Malayali Live
Always Online, Always Live

ആദ്യ പ്രണയം തകർന്നു; കയ്യിൽ പച്ചകുത്തിയിരുന്നത് കാമുകന്റെ പേര്; നൂബിൻ ജോണിയുമായുള്ള പ്രണയം, വിവാഹം; കുടുംബ വിളക്കിലെ ശീതൾ ആയി എത്തുന്ന അമൃത നായർ മനസ്സ് തുറക്കുന്നു..!!

14,016

കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്. ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ.

അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും. ഈ അടുത്ത കാലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സീരിയൽ കുടുംബ വിളക്ക് ആണ്. 25 വർഷത്തിൽ ഏറെ ദാമ്പത്യമുള്ള സിദ്ധാർഥിന്റെയും സുമിത്രയുടെയും ജീവിത കഥ ആണ് കുടുംബ വിളക്ക് പറയുന്നത്. സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്. സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും.

സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ എത്തുന്നത് ആനന്ദ് നാരായൺ ആണ്. രണ്ടാം മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്. മകൾ ശീതൾ ആയി എത്തുന്നത് അമൃത നായർ ആണ്. അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി എത്തുന്നത് ആതിര മാധവ് ആണ്. ഇളയ മകൾ ശീതൾ ആയ എത്തുന്ന അമൃത ആദ്യം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആയിരുന്നു എങ്കിൽ പിന്നീട് അച്ഛനെയും അച്ഛന്റെ കാമുകിയുടെയും യഥാർത്ഥ മുഖം മനസിലാക്കുന്നതോടെ അമ്മയുടെ പക്ഷത്തേക്ക് എത്തുക ആയിരുന്നു.

ശീതളായി എത്തുന്ന അമൃത തന്റെ ജീവിത വിശേഷങ്ങൾ പങ്കു വെക്കുക ആണ് ഇപ്പോൾ. താരങ്ങൾ ഇപ്പോഴും സീരിയൽ ശ്രദ്ധ കഴിയുമ്പോൾ അതിന് ഒപ്പം ഫോട്ടോഷൂട്ടുകൾ മറ്റും നടത്താറുണ്ട്. അത്തരത്തിൽ അമൃതയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്ന നൂബിൻ ജോണിയുമായി നടത്തിയ ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോൾ ആണ് ഇരുവരും പ്രണയത്തിൽ ആണാണെന്നു വാർത്തകൾ എത്തിയത്. എന്നാൽ നൂബിനുമായി അടുത്ത സൗഹൃദം മാത്രം ആണ് ഉള്ളത് എന്ന് അമൃത പറയുന്നു.

അതോടൊപ്പം വിവാഹം ഉടൻ ഇല്ല എന്ന് പറയുന്ന അമൃത തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ പേരാണ് കയ്യിൽ പച്ച കുത്തി ഇരുന്നത് എന്നും എന്നാൽ പ്രണയം തകർന്നതോടെ പച്ച കുത്തിയതിൽ രൂപമാറ്റം ഉണ്ടാക്കി എന്നും അമൃത പറയുന്നു. വസ്ത്രങ്ങൾ അധികം വാങ്ങാൻ പോലും കഴിയാത്ത ഒരു കാലം തനിക്ക് ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ തന്റെ കരിയർ നല്ല നിലയിൽ ആണെന്നും അതുകൊണ്ടു തന്നെ അതിനാണ് ഇപ്പോൾ പ്രാധാന്യം എന്നും അമൃത പറയുന്നു.