Malayali Live
Always Online, Always Live

ആ സൂപ്പർഹിറ്റ് ചിത്രം ഇഷ്ടമാകാതെ ഞാനും അമ്മയും തീയറ്ററിൽ നിന്നും ഇറങ്ങി പോന്നു; നൈല ഉഷ പറയുന്നു..!!

3,769

റേഡിയോ ജോക്കി , അവതാരക എന്നി നിലയിൽ തിളങ്ങിയ ശേഷം അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് നൈല ഉഷ. മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. 2013 ൽ ആയിരുന്നു ആ ചിത്രം റിലീസിന് എത്തുന്നത്.

മലയാളത്തിൽ ചുരുക്കം കാലം കൊണ്ട് തന്നെ തന്റേതായ ഇടം നേടിയ താരം മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ കൂടി താരത്തിന് ലഭിച്ച പ്രേക്ഷക പ്രീതി വളരെ വലുത് തന്നേ ആയിരുന്നു.

2007 ൽ റോണോ രാജൻ എന്ന ആളെ വിവാഹം ചെയ്ത നൈല തുടർന്ന് വിവാഹ മോചനം നേടിയ ചെയ്ത ശേഷം ആണ് സിനിമയിൽ സജീവം ആയത്. നൈല ഉഷ എന്ന തരാം അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ജോജു ജോർജിന് ഒപ്പമായിരുന്നു താരം അഭിമുഖത്തിന് എത്തിയത്. മലയാളത്തിലെ ഒരു പ്രമുഖ സിനിമ കാണുന്നതിന്റെ ഇടക്ക് വെച്ച് ഇറങ്ങി പോയിട്ടുണ്ടെന്നാണ് താരം പറയുന്നത്. തിയേറ്ററിൽ ഹിറ്റായി ആളുകൾ നല്ല അഭിപ്രായം പറഞ്ഞെങ്കിലും തനിക്ക് ഇഷ്ടപെട്ടില്ലെന്നും പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും താനും തീയേറ്ററിൽ ഇറങ്ങി പോയെന്നും താരം പറയുന്നു.

എന്നാൽ പടം തനിക്ക് ഇഷ്ടമായില്ലന്നും ഇടക്ക് വെച്ച് ഇറങ്ങി പോയ കാര്യം സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞെന്നും നൈല പറയുന്നു. എന്നാൽ അഭിമുഖത്തിൽ കൂടെയുണ്ടായിരുന്ന ജോജു ആ സിനിമ ഏതാണ് എന്ന് ചോദിച്ചപ്പോൾ സ്വകാര്യമായി അങ്കമാലി ഡയറീസ് എന്ന് പറയുന്നതും വീഡിയോയിൽ കേൾകാം.

2017 ലാണ് അങ്കമാലി ഡയറീസ് പുറത്തിറങ്ങിയത്. വീഡിയോയുടെ അവസാനം അവതാരകന്റെ ചോദ്യത്തിനും താരം ഇതേ ഉത്തരം നൽകുന്നുണ്ട്. മലയാളത്തിൽ വേറിട്ട അനുഭവം ആയിരുന്ന ആ ചിത്രം തീയറ്ററിൽ വലിയ വിജയം ആയിരുന്നു. എൺപതോളം പുതു മുഖങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചത്.