Malayali Live
Always Online, Always Live

അന്ന് ജഗതി പൊതുവേദിയിൽ അപമാനിച്ചിട്ടും ആത്മധൈര്യം ചോരാത്ത പെൺകുട്ടി; ഞാൻ കണ്ട ഉരുക്കുവനിത ഇവരാണ്; രഞ്ജിനി ഹരിദാസിനെ കുറിച്ച് ആരാധകന്റെ കുറിപ്പ്..!!

2,756

മോഡൽ ആയി ശ്രദ്ധ നേടിയ രഞ്ജിനി ഹരിദാസ് എന്ന താരത്തിന് ശ്രദ്ധ ലഭിക്കുന്നത് അവതാരകയായി എത്തിയതോടെ ആണ്. വ്യത്യസ്ത രീതിയിൽ ഉള്ള അവതാരണമാണ് എല്ലാവരിൽ നിന്നും താരത്തെ വ്യത്യസ്തനാക്കിയത്. ഇപ്പോൾ രഞ്ജിനിയെ കുറിച്ച് ആരാധകൻ എഴുതി കുറിപ്പ് ആണ് വൈറൽ ആകുന്നത്. സജിത്ത് എം എസ് എഴുതിയ കുറിപ്പ് ഇങ്ങനെ..

There Is Nothing Wrong With Who I am

എന്നെ തൊട്ടാൽ ഞാൻ അപ്പൊ തെറി വിളിക്കും… വിളിച്ചിരിക്കും

Life Built Me

ഇതൊക്ക കൂടിയല്ലേ Life, ഇതൊന്നും ഇല്ലെങ്കിൽ പിന്നെന്ത് ലൈഫാ (Cyber bullying കളെപ്പറ്റി )

ജീവിതത്തിൽ സന്തോഷം മാത്രമാണ് എനിക്ക് വേണ്ടത്

കഴിഞ്ഞ രണ്ടു ദിവസങ്ങളായി രഞ്ജിനി ഹരിദാസിന്റെ ഇന്റർവ്യൂകൾ കണ്ടു സന്തോഷിക്കൽ ആയിരുന്നു എന്റെ മെയിൻ പരിപാടി സ്വന്തം ജീവിതം ഇത്ര മനോഹരമായി ജീവിച്ചു തീർക്കുന്ന അപൂർവം മനുഷ്യരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു… അതും എന്തൊരു ജീവിതം… ! പിൽകാലത്ത് ഈ സൈബർ സ്പേസ് ൽ മറ്റാർക്കും കിട്ടിയ തെറികൾ മുഴുവൻ ഒരു ത്രാസിൽ വച്ച് അളന്നു നോക്കിയാലും രഞ്ജിനിക്ക് കിട്ടിയ തെറികളുടെ തട്ട് താണ് തന്നെയിരിക്കും. രഞ്ജിനിയെ മര്യാദ പഠിപ്പിക്കാൻ മലയാളി പുരുഷന്മാർ കിണഞ്ഞു പരിശ്രമിച്ചു. ”ഇത് ഇനം വേറെ ആണ് മോനെ….” എന്ന് എല്ലാ പുരുഷുക്കളെയും അവരും പഠിപ്പിച്ചു.

2000 ൽ രഞ്ജിനിക്ക് Miss Kerala പട്ടം കിട്ടിയപ്പോൾ എനിക്ക് രണ്ടു വയസ് ആയിരുന്നു. ഒരു ഏഴാം ക്ലാസ്സ്‌ – എട്ടാം ക്ലാസ്സ്‌ ൽ ഒക്കെ പഠിക്കുമ്പോൾ രഞ്ജിനിയെ എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു (അന്നൊക്കെ നമുക്കുണ്ടോ വല്ല വീണ്ടുവിചാരം )

യെവളെയൊന്നും വീട്ടിൽ ആണുങ്ങളില്ലേ…? അവനൊന്നും കൈകാലാവതില്ലേ എന്നൊക്കെയായിരുന്നു എന്റെ വിചാരം..

എന്റെ വിചാരം സത്യമായിരുന്നു JB ജംഗ്ഷനിൽ രഞ്ജിനി പറയുന്നു – ഞാൻ ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചേ മതിയാകുമായിരുന്നുള്ളൂ… ആരെങ്കിലും എന്നെ തെറി വിളിച്ചാലോ കേറി പിടിച്ചാലോ എനിക്ക് ചെന്ന് പറയാൻ എനിക്ക് അച്ഛനോ ആങ്ങളമാരോ ഒന്നുമില്ല… ആകെ ഒരമ്മയും ഒരനിയനും.. ഇങ്ങനെയൊരു രഞ്ജിനി ഇല്ലായിരുന്നെങ്കിൽ പിന്നെ രഞ്ജിനി തന്നെ ഉണ്ടാകുമായിരുന്നില്ല..

