Malayali Live
Always Online, Always Live

ഭ്രാന്ത് പിടിച്ചു ഇവിടെനിന്നും ഇറങ്ങിപോയവനല്ലേ നീ; ഫിറോസും റംസാനും കൂടി മണിക്കുട്ടനെതിരെ..!!

2,569

ബിഗ് ബോസ്സിൽ ഏറ്റവും ശക്തനായ മത്സരാർത്ഥി ആണ് മണിക്കുട്ടൻ. ആരാധകർ എം കെ എന്നാണ് മണിയെ വിളിക്കുന്നത്. മണിക്കുട്ടൻ ശക്തമായ വലിയ പിന്തുണയുള്ള ആൾ തന്നെ ആണ് എന്ന് കൃത്യമായി അറിയാവുന്ന ആൾ ആണ് കിടിലം ഫിറോസ്. ഫിറോസ് പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുണ്ട് താൻ മത്സരിക്കുന്നത് മണിക്കുട്ടന് വേണ്ടി ആണ് എന്ന്.

അതോടൊപ്പം തന്നെ തന്റെ മക്കളെയും കുടുംബത്തെയും പറഞ്ഞു സെന്റിമെൻസ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആൾ കൂടി ആണ് ഫിറോസ്. സാമൂഹിക പ്രവർത്തകൻ കൂടിയായ നേരത്തെ ക്യാൻസർ അതിജീവിച്ച ടിമ്പലിനെ അപമാനിച്ചിരുന്നു. ഇപ്പോഴിതാ മണികുട്ടന് ഭ്രാന്താണ് എന്നാണ് ഫിറോസ് പറഞ്ഞത്. അതിനു ശക്തമായ പിന്തുണയുമായി റംസാനുമെത്തി. ഫിറോസ് നടത്തുന്ന സെന്റിമെൻസ് ഗെയിം ആണെന്ന് തുറന്നു പറയുക ആയിരുന്നു മണിക്കുട്ടൻ.

സോഷ്യൽ മീഡിയ വഴി ബിഗ് ബോസ് പ്രേക്ഷകർ പറയാൻ ഉദ്ദേശിച്ചത് അക്കമിട്ട് നിരത്തി മണിക്കുട്ടൻ. ഗ്രൂപ്പിസമാണ് ഇവിടെ എന്നും ഒറ്റക്ക് ഒന്നും പറയാൻ കഴിവില്ലാത്ത ആളുകൾ ആണ് ഫിറോസ് റംസാൻ എന്നിവർ എന്നും മണിക്കുട്ടൻ പറഞ്ഞു. എന്നാൽ ഉത്തരം മുട്ടി തുടങ്ങിയപ്പോൾ അത്രയും നേരം ചേട്ടാ എന്ന് വിളിച്ചതിൽ നിന്നും എടാ പോടാ വിളിയിലേക്ക് മാറി. ഇപ്പോൾ മണിക്കുട്ടൻ ആരാധകൻ എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്.

ഇന്നലെ കൂടെ മത്സരിക്കുന്ന ഒരു മത്സരാർത്ഥിയോട് കിടിലം ഫിറോസ് പറഞ്ഞ വാക്ക് ആണ് ‘ഭ്രാന്ത് പിടിച്ചു ഇറങ്ങി പോയവൻ അല്ലെ നീ എന്ന്’ ഒരാളെ ആരും ആയിക്കോട്ടെ ഈ വാക്ക് ഉപയോഗിച്ചതിനോട് ഒരാൾക്കും യോജിക്കാൻ കഴിയില്ല ഇത് രണ്ടാം വട്ടം ആണ് ഈ കിടിലൻ ഫിറോസ് ഇത് ആവർത്തിക്കുന്നത്. ആദ്യ വട്ടം ഡിംബൽ ആയിരുന്നേൽ ഇത്തവണ അത് എം കെ ആണ്

ഇത് ഒരു കാര്യം, അടുത്തത് മണികുട്ടന്റെ വലത് വശത്ത് ഭയം കൂടെ കൊണ്ട് നടക്കുന്നത് ഞാൻ കണ്ടിട്ട് ഉണ്ടെന്ന് അത്രയും ക്യാമറയുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് രാത്രി ആയപ്പോൾ വലതു വശം എന്ന് ഞാൻ പറഞ്ഞിട്ടെ ഇല്ല എന്നു വരെ ആയി എതിരെയുള്ള കുറെ ഫാൻസ് പറയുന്നത്. അത് വലതു വശത്തെ കാലിന്റെ കാര്യം അല്ല പറഞ്ഞേ എന്നാണ് പറയുന്നത്. പക്ഷെ വലത് വശത്ത് ഭയം കൂടെ കൊണ്ട് നടക്കുന്നുണ്ട് എന്ന് പറയുമ്പോൾ എം കെയുടെ വലത്തെ കാലിന് കുഴപ്പം ഉള്ളത് എല്ലാർക്കും അറിയാം. വേറെ ഒരു കാര്യവും പറയാൻ ഇല്ലാതെ വലതു വശം എന്ന് എടുത്തു പറഞ്ഞത് കൊണ്ട് ഉദേശിക്കുന്നത് ആ കാലിന്റെ കാര്യം തന്നെ അല്ലെ..

ഈ രണ്ട് കാര്യങ്ങൾ കഴിഞ്ഞു എം കെ ബിഗ് ബോസ്സിനോട് പറയുന്നുണ്ട് എനിക്ക് ഇവിടെ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല അത് കൊണ്ടാണ് ബിഗ് ബോസ്സിനോട് പറയുന്നത് എന്ന്. എം കെക്ക് അതിനകത്ത് സംസാരിക്കാൻ ആരുമില്ലായിരിക്കും പക്ഷെ പുറത്ത് എം കെ വേണ്ടി ചോദിക്കാൻ നമ്മൾ ഉണ്ടെന്ന് ഇന്ന് എല്ലാരും അറിയണം. അതിന് ഇന്ന് 12 മണിക്ക് ബിബി കഫേയിൽ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മെസേജുകൾ ഇടുക. ശനിയാഴ്ച ലാലേട്ടൻ വരുമ്പോൾ ഇവരെ കൊണ്ട് മാപ്പ് പറയിക്കുക. എം കെ ക്ക് വേണ്ടി നമ്മൾ ഇത് ചെയ്യും. ഇന്നത്തെ ബീബി കഫേ എം കെ ഫാൻസിന്റെ പവർ കാണിക്കാൻ ഉള്ളത് ആയിരിക്കണം.