യയും ഭർത്താവുമായി അഭിനയിച്ചു. പിന്നാലെ വേറെ നിരവധി കഥാപാത്രങ്ങളും കിട്ടി. ഇടയ്ക്ക് ലോവൽ എന്നെ വിളിച്ച് ഒന്ന് കാണണമെന്ന് പറഞ്ഞു. ഞാൻ കാണാമെന്നും പറഞ്ഞു. ആ സമയത്ത് അമ്പിളിയുമായി ഞാൻ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അന്ന് എന്നെ തെറ്റിദ്ധരിക്കാൻ കാരണം ലോവൽ നിങ്ങളെ കുറിച്ച് മോശം പറഞ്ഞത് കൊണ്ടാണെന്ന് അമ്പിളി എന്റേടുത്ത് പറഞ്ഞിരുന്നു.

സ്വഭാവികമായും നമ്മൾ ഇഷ്ടപ്പെട്ട ആളെ നഷ്ടമായപ്പോൾ എനിക്കും ദേഷ്യം തോന്നിയിരുന്നു. പിന്നെ അവർ തമ്മിലുള്ള പ്രശ്‌നങ്ങളിൽ ഞാനും ഇടപ്പെട്ടു. എങ്കിലും അവർ വിവാഹമോചിതരായി. അക്കാര്യം ഞാൻ അറിഞ്ഞില്ല. പിന്നെയാണ് സീത എന്ന സീരിയലിൽ ജോയിൻ ചെയ്യുന്നത്. അപ്പോൾ ഇതുമായി ബന്ധപ്പെട്ട് പലതും പറഞ്ഞ് ഞങ്ങൾ വീണ്ടും നല്ല സ്‌നേഹത്തിലായി. വിവാഹം കഴിച്ചു. ഇപ്പോൾ അവർ ആരോപിക്കുന്നതൊന്നും സത്യമല്ല. എന്നാൽ അമ്പിളി ദേവി പറയുന്നത് മറ്റൊരു കഥയാണ്…

ഭർത്താവ് ആദിത്യൻ തന്നോട് വിവാഹ മോചനം വേണം എന്ന് ആവശ്യം ഉന്നയിച്ചു എന്നാണ് അമ്പിളി ദേവി സ്വകാര്യ ചാനലിൽ മനസ്സ് തുറന്നത്. ആദ്യ ബന്ധത്തിൽ ഒരു കുട്ടി ഉള്ള അമ്പിളിക്ക് രണ്ടാം ബന്ധത്തിലും ഒരു കുഞ്ഞുണ്ട്. എന്നാൽ ഇപ്പോൾ ആദിത്യൻ മറ്റൊരു സ്ത്രീയുമായി സൗഹൃദത്തിൽ ആണെന്ന് ആണ് അമ്പിളി ദേവി പറയുന്നത്. തൃശൂരുള്ള വിവാഹിതയായ സ്ത്രീയുമായി ആദിത്യൻ പ്രണയത്തിലാണെന്നും അവർക്കൊപ്പം ജീവിക്കാൻ തന്നോട് വിവാഹ മോചനം ആവശ്യപ്പെടുന്നുവെന്നുമാണ് അമ്പിളി പറയുന്നത്. മറ്റൊരു കുടുംബവും മകനുമുള്ള ആ സ്ത്രീയുമായും താൻ സംസാരിച്ചെന്നും അവരും ആദിത്യനുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറാൻ തയാറല്ലെന്നും അമ്പിളി വ്യക്തമാക്കുന്നു. നിയമപരമായി ഞാനും ആദിത്യനും ഭാര്യ ഭർത്താക്കന്മാർ ആണെങ്കിൽ കൂടിയും ഞങ്ങൾ ഒന്നിച്ചു അല്ല ഇപ്പോൾ ജീവിക്കുന്നത് എന്നാണ് അമ്പിളി ദേവി പറയുന്നത്.

നിലവിൽ ആദിത്യനുമായി പ്രണയത്തിൽ ആയ യുവതി വിവാഹിത ആണെന്നും അവർ വിവാഹ മോചന നടപടികൾ സ്വീകരിച്ചു വരുക ആണെന്നു അമ്പിളി ദേവി പറയുന്നു. 16 മാസം ആയി ആദിത്യൻ ആ സ്ത്രീയുമായി പ്രണയത്തിൽ ആണെന്ന് തന്നോട് പറഞ്ഞു എന്ന് അമ്പിളി ദേവി പറയുന്നു. അദ്ദേഹം തൃശൂരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളുടെ വിവാഹം നടക്കുന്ന കാലത്തേ അദ്ദേഹം അവിടെയായിരുന്നു. അവിടെയാണ് കൂടുതൽ സമയവും. അവിടെ ബിസിനസ്സാണ് എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഈ മാർച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്.

അത് അവർ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച് കഴിയുകയാണ്. അങ്ങനെയെങ്കിൽ ഞാൻ ഗർഭിണിയായിരുന്ന പ്രസവം നടന്ന കാലത്തൊക്കെ അവർ തമ്മിൽ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച് ജീവിക്കാൻ പറ്റില്ല വിവാഹ മോചനം വേണം എന്നാണ് ആവശ്യപ്പെട്ടത്. ഞാൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു പറഞ്ഞു. ആ സ്ത്രീയോടും ഞാൻ സംസാരിച്ചിരുന്നു.

ഞങ്ങളുടെ ജീവിതം തകർക്കരുതെന്നു പറഞ്ഞു. അവരും പിന്മാറാൻ തയാറല്ല. ഇങ്ങനെയും സ്ത്രീകളുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ മക്കളുള്ള ഒരു അച്ഛനെ അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ് പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ആ സ്ത്രീ വിവാഹിതയാണ്. ഒരു മകനുണ്ട്. സ്വന്തം കുടുംബം കളഞ്ഞ് മറ്റൊരു കുടുംബം കൂടി തകർക്കുകയാണ്. ആരും ഇങ്ങനെയൊന്നും ചെയ്യരുത്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാൻ പാടില്ല. അവരും ഭർത്താവിനെ വിവാഹ മോചനം ചെയ്തെന്നാണ് അറിഞ്ഞത്.