രഞ്ജിനി മലയാളികളുടെ അഹന്തകളെ പൊളിച്ചെഴുതിയ പോലെ മറ്റാരും പിന്നീട് ചെയ്തിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. വളർന്നപ്പോൾ രഞ്ജിനിയെ ഞാൻ വല്ലാതെ ഇഷ്ട്ടപെട്ടു തുടങ്ങി. പ്ലസ് one ൽ പഠിക്കുന്ന സമയത്ത് ആയിരുന്നു JB Junction ൽ രഞ്ജിനി അതിഥിയായി വന്ന ഇന്റർവ്യൂ കണ്ടത്. ഇത്രയും കുസൃതിക്കാരിയായ ഒരു പെൺകുട്ടിയെ ഞാൻ അതിന് മുൻപ് കണ്ടിട്ടില്ലായിരുന്നു.

ചിരിക്കാൻ മടിയില്ലാത്ത, എത്ര ഉറക്കെ വേണമെങ്കിലും ചിരിക്കുന്ന ഒരു പെൺകുട്ടി. ഹിപ്പോപൊട്ടാമസ് വാ തുറന്നു നിൽക്കുന്ന ഫോട്ടോയും എന്റെ ഫോട്ടോയും ചേർത്ത് വച്ച് ഒരു സാധനം ഞാൻ കണ്ടിരുന്നു… It’s Very Funny.. തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് രഞ്ജിനി പറഞ്ഞത് ഇങ്ങനെ – She Is Very Hot.. നിങ്ങളൊക്കെ ഇങ്ങനെ എന്നെ കാണുന്നതിൽ എനിക്ക് ഭയങ്കര ത്രിൽ ഉണ്ട്. മറ്റൊരു ഇന്റർവ്യൂവിൽ സത്യത്തിൽ ഞാനും അമ്മയും ഇരുന്നാണ് എന്റെ nude വീഡിയോ ഒക്കെ കാണുന്നെ, അമ്മ പറയുന്നു എന്നേക്കാൾ തടിയുള്ള ആരോ ആണ് ഇതിലെന്ന്… Who Cares!

വ്യക്തിജീവിതത്തിൽ പോലെ തന്നെ മിടുക്കിയായ ഒരു Professional Life കൂടി അവർക്കുണ്ട്. രണ്ടു സംഭവങ്ങൾ അതിനുള്ള വലിയ തെളിവ് ആണ്. ഒന്ന് ജഗതി ശ്രീകുമാർ സ്റ്റേജ് ൽ വച്ച് അവരെ അപമാനിച്ച സംഭവം വളരെ ബുദ്ധിയോടെ deal ചെയ്ത അവരുടെ ആത്മസംയമനം, അതിനെക്കുറിച്ച് പിന്നീട് രഞ്ജിനിക്കുള്ള ദുഃഖം അത് കൊണ്ട് ആ ഷോ മുഴുവൻ രഞ്ജിനി / ജഗതി യിൽ focus ആയി. സത്യത്തിൽ മത്സരാർത്ഥികളായ കുട്ടികളിലേക്ക് തിരിയണമായിരുന്നു.. Sad!

മറ്റൊരു സംഭവം ഓർമ വരുന്നത് ഒരു അവാർഡ് നൈറ്റ്‌ ൽ രമേശ്‌ പിഷാരടി രഞ്ജിനിയെ കളിയാക്കിയ സംഭവത്തെക്കുറിച്ച് പിന്നീട് ബഡായി ബംഗ്ലാവിൽ രഞ്ജിനി വന്നപ്പോൾ പുള്ളി പറഞ്ഞതാണ്… സത്യത്തിൽ ആ കളിയാക്കൽ കാര്യം സ്റ്റേജ് ന് പിന്നിൽ വച്ച് തന്നെ ഇക്കാര്യം പറഞ്ഞപ്പോൾ രഞ്ജിനി സമ്മതിച്ചു. അതിൽ സ്കോർ ചെയ്യുന്നത് ഞാൻ മാത്രമാണ് എന്നിട്ടും രഞ്ജിനി സമ്മതിച്ചു.. രഞ്ജിനിയെ സംബന്ധിച്ച് വേദിയിൽ വരുന്ന കാഴ്ച്ചക്കാരെ ആഹ്ലാദിപ്പിക്കുക എന്നതാണ് തൊഴിൽ. ആ തൊഴിലിനോട് ഉള്ള commitment ഈ സംഭവത്തിൽ മനസിലാകും.

