Malayali Live
Always Online, Always Live

സ്റ്റൈലിസ്റ്റ് പ്രീതവും സമാന്തയുമായി പ്രണയം; എന്നാൽ സ്റ്റൈലിസ്റ്റ് ഗേയാണെന്ന് ശ്രീറെഡ്ഢി; തന്നെ കുറിച്ച് എല്ലാം നാഗ ചൈതന്യയ്ക്ക് അറിയാമെന്ന് പ്രീതം ജുഗുൽക്കർ..!!

3,848

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തെന്നിന്ത്യൻ നായികയാണ് സാമന്ത. എന്നാൽ വമ്പൻ വിജയങ്ങൾ നേടിയിട്ടുള്ള സാമന്തക്ക് ദാമ്പത്യ ജീവിതം പരാജയം ആയി മാറി.

ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനും സൗഹൃദത്തിനും ശേഷം ആയിരുന്നു സാമന്തയും അതുപോലെ നടനും നാഗാർജുനയുടെ മകനുമായ നാഗ ചൈതന്യയെ വിവാഹം കഴിക്കുന്നത്.

എന്നാൽ വിവാഹ ജീവിതം നാല് വർഷങ്ങൾ പൂർത്തി ആകുന്നതിന് മുന്നേ തന്നെ ഇരുവരും തമ്മിൽ പരസ്പര തീരുമാനം എടുത്തു വേര്പിരിയുക ആയിരുന്നു. യഥാർത്ഥത്തിൽ ഈ വാർത്ത വല്ലാത്തൊരു ഞെട്ടൽ തന്നെ ആയിരുന്നു ഉണ്ടാക്കിയത്.

തെലുങ്ക് സിനിമ ലോകത്തിലെ ഏറ്റവും വലിയ കുടുംബം ആയിരുന്നു നാഗ ചൈതന്യയുടെ അക്കിനേനി കുടുംബം. കുടുംബത്തിന്റെ മഹിമക്ക് ഏറ്റ ക്ഷണം ആയിരുന്നു ഈ വിവാഹ മോചനം.

അതെ സമയം കുട്ടികൾ വേണ്ട എന്ന് വെച്ചത് ആണ് വിവാഹ മോചനത്തിലേക്ക് വഴി വെച്ചത് എന്ന് പറയുമ്പോൾ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം സാമന്തയും സ്റ്റൈലിസ്റ്റ് ആയ പ്രീതം ജുഗുൽക്കറുമായി സാമന്ത പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ ആയിരുന്നു.

എന്നാൽ ഈ വാർത്ത പ്രീതം തന്നെ നിഷേധിച്ചു എങ്കിൽ കൂടിയും വലിയ വിവാദങ്ങൾ ആണ് ഉണ്ടായത്. തന്നെ കുറിച്ച് എല്ലാം നാഗക്ക് അറിയാം എന്നും നാഗയുടെ മൗനം ആണ് ഇത്രയും വലിയ വിവാദങ്ങൾക്ക് കാരണം ആയത് എന്നും ആണ് പ്രീതം പറയുന്നത്.

ഞാനും സാമന്തയും തമ്മിൽ വർഷങ്ങൾ ആയി ഉള്ള സൗഹൃദം ഉണ്ട്. അത് നാഗക്ക് അറിയാം. ജീജിയെന്നാണ് ഞാൻ സാമന്തയെ വിളിക്കുന്നത്. സഹോദരി ആയി ആണ് ഞാൻ കാണുന്നത് എന്നാണ് പ്രീതം പറയുന്നത്. എന്നാൽ സാമന്ത പ്രീതം പ്രണയ കഥകൾ വാഴ്ത്തി പാടുന്ന തെലുങ്ക് ഗോസിപ്പ് കോളങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള വിവരം ആണ് നടി ശ്രീ റെഡ്ഢി പുറത്തു വിട്ടത്.

സാമന്തയും പ്രീതം ജൂഗുൽക്കറും തമ്മിൽ പ്രണയം ഒന്നുമില്ല എന്നും അയാൾക്ക് സ്ത്രീകൾ എല്ലാം സഹോദരിയെ പോലെയാണ് എന്നും അയാൾ ഗേ ആണെന്നും ആയിരുന്നു ശ്രീ റെഡ്ഢി പറഞ്ഞത്.

എന്തായാലും നാഗ ചൈതന്യ സാമന്ത ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടും വിവാദങ്ങൾ ഇപ്പോഴും ഓരോ വഴിക്ക് വന്നുകൊണ്ടേ ഇരിക്കുകയാണ്.