മലയാള സിനിമ അഭിനയ ലോകത്തിൽ ഏറെ കാലങ്ങൾ ആയി തിളങ്ങി നിന്ന താരം ആണ് രശ്മി സോമൻ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും താരം കൂടുതലും തിളിങ്ങിയത് സീരിയൽ രംഗത്താണ് എന്ന് വേണം പറയാൻ. സീരിയൽ താരമായ രശ്മിക്ക് ഒട്ടേറെ ആരാധകരും ഉണ്ട്. എന്നാൽ ഇടക്കാലത്തിൽ താരം അഭിനയ ലോകത്തിൽ നിന്നും പിന്മാറി ഇരുന്നു.
പ്രണയ വിവാഹം ആയിരുന്നു താരത്തിന്റേത് തുടർന്ന് വിവാഹ മോചനം നേടിയ രശ്മി അടുത്ത വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാം ഭർത്താവ് ഗോപിനാഥുമായി ദുബായിയിൽ സ്ഥിരതാമസമാക്കിയ രശ്മി ഒട്ടേറെ കാലമായി അഭിനയ ലോകത്തിൽ ഉണ്ട്. 1990 ൽ ബാലതാരമായി ആണ് എത്തുന്നത്. ഹരി എന്ന സീരിയലിൽ ഡിഡി മലയാളത്തിൽ ആണ് രശ്മി ആദ്യം എത്തുന്നത്.
തുടർന്ന് അക്ഷയപാത്രം എന്ന സീരിയൽ വഴി ഏഷ്യാനെറ്റിൽ എത്തി. സ്വരരാഗം , താലി തുടങ്ങിയ സീരിയൽ കൂടി ആയപ്പോൾ രശ്മി ഉണ്ടെങ്കിൽ സീരിയൽ ഹിറ്റ് എന്ന നിലയിലേക്ക് മാറിയിരുന്നു. സ്വാമി അയ്യപ്പൻ എന്ന സീരിയലിന് സീരിയൽ അഭിനയ ലോകത്തിൽ ഇടവേള എടുത്ത രശ്മി കാർത്തിക ദീപം എന്ന സീരിയൽ വഴി ആണ് തിരിച്ചെത്തിയത്. കാർത്തിക ദീപം എന്ന സീരിയലിൽ വില്ലത്തി വേഷത്തിലാണ് രശ്മി സോമൻ ഇപ്പോൾ എത്തുന്നത്.
അതേ സമയം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലയാള സിനിമാ ടെലിവിഷൻ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. കൂട്ടത്തിൽ നടൻ വിവേക് ഗോപനുമുണ്ട്. ചവറ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാർഥിയായിട്ടാണ് വിവേക് മത്സരിക്കുന്നത്. സീരിയൽ ലോകത്തിൽ നിന്നും കൃഷ്ണ കുമാറും മത്സര രംഗത്തുണ്ട്. ഇപ്പോഴിതാ വിവേക് ഗോപന് പിന്തുണയുമായി രശ്മി സോമൻ എത്തിയത്.
ഇരുവരും ഒന്നിച്ചാണ് കാർത്തിക ദീപത്തിൽ അഭിനയിക്കുന്നത്. അപ്പച്ചിക്ക് നന്ദി എന്ന പോസ്റ്റുമായി വിവേക് ഗോപന് എത്തിയതോടെ ആയിരുന്നു രെശ്മിയുടെ വോട്ടഭ്യർത്ഥന വൈറൽ ആയത്. എന്നാൽ നിരവധി ആളുകൾ പിന്തുണയുമായി എത്തിയപ്പോൾ വിമർശനവുമായി ഒരു വിഭാഗം ആളുകൾ എത്തി. നീ ഇത്തരത്തിൽ ഉള്ള ആൾ ആണെന്ന് കരുതിയില്ല എന്നാണ് സൈബർ ആക്രമണങ്ങളിൽ പറയുന്നത്.
എന്നാൽ തനിക്ക് എതിരെ വരുന്ന വിമർശനങ്ങൾക്ക് കൃത്യതയാർന്ന മറുപടി നൽകി രശ്മിയും എത്തി. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെയാണ് നടി തന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്.
