ഞാൻ ധരിക്കുന്ന വസ്ത്രത്തിന്റെ പണം എന്റെ വീട്ടുകാരാണ് കൊടുക്കുന്നത്; എനിക്കിഷ്ടമുള്ളത് ധരിക്കും; സാനിയ ഇയ്യപ്പൻ..!!
സാനിയ അയ്യപ്പൻ എന്ന താരത്തിനെ അറിയാത്ത മലയാളി സിനിമ പ്രേമികൾ വിരളം ആയിരിക്കും. നിരവധി ചിത്രങ്ങളിൽ സഹതാരമായി ഒക്കെ എത്തി എങ്കിൽ കൂടിയും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ ശ്രദ്ധ നേടിയത് ക്വീൻ എന്ന ചിത്രത്തിൽ നായിക ആയി എത്തിയതോടെ ആണ്.
ബാലതാരമായി എത്തിയ സാനിയ മോഡൽ ആയും ഡാൻസർ ആയും എല്ലാം തിളങ്ങിയിട്ടുണ്ട്. അഭിനയിച്ച ഒട്ടേറെ സിനിമകൾ ഉണ്ടെങ്കിൽ കൂടിയും രണ്ടു ചിത്രങ്ങൾ ആണ് കൂടുതൽ ശ്രദ്ധ നേടിയത്. അത് ക്വീനും ലൂസിഫറും മാത്രമാണെന്ന് പറയാം. എന്നാൽ താരം എന്നും വൈറൽ ആകുന്നത് തന്റെ വസ്ത്ര ധാരണരീതിയിൽ ഉണ്ടാക്കുന്ന ട്രോളുകൾ വിവാദങ്ങൾ എന്നിവയിൽ കൂടി ആണ്.
തൻ ധരിക്കുന്ന വസ്ത്രങ്ങളിൽ നിന്നും നിന്ന് ഉണ്ടാവുന്ന വിമർശനങ്ങൾക്ക് താരം അതെ നാണയത്തിൽ മറുപടി നൽകിയിരുന്നു. എന്നാൽ തന്നെ വിമർശിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകിയത് ഇങ്ങനെ..
താൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് പണം നൽകുന്നത് ഞാനോ അച്ഛനോ അമ്മയോ ആണ്. ഞാൻ ധരിക്കുന്ന വേഷങ്ങളിൽ എന്റെ കുടുംബത്തിന് പ്രശനം ഇല്ല പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം എന്നും സാനിയ ചോദിക്കുന്നു. ഒരു ചെറിയ ലോകത്തിൽ ആണ് ഞാൻ ഉള്ളത്. അവിടെ എന്നെ വിമർശിക്കാനും നല്ലത് പറഞ്ഞു തരാനും എനിക്ക് ആളുകൾ ഉണ്ട്.
അല്ലാതെ എവിടെയോ കിടക്കുന്ന ഞാൻ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വിമർശിക്കാൻ മാത്രം എത്തുന്നവർക്ക് ഏതാണ് അവകാശം ഉള്ളത്. എന്നാൽ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ഞാൻ ചിന്തിക്കാറും ഇല്ല ശ്രദ്ധിക്കാറുമില്ല എന്നും സാനിയ പറയുന്നു. എന്നാൽ വ്യകതിപരമായ അധിക്ഷേപങ്ങൾ ഉണ്ടായാൽ ഞാൻ തീർച്ചയായും പ്രതികരണം നടത്തും..