ഇന്റർവ്യൂകളിൽ എല്ലാം അഭിമാനത്തോടെ അവർ പറയുന്ന ഒരു വസ്തുത ഉണ്ട് –
”ഞാനൊക്കെ Anchoring തുടങ്ങിയ സമയത്ത് ഒരു റെസ്‌പെക്ട് ഉം ഇല്ലാത്ത ഒരു തൊഴിൽ ആയിരുന്നു ഇത്. ഇരിക്കാൻ ഒരു കസേരയോ നേരാംവണ്ണം പേയ്‌മെന്റ് പോലും കിട്ടാത്ത ഒന്ന്. അവിടെ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക്, അവർക്ക് പ്രത്യേകം റൂമും മിനിമം 5, 000 ത്തിൽ കുറയാത്ത പേയ്‌മെന്റ് scale ഉം ഒക്കെ വരുത്തുന്നതിൽ, ആ മാറ്റത്തിൽ എനിക്കും ചെറുതല്ലാത്ത പങ്കുണ്ട് ”

ഇത് അഭിമാനം ഉള്ള ഒരു സ്ത്രീയുടെ വാക്കുകൾ ആണ്. അവരുടെ തൊഴിൽ മേഖലയെ തന്നെ സ്വന്തം fame കൊണ്ട് അടയാളപ്പെടുത്തിയ, ആ തൊഴിലിന് സമൂഹത്തിനു മുന്നിൽ അന്തസ് നേടിക്കൊടുത്ത ആത്മാഭിമാനം ഉള്ള സ്ത്രീയുടെ വാക്കുകൾ

രഞ്ജിനി ഉള്ളത് കൊണ്ട് മാത്രം ബിഗ്‌ബോസ് കണ്ടു തുടങ്ങിയ ഒരാളാണ് ഞാൻ. വളരെ ബുദ്ധിമതിയായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു അതിൽ അവർ. സുരേഷേട്ടന് ആവശ്യത്തിനു underwear ഇല്ല എന്ന് പറഞ്ഞ സമയത്ത് ”ചേട്ടാ എന്റടുത്തു ഞാൻ ഒരു തവണ മാത്രം use ചെയ്ത shorts പോലെ ഉള്ള ഒന്നുണ്ട്.. ഞാനത് ചേട്ടന് തരട്ടെ ” എന്നാണ് വളരെ ആത്മാർത്ഥതയോടെ രഞ്ജിനി ചോദിച്ചത്. Gender neutrality യെക്കുറിച്ച് ഇനിയും വലിയ ബോധം ഉണ്ടാവാത്ത മലയാളിക്ക് അവരെ മനസിലാക്കാൻ കഴിഞ്ഞിട്ടേയില്ല.

രഞ്ജിനിയും സന്തോഷ്‌ പണ്ഡിറ്റും അതിഥി ആയി എത്തിയ ഒന്നും ഒന്നും മൂന്നിൽ രഞ്ജിനി സന്തോഷിനെ കെട്ടിപ്പിടിക്കാൻ പോകുന്നു.. സന്തോഷ് അത് ശ്രദ്ധിക്കുന്നില്ല.. ”പോ മനുഷ്യാ അല്ലെങ്കിലും തനിക് എന്നോട് സ്നേഹമില്ല ”എന്ന് പറഞ്ഞു രഞ്ജിനി നേരെ orchestra യിലെ ഒരു ചേട്ടനെ പോയി കെട്ടിപിടിക്കുന്നു. On Stage ലും off Stage ലും കുസൃതി നിലനിർത്തുന്ന രഞ്ജിനി. ”ഇതാണ് ഞാൻ, Anchor ആയിരിക്കുമ്പോൾ എനിക്ക് ഞാൻ ആയി ഇരിക്കാൻ പറ്റും. അതാണ്‌ എനിക്ക് വേണ്ടത് ” എന്ന് രഞ്ജിനി പറയും.

