Malayali Live
Always Online, Always Live

മുടിയുടെ ഉള്ള് കുറഞ്ഞു വരാൻ കാരണം എന്താണ്; ആരോഗ്യമുള്ള കട്ടിയുള്ള മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!!

3,289

മുടിയുടെ ഉള്ള് കുറഞ്ഞു വരാൻ കാരണം എന്താണ്. ആരോഗ്യമുള്ള കട്ടിയുള്ള മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ് നമ്മൾ ഇവിടെ ഇന്ന് ചർച്ച ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നം ആണ് മുടിയുടെ ഉള്ളു കുറയുന്നത്. പനംകുല പോലെ ഉള്ള മുടി ഉണ്ടായിരുന്നത് നേർത്തു നേർത്തു വരുന്നു.

18 വയസ്സുള്ള ഒരു പെൺകുട്ടിക്ക് വളരെ തെക്ക് ഉള്ള മുടി ഉണ്ടായിരുന്നു. അതെ പെൺകുട്ടിയുടെ രണ്ടു വർഷങ്ങൾക്ക് ശേഷം നേരെ പകുതിയായി കുറയുന്നു. കുട്ടി മുടി പരിപാലിക്കാൻ പല കാര്യങ്ങളും ചെയ്തു എങ്കിൽ കൂടിയും വലിയ വ്യതിയാനങ്ങൾ ഒന്നും ഉണ്ടാവുന്നില്ല. കുറഞ്ഞു തന്നെ വരുന്നു. അതുപോലെ തന്നെ പുരുഷന്മാർക്കും ഇതേ പ്രശ്നം ഉണ്ടാവുന്നു.

സാധാരണ രണ്ടു രീതിയിൽ ആണ് മുടിയുടെ കട്ടി കുറഞ്ഞു വരുന്നത്. മുടി പൊട്ടി പോകുന്ന അവസ്ഥയും മുടി ഊരി പോകുന്ന അവസ്ഥയും. സാധാരണ ഗതിയിൽ ആരോഗ്യമുള്ള ഒരാൾക്ക് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മുടി ഇഴകൾ ഉണ്ടാവും. നമ്മുടെ ഈ മുടി ഇഴകൾ നിർമ്മിച്ചിരിക്കുന്നത് കാരാട്ടിൻ എന്ന പ്രോട്ടീൻ ഉപയോഗിച്ച് വരുന്നത്.

ഒരു വർഷത്തിൽ നമ്മുടെ മുടി ഇഴകൾ ആറു ഇഞ്ചു വരെ നീളം വെക്കാറുണ്ട്. സാധാരണ ഒരു മുടി ഇഴ ആറു വർഷം മുതൽ 8 വർഷം വരെ ജീവൻ ഉണ്ടാവും. ജീവിത സാഹചര്യങ്ങൾ മാറുന്നതിനു അനുസരിച്ചോ അല്ലെങ്കിൽ എന്തേലും മേജർ ഓപ്പറേഷൻ ചെയ്യുന്നതിൽ കൂടിയോ ഒക്കെ മുടി കൊഴിച്ചിൽ ഉണ്ടാവും.

കൂടുതൽ അറിയാൻ വീഡിയോ വിശദമായി കാണുക…