ഞാനൊരു പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വിമർശനങ്ങളുമായി കുറേ പേർ എത്തിയത്. സംഘിയാണല്ലേ ചാണകമാണല്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ.
ഒരു രക്ഷയുമില്ലാത്ത അവസ്ഥ. ഒടുവിൽ ഗതിക്കെട്ട് ഞാൻ കമന്റ് ബ്ലോക്ക് ചെയ്തിരിക്കുക ആണെന്നാണ് രശ്മി പറയുന്നത്. ഞാൻ വിവേകിന്റെ പരിപാടിയ്ക്ക് പോയതിൽ രാഷ്ട്രീയമില്ല. സൗഹൃദം മാത്രമേയുള്ളു. ഞങ്ങൾ ഇപ്പോൾ കാർത്തികദീപം എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അടുത്ത സുഹൃത്തുമാണ്. വിവേക് ക്ഷണിച്ചപ്പോൾ സന്തോഷത്തോടെയാണ് അവിടെ എത്തിയത്.
വിവേകിനെ പിന്തുണയ്ക്കണം എന്ന് തോന്നി. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച് കുറേ പേർ സൈബർ അറ്റാക്ക് നടത്തുകയായിരുന്നു. ഇതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റേതായ താൽപര്യങ്ങളും തീരുമാനങ്ങളുമുണ്ട്. ആരെന്ത് പറഞ്ഞാലും അതൊന്നും മാറാനും പോകുന്നില്ല. ഞാൻ ഒരു കലാകാരിയാണ്. അതിനപ്പുറം എന്റെ രാഷ്ട്രീയം പറഞ്ഞ് നടക്കേണ്ട കാര്യമെനിക്കില്ല. എന്റെ സുഹൃത്തിനെ പിന്തുണച്ചതിന്റെ പേരിൽ കുറേ പഴി കേൾക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയർ. എന്റെ മനസിന് സന്തോഷമുള്ള കാര്യമാണ്.
ഞാൻ പോയി സപ്പോർട്ട് ചെയ്തു. അത്രേയുള്ളു. ഇനി വിവേക് മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നെങ്കിലും ഞാൻ പോയേനെ. ഞാനവിടെ പോയി രാഷ്ട്രീയം പറഞ്ഞിട്ടുമില്ല. വിവേകിന്റെ പോസ്റ്റ് കണ്ട് ചിലരൊക്കെ ഞങ്ങൾ ബന്ധുക്കളാണോ ഞാൻ വിവേകിന്റെ അപ്പച്ചിയാണോ എന്നൊക്കെ ചോദിച്ചു. കാർത്തികദീപം സീരിയലിൽ ഞാൻ വിവേകിന്റെ അപ്പച്ചിയായി അഭിനയിക്കുന്നത് കൊണ്ടാണ്. അത്രയേ ഉള്ളു. അവിടെ ഞാൻ മാത്രമല്ല പല അഭിനേതക്കാളും വന്നിരുന്നു.
പക്ഷേ ഞാനൊരു സ്ത്രീ ആയത് കൊണ്ടാണോ എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ല. ഞാൻ കണ്ട ചില കമന്റുകൾതോന്നിപ്പിക്കുന്നത് നടിയല്ലേ നടിമാർ ഇങ്ങനെയൊക്കെ പോകാമോ എന്നാണ്. അതെന്താ നടിമാർക്ക് ഇതൊന്നും പാടില്ലേ. വിമർശിക്കുന്നവർ മനസിലാക്കേണ്ടത് ഞാനും ഈ ലോകത്ത് നടക്കുന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്ന ധാരണയുള്ള അഭിപ്രായമുള്ള വ്യക്തിയാണെന്നാണ്. അത് ഞാൻ ആരോടും പറഞ്ഞ് നടക്കാറില്ല എന്ന് മാത്രം. പിന്നെ മുഖം മറച്ച് വച്ച് വിമർശിക്കാനെത്തുന്നവർക്ക് മറുപടി കൊടുത്ത് സമയം കളയാൻ ഞാൻ തയ്യാറല്ല. അതിനെ അവഗണിച്ച് കളയുന്നു എന്നും രശ്മി വെളിപ്പെടുത്തുന്നു.