ഞാൻ ഒരു Emotional being ആണ് എന്ന് രഞ്ജിനി തന്നെ സമ്മതിച്ചു തരും. എന്നെ ഒരാളെ വഞ്ചിച്ചിട്ടുള്ളു എന്ന് ഇന്റർവ്യൂകളിൽ രഞ്ജിനി പറയുന്നു.. അതിനെക്കുറിച്ചു ബിഗ്‌ബോസ് ൽ പറയുമ്പോളും. അമ്മ ആകുന്നതിനെക്കുറിച്ച് JB ജംഗ്ഷനിൽ പറയുമ്പോളും മാത്രമേ കരയുന്ന രഞ്ജിനിയെ കാണാൻ പറ്റു ”എന്നിലും ഒരു ഹൃദയമൊക്കെണ്ട് സാറേ ” ന്ന് രഞ്ജിനി ബ്രിട്ടാസിനോട് പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞു….

ഇവിടുത്തെ ആൾക്കാരുടെ തെറി വായിച്ചു വായിച്ചാണ് ഞാൻ മലയാളം പഠിച്ചത് എന്ന് നിർദാക്ഷണ്യം രഞ്ജിനി പരിഹസിക്കും. ഒരു പരിപാടിയിൽ അവരുടെ മലയാളത്തെക്കുറിച്ച് പറഞ്ഞ ഒരാളെ കൊണ്ട് ‘ഭാഗ്യലക്ഷ്മി… ബാ അല്ല ചേട്ടാ ഭാ… ” എന്ന് തിരുത്തിച്ചു. ”ഈ വസ്ത്രം ശരിയല്ല ” എന്ന് പറഞ്ഞയാളുടെ മുന്നിൽ എണീറ്റ് നിന്ന് ”സാരി ആയിരുന്നെങ്കിൽ ഇതീന്നും ബോർ ആയേനെ ” ന്ന് പറഞ്ഞു വാ അടപ്പിച്ചു.

എല്ലാ ഇന്റർവ്യൂകളിലും വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ അത് എന്റെ ചോയ്സ് ആണെന്ന് ആവർത്തിച്ചു പറഞ്ഞു. ഈയുള്ളവൻ പോലും അത് കേൾക്കുന്നത് ആദ്യമായി രഞ്ജിനിയിൽ നിന്നാണ്. ഞാൻ മദ്യപിക്കും എന്ന് മടി കൂടാതെ പറയും.

രഞ്ജിനിയുടെ വ്യക്തിത്വം ഒന്ന് കൊണ്ട് മാത്രം തന്നെ തെറി വിളിച്ച സാബു മോനെ സുഹൃത്താക്കി മാറ്റി.

പിന്നെ രഞ്ജിനി Queer Pride കളിൽ പങ്കെടുത്തു, മൃഗങ്ങൾക്ക് വേണ്ടി സംസാരിച്ചു, ഏറ്റവും ഒടുവിൽ CAA യെ കുറിച്ച് വളരെ അവബോധത്തോടു കൂടി പ്രതികരിച്ചു. മലയാളി പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും രഞ്ജിനിയെ തളർത്താൻ ആയില്ല. വളരെ Bold ആയ ഒരു സ്ത്രീ ആണ് അവരെന്ന് എനിക്ക് തോന്നുന്നു… എനിക്ക് അവരെ ഒരുപാട് ഇഷ്ട്ടമാണ്

രഞ്ജിനി എന്ന സ്ത്രീ എനിക്ക് തന്ന wisdom ഇതാണ് – നിങ്ങൾ ആണോ പെണ്ണോ Transgender ഓ ആയിക്കൊളൂ…ലോകം നിങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്നില്ല,ആരുടേയും സന്തോഷം ലോകം ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ചെറിയ സന്തോഷങ്ങൾ എല്ലാം ഇല്ലാതാക്കാൻ അത് ശ്രമിച്ചു കൊണ്ടേയിരിക്കും -മറഡോണയും ഒപ്പമുള്ള അവരുടെ professional life ലെ ഏറ്റവും സന്തോഷം ഉള്ള ദിവസം തന്നെ ആയിരുന്നു സ്റ്റേജ് ന് വെളിയിൽ അവർ ആക്രമിക്കപ്പെട്ടത് !- പക്ഷേ നിങ്ങൾ ലോകത്തെ മതിക്കരുത്. പറ്റാവുന്ന അത്രയും സന്തോഷത്തോടെ ജീവിക്കുക

എനിക്ക് രഞ്ജിനിയെപ്പോലെ ആകണം… രഞ്ജിനി കിടു ആണ് പൊളി ആണ് വേറെ ലെവൽ ആണ്